Image

72 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ദമ്പതികള്‍ കൈക്കോര്‍ത്ത് പിടിച്ചു മരിച്ചു

പി.പി.ചെറിയാന്‍ Published on 20 October, 2011
72 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ദമ്പതികള്‍ കൈക്കോര്‍ത്ത് പിടിച്ചു മരിച്ചു

അയോവ: 72 വര്‍ഷത്തെ നീണ്ട ദാമ്പത്യത്തിനുശേഷം ഭാര്യഭര്‍ത്താക്കന്മാരായ ദോര്‍ഡന്‍ യീഗര്‍ 94 വയസ്സ്, നോര്‍മ 90 വയസ്, പരസ്പരം കൈ കോര്‍ത്ത് പിടിച്ചു മരണത്തിലേക്കു നടന്നു നീങ്ങി.

അയോവ സംസ്ഥാനത്തെ ഒരു ചെറിയ ടൗണിലാണ് ഈ അപൂര്‍വ്വ മരണം സംഭവിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ ഒരു കാറപടകത്തില്‍ പെട്ട് അസ്ഥികള്‍ ഒടിഞ്ഞും പരിക്കേറ്റും ഇരുവരേയും ആശുപത്രിയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ വേദനയനുഭവിച്ചു കഴിയുമ്പോഴും ഭര്‍ത്താവ് ഭാര്യയെ കുറിച്ചും, ഭാര്യക്ക് ഭര്‍ത്താവിനെ കുറിച്ചുമായിരുന്നു കൂടുതല്‍ വിഷമം . 52 വയസ്സുള്ള മകന്‍ ഡെന്നീസ് പറഞ്ഞു.

രണ്ടുപേരുടെയും സ്ഥിതി ഗുരുതരമായപ്പോള്‍ തൊട്ടടുത്തുള്ള രണ്ടു ബഡുകളിലേക്ക് ഇവരെ മാറ്റി. ഇരുവരും കൈ കോര്‍ത്ത് പിടിച്ച് കിടക്കുന്നതിനിടെ ഭര്‍ത്താവ് ഗോര്‍ഡന്‍ വൈകീട്ട് 3.38നും, ഒരു മണിക്കൂറിനുള്ളില്‍ ഭാര്യ നോര്‍മയും മരണത്തിന്‍ കീഴ്‌പ്പെട്ടു. 1939 ല്‍ ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

ഇരുവരും ഒന്നിച്ചു ഒരേ സ്ഥലത്ത് ജോലി ചെയ്തതും, ഒന്നിച്ചു യാത്ര ചെയ്തും, ഒന്നിച്ചു ജീവിതത്തിലെ സുഖദുഃഖങ്ങള്‍ പങ്കിട്ടും, പരസ്പരം സ്‌നേഹിച്ചും, കരുതിയും ജീവിച്ച 72 വര്‍ഷത്തെ അനുഭവം ഞങ്ങള്‍ക്കെന്നും ഒരു മാതൃകയാണ് മകള്‍ ഡോണാ ഷീറ്റ്‌സ് പറഞ്ഞു.
72 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ദമ്പതികള്‍ കൈക്കോര്‍ത്ത് പിടിച്ചു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക