Image

അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)

Published on 23 October, 2013
അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)
രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതേടെ ഗള്‍ഫ്‌ മലയാളികള്‍ കടം വാങ്ങിയും നാട്ടിലേക്ക്‌ ഡോളര്‍ റെമിറ്റന്‍സ്‌ നടത്തുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ നാട്ടിലെ വീടും പുരയിടവും തോട്ടവും വിറ്റ്‌ കുടിയേറ്റഭൂമിയിലേക്കു കടത്തിക്കൊണ്ടിരിക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നു. മറ്റാരുമല്ല, കുടിയേറ്റത്തെപ്പറ്റി ആധികാരിക പഠനം നടത്തിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ്‌ സ്റ്റഡീസി(സി.ഡി.എസ്‌)ന്റേതാണ്‌ ഈ കണ്ടെത്തല്‍.

കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്‌ ഈ പ്രവണത ഏറ്റവും പ്രകടമായി കാണുന്നതെന്നാണ്‌ സി.ഡി.എസിന്റെ പഠനം തെളിയിക്കുന്നത്‌. `ഇമലയാളി' ഈ ജില്ലകളില്‍ നടത്തിയ പഠനപര്യടനത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സി.ഡി.എസ്‌ ആരോപിക്കുന്നതുപോലെ അത്‌ സാര്‍വത്രികമായൊരു പ്രവണതയല്ലെന്ന നിഗമനത്തിലാണ്‌ എത്തിച്ചേര്‍ന്നത്‌.

വഴിയോരങ്ങളില്‍ കോടികള്‍ മുടക്കി പണിതുയര്‍ത്തിയിരിക്കുന്ന രമ്യഹര്‍മങ്ങളും അവിടവിടെയായി വാങ്ങിക്കൂട്ടിയിരിക്കുന്ന റബര്‍ത്തോട്ടങ്ങളുമാണ്‌ അമേരിക്കക്കാര്‍ വിറ്റ്‌ ഡോളറായി മാറ്റി കടത്തിക്കൊണ്ടു പോകുന്നതെന്നാണ്‌ ആരോപണം. എന്നാല്‍, ഇത്തരം വസ്‌തുവകകള്‍ വാങ്ങുന്നതും അതിനുവേണ്ടി ഡോളര്‍ മുടക്കുന്നതും അമേരിക്കക്കാരും ഗള്‍ഫുകാരുംതന്നെയാണെന്നുള്ളതാണ്‌ ഏറ്റം വലിയ തമാശ. ഇന്ത്യയുട വിദേശനാണ്യ ശേഖരത്തില്‍നിന്നാണ്‌ ഈ ഭീമമായ ചോര്‍ച്ചയുണ്ടാകുന്നതെന്നതാണ്‌ മ റ്റൊരു ദുര്യോഗം. പല ഇടപാടുകളും ഡോളര്‍ ഇന്ത്യയിലെത്താതെ വിദേശത്തുതന്നെ കൈമാറ്റം ചെയ്യപ്പെടുന്നു.

വിദേശത്തുനിന്ന്‌ ഏറ്റവുമധികം നിക്ഷേപം ലഭിക്കുന്ന രാജ്യം എന്ന ബഹുമതി ഇക്കൊല്ലം ഇന്ത്യക്കു കൈവന്നിരിക്കുകയാണ്‌ - 7100 കോടി ഡോളര്‍! ഇതില്‍ അഞ്ചിലൊന്നും വിദേശമലയാളികളുടെ സംഭാവനയാണെന്ന്‌ സി.ഡി.എസ്‌ പഠനം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഭൂരിപക്ഷവും ഗള്‍ഫിലെ മലയാളികളുടെ വകയാണെന്ന്‌ എന്‍.ആര്‍.ഐ റെമിറ്റന്‍സിനെക്കുറിച്ച്‌ വര്‍ഷങ്ങളായി പഠനം നടത്തുന്ന സി.ഡി.എസ്‌ പ്രൊഫസര്‍ എസ്‌. ഇരുഡയരാജന്‍ പറയുന്നു.

വിദേശമലയാളികള്‍ ഇക്കൊല്ലം ജന്മനാട്ടിലേക്കയച്ച മൊത്തം സമ്പാദ്യം ഏകദേശം 75,000 കോടി രൂപ വരുമെന്നാണ്‌ പ്രൊഫസര്‍ രാജന്റെ കണക്കാക്കല്‍. ഇന്ത്യക്കു പുറത്ത്‌ ഏകദേശം 23 ലക്ഷം മലയാളികള്‍ ഗള്‍ഫില്‍ മാത്രമായി ജോലിചെയ്യുന്നു. വിദേശത്തെ കേരളീയരുടെ സമ്പാദ്യത്തില്‍ 90 ശതമാനത്തിലേറെയും ഗള്‍ഫില്‍നിന്നു മാത്രമാണു വരുന്നത്‌. കഴിഞ്ഞ വര്‍ഷം വിദേശത്തുനിന്നു കേരളത്തിലേക്ക്‌ 62,000 കോടി രൂപയുടെ നിക്ഷേപമാണ്‌ ഒഴുകിയെത്തിയതെന്നു കണക്കാക്കപ്പെടുന്നു. അതിനു മുന്‍വര്‍ഷം ഇത്‌ 50,000 കോടി രൂപയായിരുന്നു. രൂപയുടെ മൂല്യം കുറഞ്ഞതിനാല്‍ 2013ല്‍ മൊത്തം 75,000 കോടി രൂപയിലധികം നിക്ഷേപിക്കുമെന്നാണു പ്രതീക്ഷ.

ലോകത്തില്‍ ഏറ്റവുമധികം നിക്ഷേപം കിട്ടുന്ന രാജ്യമെന്ന പദവി ചൈനയെ പിന്തള്ളിയാണ്‌ ഇന്ത്യ കരസ്ഥമാക്കിയതെന്ന്‌ ഒക്‌ടോബര്‍ രണ്ടിന്‌ ഇറക്കിയ വേള്‍ഡ്‌ ബാങ്കിന്റെ `മൈഗ്രേഷന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ബ്രീഫ്‌' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയ്‌ക്കു ലഭിച്ചത്‌ 6100 കോടിയും ഇന്ത്യയുടേത്‌ 7100 കോടിയും. ഇക്കൊല്ലത്തെ നിക്ഷേപം 7100 കോടിയാകുമ്പോള്‍ അത്‌ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 200 കോടി ഡോളര്‍ കൂടുതലായിരിക്കും. ഗള്‍ഫിലെ കേരളീയരുടെ സംഭാവനയാണ്‌ ഇതില്‍ ഏറ്റവും ഉയര്‍ന്നുനില്‌ക്കുന്നതെന്ന്‌ പ്രൊഫസര്‍ രാജന്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ത്തന്നെ സൗദി അറേബ്യയും യുണൈറ്റഡ്‌ ആരബ്‌ എമിരേറ്റ്‌സും മുന്‍പന്തിയില്‍ നില്‍ക്കുന്നു.

അമേരിക്കയില്‍ നല്ലൊരു പങ്ക്‌ കേരളീയരുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും പ്രൊഫഷണലുകളായതിനാല്‍ റെമിറ്റന്‍സിന്റെ കാര്യത്തില്‍ ഗള്‍ഫിലെ മലയാളികളോടു കിടപിടിക്കാനാവില്ല. അക്കൂട്ടരില്‍ ബഹുഭൂരിപക്ഷവും അവിടെത്തന്നെ സ്ഥിരതാമസം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണു താനും. തന്മൂലം ജന്മനാട്ടില്‍ സമ്പാദ്യം സ്വരുക്കൂട്ടുന്നതിനു പകരം ഉള്ളതു വിറ്റുപെറുക്കി കടത്തിക്കൊണ്ടുപോകാനാണ്‌ അവര്‍ക്കു താത്‌പര്യം. അതേസമയം, ഗള്‍ഫിലെ മലയാളികളാകട്ടെ ഏതെങ്കിലും ഒരു ദിവസം സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും മടങ്ങിവരാന്‍ നോക്കിപ്പാര്‍ത്തിരിക്കുന്ന യഥാര്‍ത്ഥ `പ്രവാസികള്‍' ആണുതാനും.

ഗള്‍ഫിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ക്രമാനുഗതമായി കുറഞ്ഞുവരുകയാണ്‌. അതേസമയം, വടക്കും വടക്കുകിഴക്കുമുള്ള സംസ്ഥാനങ്ങളില്‍നിന്ന്‌ കേരളത്തിലേക്കുള്ള കുടിയേറ്റം ഭയാനകമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. ``കേരളം ഇതു മനസിലാക്കിയില്ലെങ്കില്‍ മറ്റാരു ശ്രദ്ധിക്കും? പക്ഷേ, അമേരിക്ക ശ്രദ്ധിക്കുന്നുണ്ടാവും. അതുകൊണ്ടായിരിക്കാം അവര്‍ സ്ഥിരമായി നാടുവിടാന്‍ ആഗ്രഹിക്കുന്നത്‌!'' -പ്രൊഫസര്‍ രാജന്‍ പറയുന്നു.
അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ മലയാളികള്‍ `വീടും നാടും വിറ്റ്‌ പണം കടത്തുന്നു'! (കുര്യന്‍ പാമ്പാടി)
Join WhatsApp News
Mathew George 2013-10-24 01:51:47
ഇരുദയ രാജന്റെ കണക്കുകൾ എത്രമാത്രം ശരിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമേരിക്കൻ മലയാളികളുടെ വിദേശ റെമിറ്റൻസ് നാമമാത്രമായെയുള്ളു എന്നതാണു സത്യം. ലേഖകൻ പറയുന്നതുപോലെ ബഹുപൂരിപക്ഷവും ഗൾഫ് മലയാളികളുടെ റെമിറ്റൻസ് ആണ് കേരളത്തിൽ എത്തുന്നത്. അവരാരും ഡോളർ ആയി തിരികെ കൊണ്ടുപോകുന്നുമില്ല. ലേഖകന്റെ സ്വതന്ത്ര സർവെയാണു കൂടുതൽ സ്വീകാര്യം. രമ്യഹർമങ്ങളും റബർ തോട്ടങ്ങളും വിൽക്കുന്നതും അത് ഡോളർ ആയി കടത്തുന്നതും അപൂർവ സംഭവങ്ങൾ മാത്രമാണ്. അടുത്ത ബന്ധുക്കൾ നാട്ടിലില്ലാതെ വരുമ്പോൾ ഒരു പക്ഷെ അങ്ങനെ ചെയ്തെന്നു വരാം. സി ഡി എസിനും നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടോ എന്ന് സംശയിക്കണം. ഇവരുടെ കണ്ടെത്തലുകളാണ് പലപ്പോഴും നയപരമായ തീരുമാനങ്ങളെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിസ്ഥാനമാക്കുന്നത്. വികലമായ നിഗമനങ്ങൾ വിദേശ മലയാളികൾക്ക് ദോഷം ചെയ്യും. വളരെ പ്രധാനമായ ഒരു വിഷയത്തിലേക്ക് വിരൽ ചൂണ്ടിയതിനു ലേഖകന് നന്ദി. .
Joji 2013-10-24 09:35:44
This is a complete nonsense. who will bring Dollars to USA at this current rate?
James Thomas 2013-10-24 13:36:17
All those good days are gone. Investing in India by a US Indian is a torture. He has to go through tons of paper works, double taxation and many reporting. It is not worth it. It does not get any easier for US citizens who live abroad. The IRS appears to be moving to stricter enforcement methods to track down those who may owe taxes. From the year 2013, foreign banks would also be required to provide certain information, such as the names of all their U.S. account holders, directly to the IRS. The tax agreement between India and the United States may reduce or eliminate any double taxation of your income. The IRS allows credits for foreign income taxes you pay, while living outside the United States. These credits may offset any U.S. tax you might owe on your Indian income. However, to claim the credit you must file your U.S. tax return, every year. Not filling your US taxes can only increase your tax liability. Suppose you live in India for 5 years and then return to the United States. The IRS may question your failure to file returns for the past five years, in such cases; they normally make assessments based on their best estimate of your income. The interest and penalties on any old tax amounts accumulates rapidly. In a few years you may end up owing a lot more than the original taxes owed. Voluntarily filing as opposed to the IRS coming to you, can make a big difference in how you will get treated when penalties are assessed, for failing to file U.S. tax returns. New foreign account reporting requirements are being phased over the next few years, making it ever tougher to hide income in foreign countries. The IRS is now focusing on banks and bankers worldwide in an effort to find U.S. taxpayers who may be hiding assets overseas. The rules for filing U.S. tax returns remain the same for U.S. citizens and resident aliens, regardless of whether they are residing abroad or in the United States. Those who hold 'Green Cards' are resident aliens, and the same tax rules that apply to U.S. citizens, generally also apply to green card holders. Rules for filing income, estate, gift tax returns and for paying estimated tax, are generally the same whether you are in the United States, India, or any other part of the world. Generally, your income, filing status, and age determine whether you must file an income tax return. The requirement for filing a return for the year 2012 is that your gross income from worldwide sources is at least the amount shown for your filing status in table. Check the IRS website for the latest information on filling requirements. Their website address is http://www.irs.gov. Citizens of the United States, as well as those who are deemed to be U.S. residents, are required to report foreign bank accounts to the IRS if they meet the defined guidelines. Reporting foreign bank accounts is called FBAR and such reports are submitted on Form TD F 90- 22.1. FBAR is a report of foreign bank and financial accounts held by U.S. Citizens/residents abroad. If you are a U.S. citizen or green card holder who has bank accounts abroad, you must file a FBAR report on Form 90-22.1 if the aggregate value of the accounts exceeds $10,000, during a calendar year. U.S. citizens and residents who have financial accounts in India, such as NRO, NRE accounts, where the value of the account exceeds the equivalent amount of US$ 10,000 at any time during a calendar year, must file a 'Report of Foreign Bank and Financial Accounts' (FBAR) on form number TD F 90-22. The Foreign Account Tax Compliance Act (FATCA) was enacted in 2010. FATCA affects US tax payers who hold foreign assets that exceed US$50,000. The IRS requires Information about such assets on a new form (Form 8938). This form must be attached to the taxpayer's annual return. FACTA reporting applies for assets held in taxable years beginning after March 18, 2010.
biju_ny 2013-10-24 14:46:27
Kudos to author to a very valid and relevant topic. It is real and happening. And thanks to the commentator above Mr James for pointing to one of the  real reasons for people like me ( consider myself well informed? ) trying to sell the property back home and ease tax related complications for future. For most people who have plans to settle here in USA , a day probably will never come  , when they can benefit from the assets they have back in Kerala , either by  living there or by transferring assets as $$s to USA ( too complicated in future - IRS here and changing rules and computerization/registration of land/asset dealings in Kerala ).  Now, if some could tell the best possible approach to bring assets there as $$ here, will greatly appreciate.
വിദ്യാധരൻ 2013-10-24 15:30:51
"കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്‌ ഈ പ്രവണത ഏറ്റവും പ്രകടമായി കാണുന്നതെന്നാണ്‌ സി.ഡി.എസിന്റെ പഠനം തെളിയിക്കുന്നത്‌ "
ഇവന്മാരാണ്  അറുമുള കച്ചവട മാഫിയാകൾക്ക് വിറ്റു, വെട്ടി തെളിയിച്ചു ആന വിമാനെങ്ങൾ ഇറക്കാൻ തലകുത്തി മറിയുന്നത് . ഇവനൊക്കെ തട്ടാന്മാരുടെ സ്വഭാവം ആണ് അമ്മേടെ മാലയാണെന്ന് പറഞ്ഞാലും അര പണവട അടിച്ചു മാറ്റും.  സാമുഹ്യ ഉദ്ധാരകന്മാരും സംസ്ക്കാരിക നായകന്മാരുമായ പലരും ആറുമുള വെട്ടിത്തെളിച്ച് അവുടുത്തെ പാവപെട്ടവരായ കർഷകരുടെ വയറ്റത്ത് അടിക്കാൻ വേണ്ടി നീണ്ട ലേഖനങ്ങളും എഴുതി വിടാറുണ്ട്.  ഒരു വശത്തുടെ സ്വന്തം സ്ഥലം വിറ്റു പണം അവിടിന്നു ഇങ്ങോട്ട് വരുത്തുക മറു വശത്തൂടെ വലിയ കോടാലി കൊണ്ട് തറവാട് കോളമാക്കുക.  ആരെല്ലാം എന്തെല്ലാം നിയമങ്ങൾ കൊണ്ട് വന്നാലും അതിനെ തകിടം മരിക്കാൻ എങ്ങനെ പറ്റും എന്ന് അവന്റെ പുറകിലെ വാറ്റു പുരയിൽ ഗവേഷണം നടത്തി കൊണ്ടിരിക്കുകയാണ്. അതിനു വേണ്ടി ഇതു നെറി കെട്ടവന്മാരുദെ കൂട്ടും പിടിക്കും. ഈശ്വരാ രക്ഷിത് !


Mandapam 2013-10-24 17:17:43
In fact like to go back to my good old HOME in pala, but I can't, when you think hard you will ( we all get the answers)
പാത്തനംത്തിട്ട പാപ്പൻ 2013-10-24 17:43:28
കൊട്ടയംക്കാരെം  പത്തന്മ്തിട്ടക്കാരേം അടച്ചു വിദ്യാധരൻ ചീത്ത വിളിച്ചിരിക്കുകയാണ് . ഇതെന്തു ന്യായം? ചോതിക്കാനും പറയാനും ആളില്ലെന്ന് വിചാരിച്ചോ?


വിദ്യാധരൻ 2013-10-24 18:15:25
പത്തനംതിട്ടക്കാര് കോട്ടയം കാരും മുഴുവൻ ചീത്തയാണെന്ന് ഞാൻ പറഞ്ഞില്ല. ലേഖകൻ ഒരു പഠനത്തിൽ നിന്ന് ഉദ്ധരിച്ചതിനെ ഉദ്ധരിച്ചു അടിവര ഇട്ടു പറഞ്ഞതാണ്. ആ പ്രദേശത്തു നിന്ന് ചില ചീഞ്ഞ സാഹിത്യകാരന്മാർ ഇവിടെ കുടിയേറിട്ടുണ്ട് , ജനിച്ച നാടിനോട് യാതൊരു കൂറും ഇല്ലാത്തവന്മാർ. ഒരു ചീഞ്ഞത് മതിയെല്ലോ നല്ലവരായ ബാക്കിയുള്ളവരുടെ പേര് കളയാൻ. ഇവന്മാർ അങ്ങ് ഡൽഹിയിൽ ഒളിവിൽ താമസിക്കുന്ന ചില  പെണ്‍വാണിഭക്കാരായ  ഭരണ തന്ത്രഞ്ഞമാരുടെ കൂട്ടുപിടിച്ച് നിങ്ങളുടെ നാടും നാട്ടുകാരുടേം പേര് ചീത്തയാക്കുന്നതിനു മുൻപ് എന്തെങ്കിലും ചെയ്യാൻ നോക്ക് പാപ്പൻ ചേട്ടാ


Jacob Evoor 2013-10-24 22:23:53
വിദ്യാധരനെപ്പോലുള്ളവർ കേരളത്തിൽ ഒരു വികസനവും നടപ്പാക്കാൻ സമ്മതിക്കത്തില്ല. ആറന്മുളയിൽ ആർക്കും വേണ്ടാതെ കിടന്ന ചതുപ്പ് ഭൂമിയിൽ വിമാനത്താവളം വന്നാൽ ആ പ്രദേശത്തിന്റെ മുഖച്ചായ മാറും. നെല്ല് കൃഷിചെയ്യാനും വയ്യ നെൽവയൽ നികത്താനും വയ്യ, ജലവൈദ്യുതി പദ്ധതി വേണ്ട, വന്കിട വ്യവസായം വരേണ്ട... പക്ഷെ എല്ലാ സൌകര്യവും വേണം. ഇവന്മാര്ക്കൊക്കെ എന്തിന്റെ ചൊറിച്ചിലാ...
Sebastian John 2013-10-25 05:20:21
How much $$$ you can bring in to USA at this current rate after paying all the taxes? Investing in India is a nightmare.
വിദ്യാധരൻ 2013-10-25 09:48:32
കേരള വികസനത്തിന്റെ ഫലം പരിക്കുന്നവ്ർ രാഷ്ട്രീയക്കാരും, കച്ചവട മനസ്തിയുള്ള പ്രവാസികലുമാണ്, കേരളത്തിന്റെ ഭൂമിശാസ്ത്രം, ജനസംഖ്യ, ആകെ ഇപ്പോഴുള്ള വിമാനത്താവളങ്ങളുടെ എണ്ണം എന്നിവ കണക്കിൽ എടുത്തു വേണം പുതിയ വിമാനത്താവളങ്ങൾക്ക് വേണ്ടി ശബ്ദം ഉയര്ത്താൻ. തിരുവന്തപുരം കൊച്ചി എന്നീ വിമാനതവലങ്ങ്ൽ കോട്ടയംകാര്ക്കും ആറുമുളക്കാര്ക്കും അവരുടെ സ്ഥലങ്ങളില എത്തിച്ചേരാൻ വഴിയോരുക്കുംപോൾ, അതുപോരാ അരുമുളയിൽ ഒരു വിമാനതാവളം വേണം എന്ന് വാശിപിടിക്കുന്നവന്റെ തലമണ്ടയിൽ, ഒരു വിശാല വീഷ്ണവും സാമുഹ്യ പ്രതിബദ്ധതയും ഉള്ള നേതാവിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. അതിൽ ഉപരി സ്വന്തം ഇല്ലം ചുട്ടു കാശാക്കി, ടാക്സ് വെട്ടിപ്പും നടത്തി ആ പണം അമേരിക്കയിലേക്ക് കടത്താൻ മാര്ഗ്ഗവും ചിന്തിച്ചിരിക്കുകയാണ് ഇക്കൂട്ടര്. സൂരിയനെല്ലിൽ പെണ്‍കുട്ടിക്ക് നീതിലഭിക്കാതിരിപ്പാൻ പല്ലും നഖവും ഉപയോഗിച്ചു കുരിയോനോടൊപ്പം നിന്ന് യുദ്ധം ചെയ്യുന്നവര മനുഷ്യ ജീവിതത്തിലെ ധാര്മികതയെക്കുരിച്ചും നീതിയെക്കുറിച്ചും ലേഖനങ്ങളും കഥകളും കവിതയും പടച്ചു വിടുംപോലെ ഒന്നോര്ക്കനം അവരെപോലെയല്ല്ലാ എല്ലാവരും എന്ന്. നൂറുകണക്കിന് ഫക്ടരികലുള്ള കൊച്ചിയിലെ ഫാക്ടറികളിൽ നിന്നും ഒഴുകുന്ന വിഷലിപ്തമായ കരുത്തവെള്ളം കുടിച്ചു മരിക്കുന്ന സാധാരണ ജനങ്ങളെ കുറിച്ച് നിങ്ങളെ പോലെയുല്ലാവര്ക്ക് ശ്രദ്ധിക്കാൻ സമയം ഇല്ലല്ലോ. ഈ രാജിയത്തു താമസിക്കുന്ന നിങ്ങളുടെ ചിന്തയും അമേരിക്കയിലെ റിപ്പബ്ലിക്കാൻ പാര്ട്ടിയുടെ ചിന്തയും തമ്മിൽ വലിയ വ്യത്താസം ഇല്ല. വികസനത്തിന്റെ മറവിൽ നിന്ന് നിങ്ങൾ ആടുന്ന കപട നാടകങ്ങൾക്കു അറുതി വരാൻ സമയം ആയിരിക്കുന്നു. പച്ചില ചാര്ത്തുകല്കൊണ്ടും പുഴകളും തോടുകൾ കൊണ്ടും ഹരിതാഭമായ ആറുമുള അവിടെ ജീവിക്കുന്ന കര്ഷകരുടെ ജീവ വായുവാണ്. അതിനെ ഇല്ലായം ചെയ്യാനാണ് നിങ്ങളെ പോലുള്ള പോയ്മുഖധാരികൾ വികസനത്തിന്റെയും അഭിവൃദ്ധിയുടെയും പുതിയ വേദവുമായി രംഗത്ത് വന്നിരിക്കുകയാണ്. നിങ്ങളെ പോലെയുള്ള ചെകുത്താന്മാരെ നഗ്ന്നരാക്കുവാൻ കൂടുതൽപേര് മുന്നോട്ടു വരുമെന്ന് കരുതുന്നു.
A.C.George 2013-10-25 13:38:58

Mr. Vidhyadhara, my friend, (Who ever you are)
Allmost all the time I can only join and agree with my friend Vidhydhara Sir?
My thinking, view points almost same and we are in the same track. I can only support you.
Who are you Sir? For some weeks I did not see your writings. Please continue writing. Do not disappear. When you write probably emalayaee get more hits also. I need postive and negetive comments. Please call me over the phone, if you can.. Vidyadharan Sir.
I need your valuable advise. Probably you know me. I am A.C.George, lived in NY for about 37 years and moved to Houston some years ago. Now I read yoyr valuable comments by sitting at Houston. All the best please keep it up. I like my friend Anthappan also. I have toi find out these two, Vidhyadharan and Anthappan
Thanks,
A.C.George
Jack Daniel 2013-10-25 19:07:10
ഒരു പെഗ് ജാക്ക് ദാനിയേലും അടിച്ചു വിദ്യാധരൻ ചിലവന്മാർക്കിട്ടു തൊഴിക്കുന്ന തോഴി കാണാൻ നല്ല രസം ഉണ്ട്. അത് കൊണ്ടാ ഞാൻ ഈ പൊങ്ങച്ച സാഹിത്യം എഴുത്ത് നിറുത്തിയത്. വെറുതെ എന്തിനാ വടി കൊടുത്ത് അടിമേടിക്കുന്നതു. cheers Mr. Vidhyaadharan. Keep going.
മഹാകവി വിക്രമൻ 2013-10-26 04:32:27
ആരെടാ ഈ വിദ്യാധരൻ? എന്തെങ്കിലും ഒക്കെ എഴുതി ഒരു കവിയോ കഥാകൃത്തോ ആകാം എന്ന് വിചാരിച്ചാൽ സമ്മതിക്കത്തില്ലോ.  ഞങ്ങളും ജീവിച്ചുപൊക്കോട്ടെ സാറേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക