Image

ഫിലാഡല്‍ഫിയയിലെ പത്താംവാര്‍ഡിലെ ശ്രദ്ധേയമായ ഇലക്ഷന്‍

വിന്‍സെന്റ്‌ ഇമ്മാനുവേല്‍ Published on 20 October, 2011
ഫിലാഡല്‍ഫിയയിലെ പത്താംവാര്‍ഡിലെ ശ്രദ്ധേയമായ ഇലക്ഷന്‍
ഫിലാഡല്‍ഫിയ: മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന നോര്‍ത്ത്‌ ഈസ്റ്റ്‌ ഫിലാഡല്‍ഫിയയിലെ പത്താം വാര്‍ഡിലെ കൗണ്‍സില്‍ ഇലക്ഷന്‍ എന്തുകൊണ്ടും ശ്രദ്ധേയമാണ്‌. 32 വര്‍ഷത്തോളമായി കൗണ്‍സില്‍ മെമ്പറായിരിക്കുന്ന ബ്രയാന്‍ ഒനിലിനോട്‌ കന്നി അങ്കം കുറിക്കുകയാണ്‌ ബില്‍ റൂബിന്‍ എന്ന ഡെമോക്രാറ്റ്‌.

25 വര്‍ഷമായി രാഷ്‌ട്രീയ മുഖ്യധാരയില്‍ സജീവ പ്രവര്‍ത്തകനാണ്‌ ബില്‍ റൂബിന്‍. നോര്‍ത്ത്‌ ഈസ്റ്റ്‌ ഫിലാഡല്‍ഫിയയിലെ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ നന്നായി അറിയാവുന്ന റൂബിന്‍ അവപരിഹരിക്കുന്നതിനു മുഖ്യ പരിഗണന നല്‍കുമെന്ന്‌ ഉറപ്പു പറയുന്നു.
32 വര്‍ഷമായി കൗണ്‍സില്‍ സ്ഥാനം വഹിക്കുന്ന ഒനീലിനെ മാറ്റേണ്ട കാലം അതിക്രമിച്ചു എന്നാണു റൂബിന്‍ ഈ ലേഖകനൊടു പറഞ്ഞത്.
എന്നും ജനങ്ങളോടൊപ്പം കഴിയുന്ന തനിക്കു അവരുടെ പ്രശ്‌നങ്ങള്‍ നന്നായി അറിയാം. അവ പരിഹരിക്കുന്നതിനായി താന്‍ ഏക്കാലവും മുന്‍പന്തിയിലുണ്ടാവും. ഇന്ത്യന്‍ സമുഹത്തിന്റെ പിന്തുണയും അദ്ധേഹം അഭ്യര്‍ത്ഥിച്ചു.
എന്തായാലും ശക്തമായ പോരാട്ടമാണു അരങ്ങേറുന്നത്. പ്രചാരണ രംഗത്ത് ഇരുവരും ഒപ്പത്തിനൊപ്പമാണു.
ഫിലാഡല്‍ഫിയയിലെ പത്താംവാര്‍ഡിലെ ശ്രദ്ധേയമായ ഇലക്ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക