Image

ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വന്‍ഷന്‌ ഇനി ദിവസങ്ങള്‍ മാത്രം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 21 October, 2011
ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വന്‍ഷന്‌ ഇനി ദിവസങ്ങള്‍ മാത്രം
ന്യൂയോര്‍ക്ക്‌: ആകാംക്ഷാഭരിതമായ ആ മുഹൂര്‍ത്തത്തിന്‌ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഒക്ടോബര്‍ 29 ശനിയാഴ്‌ചക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ (74-20 കോമണ്‍വെല്‍ത്ത്‌ ബൗളിവാഡ്‌, ബെല്‍റോസ്‌, ന്യൂയോര്‍ക്ക്‌ 11426) അരങ്ങേറുന്ന ഫൊക്കാനയുടെ ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വന്‍ഷനും യുവജനോത്സവവും ചരിത്ര സംഭവമാക്കാനുള്ള ശ്രമത്തിലാണ്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്കും സംഘവും.

ശുഭാപ്‌തിവിശ്വാസവും നേതൃത്വപാടവവും കൈമുതലായുള്ള വിന്‍സന്റ്‌ സിറിയക്കിന്റെ പിറകില്‍ സന്നദ്ധസേവകരെപ്പോലെ ഒരുപറ്റം ഫൊക്കാന പ്രവര്‍ത്തകരും തങ്ങളിലര്‍പ്പിതമായിരിക്കുന്ന ദൗത്യം ശിരസ്സാ ഏറ്റെടുത്തപ്പോള്‍ നേതാവിന്‌ ഏറെ സംതൃപ്‌തി. ഒന്നിനും ഒരു കുറവു വരരുതെന്നുള്ള ദൃഢനിശ്ചയത്തോടെയാണ്‌ എല്ലാവരും അവരവരുടെ ജോലിയില്‍ കര്‍മ്മനിരതരായിരിക്കുന്നത്‌.

രാഷ്ട്രീയ പ്രമുഖരും സാമുഹ്യ-സാംസ്‌ക്കാരിക നേതാക്കളും പങ്കെടുക്കുന്ന പൊതുസമ്മേളനവും, യുവകലാകാരന്മാരുടെ നൃത്തനൃത്യങ്ങളും, സംഗീത വിരുന്നും ഈ കണ്‍വന്‍ഷന്‍ ഒരു പുതിയ അനുഭവമായിരിക്കും. പ്രവേശനം സൗജന്യമാണ്‌. ഏവരേയും ഈ കലാമേളയിലേക്ക്‌ സാദരം സ്വാഗതം ചെയ്യുന്നു.
ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വന്‍ഷന്‌ ഇനി ദിവസങ്ങള്‍ മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക