Image

ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഉദ്‌ഘാടനം

Published on 23 October, 2013
ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌  ഉദ്‌ഘാടനം
ന്യൂയോര്‍ക്ക്‌: ദീപാവലി ഒരെണ്ണം കുറച്ച്‌ ആഘോഷിച്ചതുകൊണ്ട്‌ കുഴപ്പമൊന്നുമില്ല, എന്നാല്‍ സാമ്പത്തിക രംഗത്ത്‌ ഇന്ത്യന്‍ സമൂഹം പിന്നോട്ടുപോയാല്‍ അത്‌ വലിയ ദോഷമാകും- പുതുതായി രൂപംകൊണ്ട ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഗ്രീന്‍ബര്‍ഗിലെ റോയല്‍ പാലസില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ്‌ പറഞ്ഞു.

സാമ്പത്തിക രംഗത്തെ നേട്ടങ്ങളാണ്‌ എപ്പോഴും പ്രധാനം. അതുകൊണ്ടുതന്നെ ബിസിനസുകാര്‍ ഒത്തുചേരുന്ന ചേംബര്‍ രൂപവത്‌കരിച്ചത്‌ തികച്ചും അഭിനന്ദനാര്‍ഹമാണ്‌. അതിനു മുന്‍കൈ എടുത്ത പ്രസിഡന്റ്‌ തോമസ്‌ കോശി പ്രത്യേക അനുമോദനം അര്‍ഹിക്കുന്നു.

ബിസിനസ്‌, സാങ്കേതികവിദ്യ തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യന്‍ സമൂഹം കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്‌ തന്റെ ആഗ്രഹം. ഒരു ബില്‍ഗേറ്റ്‌സോ, വാറന്‍ബഫറോ ഇന്ത്യക്കാരില്‍ നിന്ന്‌ ഉണ്ടാകണം. അമേരിക്കയിലെ ബൗദ്ധികമായ ശക്തികേന്ദ്രമായി ഇന്ത്യക്കാര്‍ മാറണം.

അതോടൊപ്പം തന്നെ ഇന്ത്യയ്‌ക്കുവേണ്ടിയും പ്രവര്‍ത്തിക്കണം. പണം അങ്ങോട്ടയയ്‌ക്കണമെന്നല്ല. പണം ലഭിച്ചില്ലെങ്കിലും പ്രശ്‌നങ്ങളില്ലാത്ത സ്ഥിതിയിലേക്ക്‌ ഇന്ത്യ വളര്‍ന്നു. ഇന്ത്യയ്‌ക്കാവശ്യം പുതിയ ആശയങ്ങളും പുതിയ സാങ്കേതികവിദ്യയുമൊക്കെയാണ്‌. കഴിയുമെങ്കില്‍ നാട്ടില്‍ ഒരു ഫാക്‌ടറി തുടങ്ങുക. പുതുതായെന്തെങ്കിലും സ്ഥാപിക്കുക.

ഇന്ത്യയും അമേരിക്കയും തമ്മില്‍ അനുദിനം മെച്ചപ്പെട്ടുവരുന്ന സാമ്പത്തിക ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുന്നുവര്‍ഷംകൊണ്ട്‌ അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തില്‍ അമ്പത്‌ ശതമാനം വര്‍ദ്ധനയുണ്ടായി. പ്രതിവര്‍ഷം നൂറു ബില്യന്റെ വ്യാപാരമാണ്‌ ഇരു രാജ്യങ്ങളുമായി നടക്കുന്നത്‌. എന്നാല്‍ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരം അഞ്ഞൂറ്‌ ബില്യനാണെന്നത്‌ മറക്കുന്നില്ല.

അടുത്തയിടയ്‌ക്ക്‌ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ വ്യവസായ രംഗത്തും സൈനീക രംഗത്തും സഹകരണവും സാങ്കേതികവിദ്യ കൈമാറ്റവും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുകയുണ്ടായി. സൈനീക രംഗത്ത്‌ ഒമ്പത്‌ ബില്യന്റെ ഇടപാടുകളാണ്‌ ഇരു രാജ്യങ്ങളും തമ്മിലുള്ളത്‌.

വിദേശത്തുള്ള ഇന്ത്യന്‍ വംശജരുമായി ഉറ്റബന്ധം പുലര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്‌. 27 മില്യണിലേറെ ഇന്ത്യക്കാര്‍ പുറത്തുണ്ട്‌. പല രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ വരും. എഴുപത്‌ ബില്യന്‍ ഡോളറാണ്‌ വിദേശ ഇന്ത്യക്കാര്‍ പ്രതിവര്‍ഷം അയയ്‌ക്കുന്നത്‌. മറ്റൊരു രാജ്യത്തും ഇത്രയധികം തുക വിദേശത്തുനിന്ന്‌ ലഭിക്കുന്നില്ല.

ഏതു രാജ്യത്തു ചെന്നാലും അത്‌ എന്റെ രാജ്യമായിട്ടാണ്‌ ഞാന്‍ കണക്കാക്കാറുള്ളത്‌. അതിനാല്‍ ഇതാണ്‌ നമ്മുടെ രാജ്യം. ഇന്ത്യയുടെ സാമ്പത്തിക അംബാസഡര്‍മാരായി നിങ്ങള്‍ പ്രവര്‍ത്തിക്കണം- അദ്ദേഹം പറഞ്ഞു.

ബിസിനസ്‌ ചെയ്യാന്‍ ഏറ്റവും നല്ല സ്ഥലമാണ്‌ വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടിയെന്ന്‌ ഡപ്യൂട്ടി കൗണ്ടി എക്‌സിക്യൂട്ടീവ്‌ കെവിന്‍ പ്ലങ്കറ്റ്‌ പറഞ്ഞു. ബിസിനസിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നത്ര സഹായങ്ങളെല്ലാം ചെയ്യുന്നു. ബിസിനസ്‌ വഴിയാണ്‌ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നത്‌. ജീവിക്കാന്‍ മികച്ച സ്ഥലമായി വെസ്റ്റ്‌ ചെസ്റ്ററിനെ ഇന്ത്യക്കാര്‍ കാണുന്നതിന്റെ സൂചനയാണ്‌ ഇവിടെ കൂടുതല്‍ ഇന്ത്യക്കാര്‍ ചേക്കേറുന്നത്‌. ഇപ്പോള്‍ തന്നെ അയ്യായിരത്തിനും ആറായിരത്തിനും ഇടയില്‍ ഇന്ത്യക്കാര്‍ കൗണ്ടിയിലുണ്ട്‌. കൗണ്ടി ഉദ്യോഗസ്ഥരായ ഇന്ത്യക്കാരുടെ പ്രവര്‍ത്തനത്തേയും അദ്ദേഹം അഭിനന്ദിച്ചു.

ബിസിനസ്‌ ചെയ്യാനും വിജയിക്കാനും ഏറ്റവും പറ്റിയ സ്ഥലം അമേരിക്കയാണ്‌- പ്രസിഡന്റ്‌ തോമസ്‌ കോശി പറഞ്ഞു. എല്ലാ ഇന്ത്യക്കാരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന മറ്റൊരു സംഘടനയില്ല. ബിസിനസ്‌ രംഗത്ത്‌ വിജയിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കുക, സര്‍ക്കാരും ബിസിനസ്‌ സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, പ്രതിസന്ധികള്‍ നേരിടുന്ന ബിസിനസുകാര്‍ക്ക്‌ സഹായമെത്തിക്കുക, എതിര്‍പ്പുകളെ ഒറ്റക്കെട്ടായി നേരിടുക തുടങ്ങിയവയൊക്കെയാണ്‌ ലക്ഷ്യങ്ങള്‍.

ഇപ്പോള്‍തന്നെ സാമ്പത്തിക രംഗത്ത്‌ വലിയ നേട്ടങ്ങള്‍ കൈവരിച്ച സമൂഹമാണ്‌ നമ്മുടേത്‌. രാജ്യത്തെ മൂന്നു ശതമാനം എന്‍ജിനീയര്‍മാരും, ഏഴു ശതമാനം ഐ.ടിക്കാരും, എട്ടുശതമാനം ഡോക്‌ടര്‍മാരും ഇന്ത്യക്കാരാണ്‌. ജനസംഖ്യ ഒരു ശതമാനത്തില്‍ താഴെയാണെങ്കിലും മൂന്നു ശതമാനത്തിലേറെ സാമ്പത്തിക രംഗം ഇന്ത്യക്കാരുടെ കൈകളിലാണ്‌- തോമസ്‌ കോശി ചൂണ്ടിക്കാട്ടി.

ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ വിവരിക്കുകയും ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്‌തു.

ന്യു റോഷല്‍ മേയറും കൗണ്ടി എക്‌സിക്യൂട്ടിവ് സ്ഥാനാര്‍ഥിയുമായ നോം ബ്രാംസന്‍ ഇന്ത്യന്‍ സമൂഹവുമായുള്ള ഉറ്റ ബന്ധവും തോമസ് കോശിയുമായുള്ള സൗഹ്രുദവും എടുത്തു പറഞ്ഞു
സ്റ്റേറ്റ്‌ സെനറ്റര്‍ ആന്‍ഡ്രിയ സ്റ്റുവര്‍ട്ട്‌ കസിന്‍സ്‌ ആശംസകള്‍ നേര്‍ന്നു.

അറുപത്‌ വര്‍ഷം മുമ്പ്‌ താന്‍ അമേരിക്കയിലെത്തുമ്പോള്‍ ട്രൈസ്റ്റേറ്റില്‍ 300 ഇന്ത്യക്കാര്‍ മാത്രമാണ്‌ ഉണ്ടായിരുന്നതെന്ന്‌ റിപ്പബ്ലിക്കന്‍ നേതാവ്‌ വെണ്‍ പരമേശ്വരന്‍ പറഞ്ഞു. ബിസിനസ്‌ രംഗത്തുള്ളവരെ ഒരുമിപ്പിക്കാനുള്ള ഇത്തരം സംഘടനകള്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികളെന്ന നിലയില്‍ നാം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും സമൂഹമെന്ന നിലയില്‍ വേണ്ടത്ര നേട്ടങ്ങള്‍ കൈവരിക്കാനായിട്ടില്ലെന്നു ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഡോ. സുരീന്ദര്‍ മല്‍ഹോത്ര പറഞ്ഞു. നമ്മുടെ സംസ്‌കാരത്തില്‍ നിലകൊള്ളുന്നതിനോടൊപ്പം ഐക്യം കൈവരിക്കാനും മുഖ്യധാരയുമായി ഒത്തുപോകാനും നമുക്ക്‌ കഴിയണം- അദ്ദേഹം പറഞ്ഞു.

സംഘടനയുടെ ജനറല്‍ സെക്രട്ടറി ജതിന്ദര്‍ എസ്‌ കോലിയാണ്‌. ജ്യോത്സ്‌ തക്കര്‍, ജഗദീഷ്‌ വിറ്റല്‍, ഹാരി സിംഗ്‌, സാഖ്‌ തോമസ്‌ എന്നിവര്‍ വൈസ്‌ പ്രസിഡന്റുമാരും, ബെന്‍ വര്‍ഗീസ്‌ സെക്രട്ടറിയും, സണ്ണി ചാക്കോ ട്രഷററുമായി പ്രവര്‍ത്തിക്കുന്നു.

ജോര്‍ജ്‌ ജോണ്‍ ചെയര്‍മാനായ ഡയറക്‌ടര്‍ ബോര്‍ഡില്‍ ജിബി തോമസ്‌, കുര്യാക്കോസ്‌ വര്‍ഗീസ്‌, അനിയന്‍ ജോര്‍ജ്‌, ജോണ്‍ സി. വര്‍ഗീസ്‌, റവ.ഡോ. വര്‍ഗീസ്‌ ഏബ്രഹാം, ഏബ്രഹാം ഫിലിപ്പ്‌ എന്നിവരുമുണ്ട്‌.
ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌  ഉദ്‌ഘാടനം
Join WhatsApp News
vincent emmanuel 2013-10-23 19:53:11
with all this leadership when can we expect a reasonable change in ones' applying for a simple tourist visa to India.?..come on guys... forget the big issues like idukki dam...can you do something so that we can get a visitors visa to India ....please....what happens with those rules does not make sense..
Joji 2013-10-24 09:34:17
Is this strictly for business owners? how many of them have real business?
bobby jacob 2013-10-25 05:29:53
Agree with Vincent Emmanuel.. we need to get the issues that are best for us.. Who cares about a dam.. We need stop focusing on the wrong issues.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക