Image

കമ്മിഷണര്‍ കെ.രാധാകൃഷ്‌ണപിളളയെ ചുമതലയില്‍ നിന്നു മാറ്റി

Published on 20 October, 2011
കമ്മിഷണര്‍ കെ.രാധാകൃഷ്‌ണപിളളയെ ചുമതലയില്‍ നിന്നു മാറ്റി
തിരുവനന്തപുരം: കോഴിക്കോട്‌ സമരം നടത്തിയ എസ്‌എഫ്‌ഐക്കാര്‍ക്ക്‌ നേരേ വെടിവെച്ച കോഴിക്കോട്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ കെ.രാധാകൃഷ്‌ണപിളളയെ ക്രമസമാധാനച്ചുമതലയില്‍ നിന്നു മാറ്റി. വെടിവെയ്‌പ്‌ സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച അഡീഷനല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

സംഘര്‍ഷ സ്‌ഥലത്തു വൈകിയെത്തിയ എസിപിക്കു സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ തെറ്റു പറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.വെടിവയ്‌പ്‌ ഒഴിവാക്കാമായിരുന്നു എന്നും അഡീഷണല്‍ ചീഫ്‌ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം നിയമസഭയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക