Image

ഇന്ത്യ കാത്തലിക്‌സ് ഓഫ് ഹൂസ്റ്റണ്‍ (ICH) പ്രവര്‍ത്തനത്തിന്റെ 31-ാം വര്‍ഷത്തില്‍

എ.സി. ജോര്‍ജ് Published on 20 October, 2011
ഇന്ത്യ കാത്തലിക്‌സ് ഓഫ് ഹൂസ്റ്റണ്‍ (ICH) പ്രവര്‍ത്തനത്തിന്റെ 31-ാം വര്‍ഷത്തില്‍
ഹൂസ്റ്റണ്‍ ‍: ഗ്രേറ്റര്‍ ഹൂസ്റ്റണിലും പരിസരത്തുമുള്ള ഭാരത കത്തോലിക്കരുടെ അല്‍മായ പ്രസ്ഥാനമായ ഇന്ത്യാ കാത്തലിക്‌സ് ഓഫ് ഹൂസ്റ്റണ്‍ 31-ാം വര്‍ഷത്തിലേക്ക്. ഐസിഎച്ച് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ കത്തോലിക്കരുടെ ഈ അല്‍മായ സംഘടന രൂപീകൃതമായത് 1980 ലാണ്.

സംഘടനയുടെ തുടക്കത്തില്‍ ഈ സംഘടനയെ കേരള കാത്തലിക് കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (കെസിസിച്ച്) എന്നും പിന്നീടത് ഇന്ത്യാ കാത്തലിക് കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസിസിഎച്ച്) എന്നും അറിയപ്പെട്ടു. തുടര്‍ന്നുണ്ടായ ഭരണഘടന അനുസരിച്ച് സംഘടന ഇപ്പോള്‍ ഇന്ത്യാ കാത്തലിക്‌സ് ഓഫ് ഹൂസ്റ്റണ്‍ (ഐസിഎച്ച്) എന്ന പേരില്‍ അറിയപ്പെടുന്നു.

സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തക - നിര്‍വാഹക സമിതിയിലേക്ക് പ്രസിഡന്റായി കേരളത്തിലെ പാലായില്‍ നിന്ന് കുടിയേറിയ ജോസഫ് കെന്നഡി തിരഞ്ഞെടുക്കപ്പെട്ടു. മാനുവല്‍ അലക്‌സാണ്ടര്‍ (വൈസ് പ്രസിഡന്റ്), ജോസ് പോള്‍ (സെക്രട്ടറി), മാത്യു ജോസഫ് (ട്രഷറര്‍), ഡെന്നിസ് ഡിക്രൂസ് (ജോയിന്റ് ട്രഷറര്‍), മാത്യു ജോസഫ് (യൂത്ത് കോ - ഓര്‍ഡിനേറ്റര്‍) , കമ്മിറ്റിയിലേക്ക് ടോണി കല്ലാടന്‍, കുര്യന്‍ പന്നപ്പാറ, രമണി മാത്യു, സിസിലി ഷാജി, ലാലച്ചന്‍, സാജന്‍ കല്ലേലി, എ.സി. ജോര്‍ജ്, മേഴ്‌സി ജോസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ഷുഗര്‍ലാന്‍ഡിലുള്ള സെന്റ് അക്വിനാസ് ദേവാലായം കേന്ദ്രീകരിച്ചാണ് ഐസിഎച്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനയുടെ സ്പിരിച്വല്‍ ഡയറക്ടറായി ഫാ. ജോസഫ് കല്ലാടന്‍, ഫാ. ജോസഫ് കെ.കെ. എന്ന പേരില്‍ അറിയപ്പെടുന്ന മലയാളി വൈദികന്‍ പ്രവര്‍ത്തിക്കുന്നു. ഫാ. കെ.കെ.യുടെ ആത്മീയ പ്രവബോധനങ്ങളും നേതൃത്വവും ഐസിഎച്ചിനും അംഗങ്ങള്‍ക്കും നിരന്തരം വഴികാട്ടിയായി പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ മാസവും ആദ്യ ഞായറാഴ്ച സെന്റ് തോമസ് അക്വിനാസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഒരു സോഷ്യല്‍ സംഗമവും നടന്നുവരുന്നു.

ഈസ്റ്റര്‍, സെന്റ് തോമസ് ഡേ, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ തിരുകര്‍മങ്ങളും ആഘോഷ പരിപാടികളും ഐസിഎച്ച് നടത്തിവരുന്നു. ഹൂസ്റ്റണിലെ എല്ലാ ഇന്ത്യന്‍ ക്രൈസ്തവ വിശ്വാസികളുടെയും സംയുക്ത സംരംഭമായ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിലും ഈ അല്‍മേനി സംഘടന പങ്കെടുക്കുന്നു. ഏഷ്യാ ഭൂഖണ്ഡത്തില്‍ നിന്ന് ഇവിടെ കുടിയേറിയിരിക്കുന്ന കത്തോലിക്കര്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ മാസിലും ഐസിഎച്ചിന്റെ സജീവസാന്നിധ്യമുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയതുപോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈ വര്‍ഷത്തെ നിര്‍വാഹക സമിതി ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞു.

ഹൂസ്റ്റണ്‍ - ഗാല്‍വസ്റ്റര്‍ അതിരൂപതയുടെ കീഴിലും ഭരണ ചട്ടക്കൂട്ടിലുമാണ് ഐസിഎച്ചിന്റെ പ്രവര്‍ത്തനം. ഈ പ്രസ്ഥാനത്തിലെ തന്നെ പ്രവര്‍ത്തകര്‍ ഇവിടത്തെ കത്തോലിക്കാ ഇന്ത്യന്‍ ഇടവകകളിലെയും മിഷന്‍ കേന്ദ്രങ്ങളിലെയും രൂപതയിലെയും അംഗങ്ങള്‍ തന്നെയാണ്. അതുപോലെ ഇവിടത്തെ മുഖ്യധാരയായ അമേരിക്കന്‍ കത്തോലിക്കാ പള്ളി ഇടവകകളിലും അവര്‍ അംഗത്വമെടുത്ത് ആരാധന നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഭാരതകത്തോലിക്കരിലെ എല്ലാ റൈറ്റിനെയും വിഭാഗങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടിരിക്കുന്ന ഈ അല്‍മായ ശൃംഖല ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഒരു കലാമേളയും നടത്തും.

ഇന്ത്യ കാത്തലിക്‌സ് ഓഫ് ഹൂസ്റ്റണ്‍ (ICH) പ്രവര്‍ത്തനത്തിന്റെ 31-ാം വര്‍ഷത്തില്‍
ഐസിഎച്ചിന്റെ ഇപ്പോഴത്തെ നിര്‍വാഹക സമിതി അംഗങ്ങള്‍ ഫാ. കെ.കെ. ജോസഫിനൊപ്പം
ഇന്ത്യ കാത്തലിക്‌സ് ഓഫ് ഹൂസ്റ്റണ്‍ (ICH) പ്രവര്‍ത്തനത്തിന്റെ 31-ാം വര്‍ഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക