Image

ഡാളസ് വലിയ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ഒക്‌ടോബര്‍ 27 - ന്

Published on 22 October, 2013
ഡാളസ് വലിയ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ഒക്‌ടോബര്‍ 27 - ന്

ഡാളസ് : സെന്റ് മേരീസ് വലിയ പള്ളിയില്‍ പരുമല തിരുമേനിയുടെ 111-ാം ഓര്‍മ്മപ്പെരുന്നാല്‍ ഒക്‌ടോബര്‍ 27 - ന് ഞായറാഴ്ച ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു.

കല്‍ക്കട്ടാ ഭദ്രാസനത്തിലെ നാഗ്പൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വികാരിയായ റവ. ഫാദര്‍ പി.റ്റി . തോമസ് ആണ് ഈ വര്‍ഷത്തെ ഓര്‍മ്മപെരുന്നാളിന് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്.

27-ാം തിയതി ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌കാരം , 9.15 ന് വിശുദ്ധ കുര്‍ബ്ബാന, ജപപ്രാര്‍ത്ഥന , ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വികാരി റവ. ഫാദര്‍ രാജു ദാനിയേല്‍ , സെക്രട്ടറി . പ്രിന്‍സ് ഏബ്രഹാം , ട്രസ്റ്റി സെക്രട്ടറി .ജേക്കബ് എന്നിവര്‍ പെരുന്നാളിനു നേതൃത്വം കൊടുക്കുന്നു.


ഡാളസ് വലിയ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ഒക്‌ടോബര്‍ 27 - ന് ഡാളസ് വലിയ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ഒക്‌ടോബര്‍ 27 - ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക