Image

വിദ്യാബാലനെ മലയാളത്തിലെത്തിക്കാന്‍ ആഷിക്‌ അബു

ജയമോഹനന്‍ എം Published on 20 October, 2013
വിദ്യാബാലനെ മലയാളത്തിലെത്തിക്കാന്‍ ആഷിക്‌ അബു
ബോളിവുഡിലെ തിളങ്ങുന്ന താരസാന്നിധ്യമായ വിദ്യാബാലനെ മലയാളത്തിലെത്തിക്കാന്‍ യുവസംവിധായകന്‍ ആഷിക്‌ അബു ഒരുങ്ങുന്നു. ആഷിക്‌ അബു അടുത്തതായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ഗ്യാങ്‌സ്റ്റര്‍ എന്ന സിനിമയിലെ നായികയായിട്ടാണ്‌ വിദ്യാ ബാലനെ ആഷിക്‌ അബു മലയാളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്‌. മമ്മൂട്ടി നായകനാകുന്ന ചിത്രമാണ്‌ ഗ്യാങ്‌സ്റ്റര്‍. രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ മമ്മൂട്ടിയെ നായകനാക്കി ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രം ആഷിക്‌ അബു പ്രഖ്യാപിക്കുന്നത്‌.

എന്നാല്‍ ചിത്രം ഏറെ വൈകുകയായിരുന്നു. എന്നാലിപ്പോള്‍ ഗ്യാങ്‌സ്റ്റര്‍ ഒരുക്കുന്നതിനുള്ള സമയമായി എന്ന്‌ ആഷിക്‌ അബു തന്നെ പറയുന്നു. മമ്മൂട്ടിയെപ്പോലെ ഒരു നാഷണല്‍ ഫെയിം നിലനിര്‍ത്തുന്ന നായികവേണം സിനിമയിലേക്കെന്നും അതിനാലാണ്‌ വിദ്യാബാലനെ ചിത്രത്തിലേക്ക്‌ പ്രതീക്ഷിക്കുന്നതെന്നും ആഷിക്‌ അബു പറയുന്നു. എന്തായാലും ആഷിക്‌ അബു ചിത്രത്തോട്‌ വിദ്യാബാലന്‌ അനുകൂലമായ താത്‌പര്യമാണുള്ളത്‌. ഒപ്പം മമ്മൂട്ടിയെപ്പോലുള്ള മികച്ച നടനൊപ്പം അഭിനയിക്കുക എന്ന താത്‌പര്യവും വിദ്യക്കുണ്ട്‌.

സാഹചര്യങ്ങള്‍ അനുകൂലമായി വന്നാല്‍ തീര്‍ച്ചയായും വിദ്യാബാലന്‍ ആഷിക്‌ അബു ചിത്രത്തിലെത്തുമെന്ന്‌ തന്നെയാണ്‌ ഇപ്പോള്‍ അണിയറക്കാര്‍ കരുതുന്നത്‌.
വിദ്യാബാലനെ മലയാളത്തിലെത്തിക്കാന്‍ ആഷിക്‌ അബു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക