Image

പുതിയ നായികയുമായി ലാല്‍ ജോസ്‌

ജയമോഹനന്‍.എം Published on 22 October, 2013
പുതിയ നായികയുമായി ലാല്‍ ജോസ്‌
പുതിയ ചിത്രമായ ഏഴുസുന്ദര രാത്രികള്‍ എന്ന ചിത്രത്തില്‍ ലാല്‍ ജോസ്‌ ഒരു പുതുമുഖ നായികയെ അവതരിപ്പിക്കുന്നു. ടെലിവിഷന്‍ രംഗത്ത്‌ നിന്നുമെത്തുന്ന പാര്‍വ്വതി നമ്പ്യാരാണ്‌ ലാല്‍ ജോസിന്റെ പുതിയ നായിക. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്നാണ്‌ പാര്‍വ്വതി നമ്പ്യാര്‍ ലാല്‍ ജോസ്‌ ചിത്രത്തിലെത്തുന്നത്‌. ഏഴുസുന്ദര രാത്രികളില്‍ ദിലീപാണ്‌ ലാല്‍ ജോസിന്റെ നായിക.

മലയാള സിനിമയില്‍ ഏറെ നായികമാരെ പരിചയപ്പെടുത്തിയിട്ടുള്ള സംവിധായകന്‍ കൂടിയാണ്‌ ലാല്‍ ജോസ്‌. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്‌ ലാല്‍ ജോസ്‌ കാവ്യമാധവനെ മലയാള സിനിമയില്‍ പരിചയപ്പെടുത്തുന്നത്‌. തുടര്‍ന്ന്‌ രസികയന്‍ എന്ന സിനിമയിലൂടെ സംവൃതാ സുനിലിനെ നായികയായി മലയാള സിനിമയിലെത്തിച്ചു. മുല്ല എന്ന സിനിമയിലൂടെ മീരാനന്ദനെ മലയാള സിനിമയില്‍ അവതരിപ്പിച്ചതും ലാല്‍ ജോസ്‌ തന്നെ.

നീലത്താമരയിലെ നായിക അര്‍ച്ചനാ കവിയും ലാല്‍ ജോസിന്റെ കണ്ടെത്തലായിരുന്നു. റിമാ കല്ലുങ്കലിനെ ആദ്യം നായികയായി തീരുമാനിച്ചിരുന്നു ചിത്രമായിരുന്നു ഏഴുസുന്ദര രാത്രികള്‍. റീമയെ പിന്നീട്‌ ചിത്രത്തില്‍ നിന്നും മാറ്റുകയായിരുന്നു. വിവാഹിതനാകാന്‍ പോകുന്ന ഒരു പരസ്യചിത്ര സംവിധായകന്‍ വിവാഹത്തിന്‌ മുമ്പുള്ള ഏഴ്‌ ദിവസങ്ങളുടെ കഥയാണ്‌ ഈ ചിത്രത്തില്‍ പറയുന്നത്‌. ജെയിംസ്‌ ആല്‍ബര്‍ട്ടാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.
പുതിയ നായികയുമായി ലാല്‍ ജോസ്‌പുതിയ നായികയുമായി ലാല്‍ ജോസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക