Image

മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ് മൂവ്‌മെന്റ് ലീഡര്‍ഷിപ് ക്യാംപ് ഡിട്രോയിറ്റ് 2012

ജോര്‍ജ്ജ് തുമ്പയില്‍ Published on 20 October, 2011
മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ് മൂവ്‌മെന്റ് ലീഡര്‍ഷിപ് ക്യാംപ്  ഡിട്രോയിറ്റ് 2012
ഡിട്രോയിറ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നീ ഭദ്രാസനങ്ങളിലെ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ് മൂവ്‌മെന്റുകളുടെ (എംജിഒസിഎസ്എം) 2012 ലെ ലീഡര്‍ഷിപ് ക്യാംപ് ഡിട്രോയിറ്റ് മിച്ചിഗണില്‍ നടക്കും.

അമേരിക്കയിലെ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ നിന്നും നൂറ്റിയന്‍പതിലേറെ അംഗങ്ങള്‍ എത്തിച്ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ ഒരു വേദി പങ്കിടും.

വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഈ ലീഡര്‍ഷിപ് ക്യാംപിന് ഡിട്രോയിറ്റ് ആതിഥ്യം നല്‍കുന്നത്. മിച്ചിഗണിലുള്ള ഓര്‍ത്തഡോക്‌സ് ഇടവകകളിലെ എംജിഒസിഎസ്എം അംഗങ്ങള്‍ സംയുക്തമായിട്ടാണ് ഈ ക്യാംപിന് നേതൃത്വം നല്‍കുന്നത്.

ക്യാംപ് 2012 ജൂലൈ 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ മിച്ചിഗണിലുള്ള അല്‍മ കോളജില്‍ നടക്കും. അമേരിക്കന്‍ ഭദ്രാസനങ്ങളിലെ മെത്രാപ്പൊലീത്തമാരും വൈദികശ്രേഷ്ഠരും മറ്റു പ്രമുഖ പ്രാസംഗികരും ക്യാംപില്‍ പങ്കെടുക്കും. ഓള്‍ട്ടര്‍ യുവര്‍ പെര്‍സെപ്ഷന്‍ (
Aulter Your Perception) എന്നതാണ് ക്യാംപിലെ മുഖ്യചിന്താവിഷയം.

എല്‍സിഡി 2012 ന്റെ വിജയത്തിനായി ക്യാംപ് ഭാരവാഹികള്‍ ധാരാളം പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ധനശേഖരണാര്‍ഥം സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് ഉദ്ഘാടനം ചെയ്ത ഡിട്രോയിറ്റ്‌സ് ബെസ്റ്റ് ഡാന്‍സ് ക്രൂ എന്ന പരിപാടി ശ്രദ്ധേയമായി. വിവിധ മേഖലകളിലെ പ്രതിഭകളായ എലിസബത്ത് വര്‍ഗീസ്, ഷാരണ്‍ മാത്യു, പോള്‍ ജേക്കബ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

വാശിയേറിയ മല്‍സരത്തില്‍ വൈന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വാരിയര്‍ ജാത്ക എന്ന സംഘം ജേതാക്കളായി. വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി.

2012 ലെ ലീഡര്‍ഷിപ് ക്യാംപിന്റെ ക്രമീകരണത്തിനുവേണ്ടി ഏവരുടെയും പ്രാര്‍ഥനയും സഹകരണവും എല്‍സിഡി ക്ഷണിക്കുന്നതായി ഡീക്കന്‍ വിജയ് തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഡീക്കന്‍ വിജയ് തോമസ് - 732 766 3121
vijay.a.thomas@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക