Image

മൊഴിമുത്തുകള്‍ -5: (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 20 October, 2013
മൊഴിമുത്തുകള്‍ -5: (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
രഹസ്യങ്ങള്‍ ഒരു ഭാരമാണ്‌. അതുകൊണ്ടാണ്‌അത്‌ ചുമക്കാന്‍ നാം ചുറ്റുപാടും ആളെ അന്വേഷിക്കുന്നത്‌.

മറ്റൊരുത്തന്റെ മെഴുകുതിരി ഊതികെടുത്തുന്നത്‌കൊണ്ട്‌ നിങ്ങളുടെ മെഴുകുതിരിക്ക്‌ പ്രകാശം കൂടുന്നില്ല.

ശത്രു പുക്‌ഴുത്തുന്നതിനേക്കള്‍ സുഹ്രുത്ത്‌ വിമര്‍ശിക്കുന്നത്‌ നന്ന്‌.

പെട്ടെന്ന്‌ ഒന്നിനേയും വിമര്‍ശിക്കരുത്‌. ചലിക്കാത്ത ഘടികാരവും ദിവസത്തില്‍ രണ്ടു തവണ ശരിയായ സമയം കാണിക്കുന്നു.

നിങ്ങളുടെ ഭാഗം ശരിയായിരിക്കുന്നേടത്തോളം വിമര്‍ശനത്തെ ഭയപ്പെടേണ്ട. മറിച്ചാണെങ്കില്‍ വിമര്‍ശനത്തെ തള്ളിക്കളകയുമരുത്‌.

നിങ്ങള്‍നിങ്ങളെ സ്വയം വിമര്‍ശിക്കേണ്ട കാര്യമില്ല. മറ്റുള്ളവര്‍സന്തോഷത്തോടെ ആ കാര്യം ഏറ്റെടുത്തുകൊള്ളും.

ഹൃദയം നിറഞ്ഞിരിക്കുമ്പോള്‍ ചുണ്ടുകള്‍ നിശ്ശബ്‌ദമാകുന്നു.

കണ്ണുകളില്‍ കണ്ണുനീരുണ്ടായില്ലെങ്കില്‍ ആത്മാവില്‍ മഴിവില്ലുണ്ടാകില്ല.

തെറ്റായതൊന്നും ചെയ്യാന്‍ ശരിയായ വഴിയില്ല.

വീഞ്ഞും സ്‌ത്രീയും മനുഷ്യരെ മിടുക്കരാക്കുന്നു.എന്നാല്‍ വീഞ്ഞ്‌ അവനു തലവേദനയും, സ്‌ത്രീഹ്രുദയ വേദനയും ഉണ്ടാക്കുന്നു.

ലോകം ഉണ്ടാക്കിക്കഴിഞ്ഞു ദൈവം വിശ്രമിച്ചു.മനുഷ്യനെ ഉണ്ടാക്കിക്കഴിഞ്ഞും അവന്‍ വിശ്രമിച്ചു. പിന്നെ സ്‌ത്രീയെ സ്രുഷ്‌ടിച്ചു.അതിനുശേഷം ദൈവവും മനുഷ്യനും വിശ്രമിച്ചിട്ടില്ല.

(തുടരും- എല്ലാ തിങ്കളാഴ്‌ചയും വായിക്കുക)
മൊഴിമുത്തുകള്‍ -5: (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക