Image

ഫോമാ സൗത്ത് വെസ്റ്റ് റീജിയന്‍ യുവജനോല്‍സവവും കണ്‍വെന്‍ഷന്‍ കിക്കോഫും നവംബര്‍ 10ന്

എ.സി. ജോര്‍ജ് Published on 20 October, 2013
ഫോമാ സൗത്ത് വെസ്റ്റ് റീജിയന്‍ യുവജനോല്‍സവവും  കണ്‍വെന്‍ഷന്‍ കിക്കോഫും നവംബര്‍ 10ന്
ഹ്യൂസ്റ്റന്‍: ഫോമാ സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 10-ാം തീയതി ഉച്ചകഴിഞ്ഞ് 1 മണിമുതല്‍ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് വിവിധ പരിപാടികളോടെ യുവജന കലോല്‍സവവും ഫോമാ കണ്‍വെന്‍ഷന്‍ റജിസ്‌ട്രേഷന്‍ കിക്കോഫും നടത്തുന്നതാണെന്ന് ഫോമാ സൗത്ത് വെസ്റ്റ് റീജിയന്‍ പ്രവര്‍ത്തക സമിതി അറിയിച്ചു. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോമായുടെ സൗത്ത് വെസ്റ്റ് റീജിയനില്‍ അമേരിക്കയിലെ സൗത്ത്-വെസ്റ്റിലുള്ള സ്റ്റേറ്റുകളിലെ വിവിധ മലയാളി അംഗ സംഘടനകള്‍ ഉള്‍പ്പെടുന്നു. ഫോമ എന്ന മഹല്‍ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവവും വളര്‍ച്ചയും ടെക്‌സാസ് സ്റ്റേറ്റിലെ ഹ്യൂസ്റ്റനില്‍ നിന്നായിരുന്നു എന്ന വസ്തുത അനുസ്മരിക്കുമ്പോള്‍ ഇവിടെ നടത്തുന്ന ഈ റീജിയന്റെ യുവജന കലോല്‍സവവും, കണ്‍വെന്‍ഷന്‍ കിക്കോഫും വളരെ സുപ്രധാനമാണെന്ന് ഫോമയുടെ കേന്ദ്രകമ്മിറ്റിയും റീജിയണല്‍ കമ്മറ്റിയും വ്യക്തമാക്കി.

യുവജനങ്ങളുടെ വൈവിധ്യമേറിയ കലാഭിരുചികളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കാനും അനുമോദിക്കാനുമായി വിവിധ കലാമല്‍സരങ്ങളാണ് യുവജന കലോല്‍സവത്തിലേക്കായി ആസൂത്രണം ചെയ്തിരിക്കുന്നുത്. ഉച്ചകഴിഞ്ഞ് 1 മണിമുതല്‍ വിവിധ കലാമല്‍സരങ്ങളായിരിക്കും. വിവിധ മല്‍സരങ്ങളില്‍ പങ്കെടുക്കാനുദ്ദേശിക്കുന്ന യുവജനങ്ങള്‍ മുന്‍കൂറായി മല്‍സരങ്ങളിലേക്ക് രജിസ്‌ട്രേഷന്‍ ചെയ്തിരിക്കണം.

സ്‌പെല്ലിംഗ് ബി മല്‍സരം 1 മുതല്‍ 5 ഗ്രേഡിലുള്ളവര്‍ ഗ്രൂപ്പ് 1 എന്നും 6 മുതല്‍ 9 ഗ്രേഡിലുള്ളവര്‍ ഗ്രൂപ്പ് 2 എന്നും രണ്ടു വിഭാഗങ്ങളിലായി നടത്തും.

ഇംഗ്ലീഷിലുള്ള പ്രസംഗ മല്‍സരം, സിംഗിള്‍ ഡാന്‍സ് (ക്ലാസിക്കല്‍), സിംഗിള്‍ ഡാന്‍സ് (സിനിമാറ്റിക്), സോളൊ സോംഗ് തുടങ്ങിയവ 4 ഗ്രൂപ്പായി തിരിച്ചായിരിക്കും മല്‍സരം.

1 മുതല്‍ 5-ാംഗ്രേഡുവരെ ഗ്രൂപ്പ് 1, 6 മുതല്‍ 9-ാംഗ്രേഡുവരെ ഗ്രൂപ്പ് 2, 10 മുതല്‍ 12-ാംഗ്രേഡുവരെ ഗ്രൂപ്പ് 3, പിന്നീട് വയസ്സിന്റെ അടിസ്ഥാനത്തില്‍ 19 വയസ്സു മുതല്‍ 30 വയസ്സുവരെയുള്ളവരെ ഗ്രൂപ്പ് 4 ഇനത്തിലും വേര്‍ തിരിച്ചായിരിക്കും മല്‍സരങ്ങള്‍ നടത്തുന്നതും മാര്‍ക്കുകള്‍ നിര്‍ണ്ണയിക്കുന്നതും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ആകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും നല്‍കും. കലാമല്‍സരങ്ങളില്‍ പങ്കെടുക്കുവാനൊ, യുവജന കലോല്‍സവ പരിപാടികളില്‍ സംബന്ധിക്കുവാനൊ യാതൊരുതരത്തിലുള്ള ഫീസും ഏര്‍പ്പെടുത്തിയിട്ടില്ല. പരിപാടികള്‍ സൗജന്യമായിരിക്കും. കൂടാതെ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മികച്ച കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഈ കലോല്‍സവത്തെ സമ്പുഷ്ടമാക്കും. അന്ന് വൈകുന്നേരത്തെ പൊതുസമ്മേളനത്തില്‍ ഫോമ സെന്റര്‍ കമ്മറ്റി പ്രവര്‍ത്തകരും പ്രതിനിധികളും ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മലയാളി പൗരപ്രമുഖരും പങ്കെടുക്കും. ഫോമാ ഫിലാഡല്‍ഫിയായില്‍ വെച്ച് നടത്താനിരിക്കുന്ന ദ്വിവര്‍ഷ കണ്‍വന്‍ഷന്റെ സൗത്ത് വെസ്റ്റ് റീജീയന്റെ ഭാഗത്തുള്ള റജിസ്‌ട്രേഷന്‍ കിക്കോഫും ഉല്‍ഘാടനവും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോമ സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ബേബി മണക്കുന്നേലും മറ്റു കമ്മറ്റി അംഗങ്ങളും ഈ ഉല്‍സവ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

ഈ യുവജന കലോല്‍സവ പരിപാടികളെപ്പറ്റി കൂടുതല്‍ അറിയുവാനും കലാമല്‍സരങ്ങളിലേക്ക് റജിസ്റ്റര്‍ ചെയ്യുവാനും താഴെകാണുന്നവരുമായി ഫോണില്‍ ബന്ധപ്പെടുക.

തോമസ് ഓലിയാല്‍ കുന്നേല്‍:713-679-9950,  ബേബി മണക്കുന്നേല്‍: 713-291-9721,  ജോണ്‍ ചാക്കൊ: 281-705-2947, എ.സി. ജോര്‍ജ്: 281-741-9465, സാം ജോസഫ്: 832-441-5085                                                 


ഫോമാ സൗത്ത് വെസ്റ്റ് റീജിയന്‍ യുവജനോല്‍സവവും  കണ്‍വെന്‍ഷന്‍ കിക്കോഫും നവംബര്‍ 10ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക