Image

യോങ്കേഴ്‌സ് പാര്‍ക്ക് ഹിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ നവംബര്‍ 2-ന്

Published on 22 October, 2013
യോങ്കേഴ്‌സ് പാര്‍ക്ക് ഹിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ നവംബര്‍ 2-ന്
ന്യൂയോര്‍ക്ക് : യോങ്കേഴ്‌സ് പാര്‍ക്ക് ഹിന്‍ സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ 25-ാം വാര്‍ഷികവും, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാം ഓര്‍മ്മ പെരുന്ന3ളും ഒക്‌ടോബര്‍ 31 നവംബര്‍ 1,2 തിയതികളില്‍ നടത്തപ്പെടുന്നു. ഒക്‌ടോബര്‍ 31-ാം തിയതി വൈകീട്ട് 6.30 ന് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഫാ. ഡോ. ജോണ്‍ .സി.ജോണ്‍സന്റെ സുവിശേഷപ്രസംഗവും ഉണ്ടായിരിക്കും. നവംബര്‍ ഒന്നിന് വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ഫാ. ബിറ്റി മാത്യൂവിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

തുടര്‍ന്ന് ആത്മീയ സംഘടനകളുടെ വാര്‍ഷിക സമ്മേളനവും ഉണ്ടായിരിക്കും. നവംബര്‍ 2-ന് ശനിയാഴ്ച രാവിലെ 8.15 ന് പ്രഭാത പ്രാര്‍ത്ഥനയും 9.15 ന് ഫാ. ബിറ്റി മാത്യൂ, ഫാ.ജോര്‍ജ്ചെറിയാന്‍ , ഫാ.നൈനാന്‍ ഈശോ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നിന്മേല്‍
കുര്‍ബ്ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് 11 മണിയോടെ കൊടി , കുരിശ്
മുത്തുക്കുടകള്‍ , ചെണ്ടമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ റാസ നടക്കും. തുടര്‍ന്ന് പള്ളിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന പൊതുസമ്മേളനം. സമ്മേളനത്തില്‍ യോങ്കേഴ്‌സ് സിറ്റി മേയര്‍, ഹോണറിബ്ള്‍ .മൈക്ക് സ്പാനോ സംബന്ധിക്കുന്നതാണ്. അതിനുശേഷം കൈമുത്ത് , പെരുന്നാള്‍ സദ്യ എന്നിവയോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.

എല്ലാ വിശ്വാസികളേയും 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തുന്ന പെരുന്നാളിലും മറ്റ് ആഘോഷ പരിപാടികളിലും ഭക്താദരപൂര്‍വ്വം , സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ പ്രത്യേകം ക്ഷണിക്കുന്നതായി വികാരി ഫാ. നൈനാന്‍ ഈശോ, ഇടവക ട്രസ്റ്റി ചെറിയാന്‍ പൂപ്പള്ളിന്‍ , സെക്രട്ടറി സാജന്‍ മാത്യു , മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി ഫാ. നൈനാന്‍ ഈശോ -914-645-0101,

ട്രസ്റ്റി.ചെറിയാന്‍ പൂപ്പള്ളിന്‍ - 914-712-7891, സ

സെക്രട്ടറി.സാജന്‍ മാത്യൂ - 914-772-4043

ജോ.സെക്രട്ടറി. മേരി എണ്ണശ്ശേരില്‍ - 914-762-0858

ജോ.ട്രസ്റ്റി . വര്‍ഗീസ് ഏബ്രഹാം - 914-646-0878




യോങ്കേഴ്‌സ് പാര്‍ക്ക് ഹിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ നവംബര്‍ 2-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക