Image

ഉണരുമോ യുവാക്കളേ!!! (കവിത: എസ്‌.കെ. നിരപ്പത്ത്‌)

Published on 19 October, 2013
ഉണരുമോ യുവാക്കളേ!!! (കവിത: എസ്‌.കെ. നിരപ്പത്ത്‌)
കുംഭകര്‍ണന്റെ ഉറക്കം മതിയാവാതെ
ചുരുണ്ടുകൂടി കിടക്കുന്നു മെത്തയില്‍
ചുരുളില്‍ ഇളക്കു തട്ടാതെ
പുതപ്പിനുള്ളില്‍ ഭദ്രമായ നിദ്രയില്‍

ഉദയ സൂര്യനെ കാണുന്നില്ല
ഉറപ്പിച്ച മെത്തയില്‍ നിത്യം
ഘനപ്പെട്ട ശരീരത്തെ മയക്കി
നട്ടുച്ചനേരത്തും ഉണരാതെ മയങ്ങുന്നു

അസ്‌തമം ഉണര്‌ത്തുന്നു യുവത്വത്തെ
ദഹിക്കാത്ത രശ്‌മികള്‍ മറഞ്ഞുപോല്‍
രസിപ്പിച്ചു മദനമാക്കുന്ന രാത്രിയും
ഉല്ലസ്സുദിച്ചു മദിമയങ്ങുവാന്‍ ഒരുമ്പെടുന്നു

ഉണരുമോ യുവാക്കള്‍ ഇവിടെ
ചുരുണ്ട മെത്തയില്‍ നിന്ന്‌
നിവര്‌ന്നു നടക്കുവാന്‍ ശ്രമിക്കുമോ
പ്രഭാത സൂര്യനു മുന്നില്‍

എസ്‌.കെ. നിരപ്പത്ത്‌

ന്യൂയോര്‍ക്ക്‌
ഉണരുമോ യുവാക്കളേ!!! (കവിത: എസ്‌.കെ. നിരപ്പത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക