Image

ഖുദാ ഗവാ: ബച്ചനും ശ്രീദേവിയും വീണ്ടും ഒന്നിക്കുന്നു

Published on 22 October, 2013
ഖുദാ ഗവാ: ബച്ചനും ശ്രീദേവിയും വീണ്ടും ഒന്നിക്കുന്നു
ബോളിവുഡിലെ പ്രശസ്‌ത താരജോഡികളായിരുന്ന അമിതാഭ്‌ ബച്ചനും ശ്രീദേവിയും വീണ്ടും ഒന്നിക്കുന്നു. ഖുദാ ഗവാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ്‌ രണ്ടുപേരും വീണ്ടും ഒന്നിച്ചെത്തുന്നതെന്നാണ്‌ കേള്‍ക്കുന്നത്‌. ബോളിവുഡിന്റെ ഇഷ്ടചിത്രങ്ങളിള്‍ ഒന്നാണ്‌ ഖുദാ ഗവാ. അന്ന്‌ ഇന്ത്യയിലും അഫ്‌ഗാനിസ്ഥാനിലും വലിയ തരംഗമായ ചിത്രമായിരുന്നു ഇത്‌. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്നും തിരക്കഥ പൂര്‍ത്തിയായാലുടന്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗികപ്രഖ്യാപനമുണ്ടാകുമെന്നുമാണ്‌ അറിയുന്നത്‌. ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച്‌ ബച്ചന്‌ ഒരു വണ്‍ലൈന്‍ ഐഡിയ കൊടുത്തിട്ടുണ്ടെന്നും തിരക്കഥ പൂര്‍ത്തിയായാലുടന്‍ അദ്ദേഹവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നുമാണ്‌ നിര്‍മ്മാതാവ്‌ മനോജ്‌ ദേശായ്‌ പറയുന്നത്‌. ബച്ചന്‍ സമ്മതം മൂളിയാന്‍ ഉടന്‍തന്നെ ശ്രീദേവിയുമായും ചര്‍ച്ചകള്‍ നത്തുമെന്ന്‌ ദേശായ്‌ പറയുന്നു. ശ്രീദേവി ഇപ്പോള്‍ അഭിനയത്തില്‍ വീണ്ടും സജീവമാവുകയാണ്‌. തിരിച്ചുവരവ്‌ ചിത്രമായ ഇംഗ്ലീഷ്‌ വിംഗ്ലീഷിന്‌ വലിയ പ്രശംസയായിരുന്നു ലഭിച്ചിരുന്നു. ഈ ചിത്രത്തില്‍ ശ്രീദേവിയ്‌ക്കൊപ്പം അതിഥി താരമായി അമിതാഭ്‌ ബച്ചനും എത്തിയിരുന്നു.
ഖുദാ ഗവാ: ബച്ചനും ശ്രീദേവിയും വീണ്ടും ഒന്നിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക