Image

പോള്‍ വര്‍ക്കി പൂവന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി മാപ്പിന്‌ കൈമാറി

ജോയിച്ചന്‍ പുതുക്കുളം Published on 20 October, 2011
പോള്‍ വര്‍ക്കി പൂവന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി മാപ്പിന്‌ കൈമാറി
ഫിലാഡല്‍ഫിയ: ഒക്‌ടോബര്‍ 29-ന്‌ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ചീട്ടുകളി ടൂര്‍ണ്ണമെന്റില്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടുന്ന ടീമിന്‌ സമ്മാനിക്കുവാന്‍ പരേതനായ റിട്ട. ഡി.വൈ.എസ്‌.പി പോള്‍ വര്‍ക്കി പൂവന്റെ സ്‌മരണയ്‌ക്കായി കുടുംബാംഗങ്ങള്‍ സംഭാവന ചെയ്‌ത എവര്‍റോളിംഗ്‌ ട്രോഫി ടൂര്‍ണ്ണമെന്റ്‌ സംഘാടകരായ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയ്‌ക്ക്‌ ഔദ്യോഗികമായി കൈമാറി.

മാപ്പ്‌ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ ഒക്‌ടോബര്‍ 17-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ ആറുമണിക്ക്‌ പ്രത്യേകമായി നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളുടേയും മാപ്പ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളുടേയും സാന്നിധ്യത്തില്‍ പോള്‍ വര്‍ക്കിയുടെ പുത്രന്‍ ബിനു പോളില്‍ നിന്നും മാപ്പ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ എം. മാത്യു ട്രോഫി ഏറ്റുവാങ്ങിയപ്പോള്‍ സദസ്‌ ആകെ വികാരനിര്‍ഭരമായി.

ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്ഥനായിരുന്ന പോള്‍ വര്‍ക്കി കാത്തുസൂക്ഷിച്ച മാനുഷീകമൂല്യങ്ങളും പെരുമാറ്റ ലാളിത്യവും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളെ അമൂല്യമാക്കുന്നുവെന്ന്‌ ജോര്‍ജ്‌ എം. മാത്യു പറഞ്ഞു.

വര്‍ഗീസ്‌ ഫിലിപ്പ്‌, രാജന്‍ ടി. നായര്‍, ഐപ്പ്‌ മാരേട്ട്‌, അലക്‌സ്‌ അലക്‌സാണ്ടര്‍, മാത്യു എം. ജോസഫ്‌, റോയി ജേക്കബ്‌, ഏബ്രഹാം വി. ജോസഫ്‌ എന്നിവര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. ജോണ്‍സണ്‍ മാത്യു 29-ന്‌ നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ക്രമീകരണങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു. 56,28 ഇനങ്ങളില്‍ വിജയികളാകുന്നവര്‍ക്ക്‌ ട്രോഫികളും കാഷ്‌ അവാര്‍ഡുകളും സമ്മാനിക്കും. സെക്രട്ടറി ഷാജി ജോസഫ്‌ നന്ദി രേഖപ്പെടുത്തി.
പോള്‍ വര്‍ക്കി പൂവന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫി മാപ്പിന്‌ കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക