Image

പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സ്‌: പ്രമുഖരുടെ സാന്നിധ്യം

ജോര്‍ജ്‌ തുമ്പയില്‍ Published on 20 October, 2011
പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സ്‌: പ്രമുഖരുടെ സാന്നിധ്യം
സോമര്‍സെറ്റ്‌ (ന്യൂജേഴ്‌സി): ഇന്ത്യാ പ്രസ്‌ ക്ലബ്‌ നാലാമത്‌ ദേശീയ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ മുന്നേറവേ, വിവിധ കമ്മിറ്റികള്‍ സജീവമായി. ഒക്‌ടോബര്‍ 27,28,29,30 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഇവിടെ ഹോളിഡേ ഇന്നിലാണ്‌ അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ ഫ്രറ്റേര്‍ണിറ്റി കൂടുന്നത്‌. വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ താഴെപ്പറയുന്നവരാണ്‌.

കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍: ജോര്‍ജ്‌ ജോസഫ്‌

കണ്‍വെന്‍ഷന്‍ കണ്‍വീനര്‍: മധു രാജന്‍ കൊട്ടാരക്കര

ഫിനാന്‍സ്‌: ജോര്‍ജ്‌ തുമ്പയില്‍

പ്രോഗ്രാം കണ്‍വീനര്‍: ഡോ. കൃഷ്‌ണകിഷോര്‍

സെമിനാര്‍ കണ്‍വീനര്‍: ജോസ്‌ കണിയാലി

പബ്ലിക്‌ റിലേഷന്‍സ്‌: ടാജ്‌ മാത്യു

സുവനീര്‍: ഡോ. സാറാ ഈശോ

ഫണ്ട്‌ റെയിസിംഗ്‌: ജോയി കുറ്റിയാനി

രജിസ്‌ട്രേഷന്‍: സജി ഏബ്രഹാം

ഓഡിയോ/വീഡിയോ/വിഷ്വല്‍: സുനില്‍ ട്രൈസ്റ്റാര്‍

ഫുഡ്‌/അക്കോമഡേഷന്‍: സജ്ഞീവ്‌ വര്‍ഗീസ്‌

ടൈം മാനേജ്‌മെന്റ്‌: ജിന്‍സ്‌മോന്‍ സഖറിയ

ഫെസിലിറ്റി/സെക്യൂരിറ്റി: ഫിലിപ്പ്‌ മാരേട്ട്‌

റിസപ്‌ഷന്‍: സണ്ണി പൗലോസ്‌

പൊളിറ്റിക്കല്‍ സെമിനാര്‍: ജേക്കബ്‌ റോയി

സാഹിത്യ സെമിനാര്‍: ജെ. മാത്യൂസ്‌

ഗസ്റ്റ്‌ അഫയേഴ്‌സ്‌: സജി കീക്കാടന്‍

എന്റര്‍ടൈന്‍മെന്റ്‌: ജോസ്‌ കാടാപ്പുറം

പ്രസിഡന്റ്‌ റെജി ജോര്‍ജ്‌, ജനറല്‍ സെക്രട്ടറി ശിവന്‍ മുഹമ്മ, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസ്‌ കണിയാലി, പ്രസിഡന്റ്‌ ഇലക്‌ട്‌ മാത്യു വര്‍ഗീസ്‌ എന്നീ ദേശീയ ഭാരവാഹികള്‍ക്കൊപ്പം, വിവിധ കോണ്‍ഫറന്‍സ്‌ കമ്മിറ്റികള്‍ തോളോടുതോള്‍ ചേര്‍ന്ന്‌ കോണ്‍ഫറന്‍സ്‌ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കേരളത്തിലെ മാധ്യമ രംഗത്തുനിന്ന്‌ ഡി. വിജയമോന്‍ (മലയാള മനോരമ), ജോണ്‍ ബ്രിട്ടാസ്‌ (ഏഷ്യാനെറ്റ്‌), ബി.സി. ജോജോ (കേരള കൗമുദി), റോയി മാത്യു (സൂര്യ ടിവി) എന്നിവര്‍ക്കൊപ്പം പുസ്‌തക പ്രസാധനരംഗത്തെ അതികായനായ ഡി.സി ബുക്‌സിന്റെ സാരഥി രവി ഡി.സിയും പങ്കെടുത്ത്‌ വിവിധ സെമിനാറുകള്‍ക്ക്‌ നേതൃത്വം നല്‍കും. അമേരിക്കയിലെ മലയാള സാംസ്‌കാരിക നായകന്‍ ഡോ. എം.വി. പിള്ളയുടെ സാന്നിധ്യവുമുണ്ടായിരിക്കും.

രാഷ്‌ട്രീയ രംഗത്തുനിന്നും കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌, ആന്റോ ആന്റണി എം.പി എന്നിവരും പങ്കെടുക്കും.

കേരളത്തില്‍ നിന്നെത്തുന്ന മാധ്യമ/പ്രസാധന രംഗത്തുള്ളവര്‍, അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകര്‍, അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ എന്നീ കാറ്റഗറിയിലുള്ളവരെ മൂന്നായി തിരിച്ച്‌ ഡോ. എം.വി. പിള്ള കോര്‍ഡിനേറ്റ്‌ ചെയ്യുന്ന സംവാദം കോണ്‍ഫറന്‍സിലെ പ്രത്യേകതയായിരിക്കും.
പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സ്‌: പ്രമുഖരുടെ സാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക