Image

മീനച്ചില്‍ താലൂക്ക്‌ അസോസിയേഷന്‌ തുടക്കമായി

ജോസ്‌ കണിയാലി Published on 21 October, 2011
മീനച്ചില്‍ താലൂക്ക്‌ അസോസിയേഷന്‌ തുടക്കമായി
ന്യൂയോര്‍ക്ക്‌: ഐ.എ.എസ്‌ വിട്ട്‌ റിലയന്‍സില്‍ ചേര്‍ന്നാല്‍ പത്തു കോടി രൂപ തരാമെ ന്നാണ്‌ അനില്‍ അംബാനി വാഗ്‌ദാനം നല്‍കിയതെ ന്ന്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താ വള കമ്പനിയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍ വി.ജെ കുര്യന്‍ വെളിപ്പെടുത്തി. ഒരുവര്‍ഷം രണ്ടു കോടി രൂപ വച്ച്‌ അഞ്ചുവര്‍ഷത്തേക്കാണ്‌ തന്റെ സേവനം ഇ ന്ത്യയിലെ വന്‍കിട ബിസി നസ്‌ സാമ്രാജമായ റിലയന്‍സ്‌ ആവശ്യപ്പെട്ടത്‌. മറ്റ്‌ ആനുകൂല്യങ്ങള്‍ പുറമെയും. അനില്‍ അംബാനി നേരിട്ട്‌ വിളിക്കുകയും ചെയ്‌തതാണ്‌.

സ്വന്തം മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്‌ത ശേഷമാണ്‌ അംബാനിയോട്‌ ?പറ്റില്ല? എന്നു പറഞ്ഞത്‌. പണവും പ്രതിബദ്‌ ധതയും തുലാസിലിട്ടു തൂക്കിയപ്പോള്‍ രാ ജ്യ ത്തോടുളള പ്രതിബദ്‌ധതയുടെ തട്ടിനായിരുന്നു തൂക്കം കൂടുതല്‍. റിലയന്‍സിന്റെ പ ത്തുകോടി മോഹന വാഗ്‌ദാനത്തെ നിഷ്‌പ്രയാസം മറികടക്കാന്‍ തന്നിലെ പ്രതിബദ്‌ധത സഹായിച്ചു.

കുടുംബാംഗങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ ഭാര്യക്ക്‌ ഐ.എ.എസ്‌ വിടുന്നതിനോട്‌ താല്‍പ്പര്യമില്ലാ യിരുന്നു. ഞാനും ഇത്തരത്തില്‍ തന്നെയാണ്‌ ആദ്യമേ ചിന്തിച്ചത്‌.

പാലാ ഇടമറ്റം വട്ടവയലില്‍ ജോസഫ്‌ കുര്യന്‍ എന്ന ഞാന്‍ വി.ജെ കുര്യന്‍ ഐ.എ. എസ്‌ ആയതിനു പിന്നില്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ കാരുണ്യമുണ്ടെന്ന്‌ എന്റെ മന സാക്ഷി പറയുന്നുണ്ടായിരുന്നു. ഐ.എ.എസ്‌ കിട്ടിയതു മാത്രമല്ല, കഴിവുകള്‍ വിനിയോ ഗിക്കാനുളള അവസരം വച്ചു നീട്ടിയതും ഇന്ത്യ തന്നെയാണ്‌. കഴിവുണ്ടെങ്കിലും അതു പ്രയോഗിക്കാന്‍ അവസരം കിട്ടാത്ത എത്രയോ പേരുണ്ട്‌. ഐ.എ.എസ്‌ ഉദ്യോഗസ്‌ഥനായ തിനാല്‍ എനിക്ക്‌ ഈ അവസരങ്ങള്‍ വന്നു ചേരുകയായിരുന്നു.

ഏറ്റെടുത്ത ദൗത്യങ്ങള്‍ ദൈവാനുഗ്രഹം കൊണ്ടും നാടിനോടുളള കൂറുകൊണ്ടും വിജ യിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ഒട്ടേറെപ്പേരുടെ സഹകരണവും സഹായവും എന്റെ ഓരോ പ്രവര്‍ത്തനത്തിലും ഉണ്ടായിരുന്നു. അല്ലാതെ എല്ലാ വിജയവും പൂര്‍ണമായും എന്റെ മിടു ക്കു കൊണ്ടല്ല.

ഈ അവസരങ്ങളെല്ലാം എനിക്കു സമ്മാനിച്ചത്‌ ഇന്ത്യന്‍ ഭരണ സര്‍വീസാണ്‌. അതുവിട്ട്‌ കോടികള്‍ കൊയ്യാന്‍ ഒരു സ്വകാര്യ സ്‌ഥാപനത്തിലെത്തിയാല്‍ എനിക്ക്‌ ഇന്ത്യക്കായി പി ന്നൊന്നും നല്‍കാനാവില്ല. എന്നെ ഞാനാക്കിയ അമ്മ തന്നെയായ രാജ്യത്തോട്‌ അങ്ങനെ ഒരു വിശ്വാസ വഞ്ചന ചെയ്യാന്‍ എനിക്കാവില്ല. അതു കൊണ്ടു തന്നെ അംബാനിയോട്‌ `നോ' എന്നു പറയാന്‍ ബുദ്‌ധിമുട്ടും തോന്നിയില്ല.

ന്യൂയോര്‍ക്കിലെ ജെറീക്കോ ടേണ്‍പൈക്കി ലുളള കൊട്ടിലിയണ്‍ റസ്‌റ്റോറന്റില്‍ നല്‍കി യ സ്വീകരണത്തിലാണ്‌ റിലയന്‍സ്‌ സംബന്‌ധിച്ച ചോദ്യത്തിന്‌ അദ്ദേഹം വിശദീകരണം നല്‍കിയത്‌. മീനച്ചില്‍ താലൂക്ക്‌ അസോസിയേഷന്റെ ഉദ്‌ഘാടനവും വി.ജെ കുര്യന്‍ നിര്‍ വഹിക്കുകയുണ്ടായി.

പ്രശ്‌നങ്ങളെ ചങ്കൂറ്റത്തോടെ നേരിടുന്നതാണ്‌ പാലാക്കാരുടെ പ്രത്യേകതയെന്ന്‌ വി.ജെ കുര്യന്‍ ചൂണ്ടിക്കാട്ടി. മലബാറിലേക്കും മറ്റുമുളള കുടിയേറ്റത്തിന്‌ പാലാക്കാര്‍ നേതൃത്വം നല്‍കിയതിനു പിന്നില്‍ അവരുടെ പിടിച്ചെടുക്കല്‍ മനോഭാവം കാരണമായിട്ടുണ്ട്‌. വന്നു കയറുന്നതിനെ സ്വീകരിക്കുകയല്ല പാലാക്കാരുടെ രീതി. എന്നാല്‍ ഈ അതിരുകടന്ന ച ങ്കൂറ്റം അതിന്റേതായ പ്രശ്‌നങ്ങളും സൃഷ്‌ടിച്ചിട്ടുണ്ട്‌.

നെടുമ്പാശേരി വിമാനത്താവളത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ താന്‍ ഈ പാലാ ബന്‌ധം ഓര്‍ക്കാറുണ്ട്‌. അടിപിടിയോ മറ്റോ നടന്നാല്‍ അത്രയേയുളേളാ, ഞങ്ങള്‍ കുത്തിന്റെ നാട്ടില്‍ നിന്നാണ്‌ വരുന്നതെന്ന്‌ ഞാന്‍ ചൂണ്ടിക്കാണിക്കും.

പാലാക്കാര്‍ക്കിടയില്‍ ഒത്തൊരുമ നല്‍കുന്ന മീനച്ചില്‍ താലൂക്ക്‌ അസോസിയേഷന്‍ ഉയ രങ്ങള്‍ താണ്ടട്ടെയെന്ന്‌ വി.ജെ കുര്യന്‍ ആശംസിച്ചു.

തോമസ്‌ മുളക്കല്‍, ജോര്‍ജ്‌ ഇടയോടി, ജോസ്‌ കാനാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ഒട്ടേറെ പാലാ സ്വദേശികള്‍ പങ്കെടുത്തു. പാലാക്കാര്‍ വളരെ പ്പേര്‍ അമേരിക്കയിലുണ്ടെങ്കിലും ഒരു സംഘടനയായി അവര്‍ ഇന്നേവരെ രൂപം കൊണ്ടി ട്ടില്ലെന്ന്‌ സമ്മേളനത്തിന്റെ എം.സി യായിരുന്ന ജോസ്‌ കാനാട്ട്‌ പറഞ്ഞു. മീനച്ചില്‍ താലൂ ക്ക്‌ അസോസിയേഷന്‍ പാലാ സ്വദേശികള്‍ക്ക്‌ സംഘടനയുടെ ചട്ടക്കൂട്‌ നല്‍കുന്നതാണ്‌. വളരെ നാളുകളായി ഇത്തരമൊരു സംഘടനക്കായി ശ്രമിക്കുന്നുണ്ടെങ്കിലും പാലാക്കാരനാ

യ ഒരു ഉന്നതനെ കിട്ടാതിരുന്നതിനാലാണ്‌ ഉദ്‌ഘാടനം വൈകിയത്‌. ഇന്നിപ്പോള്‍ ഏറ്റവും ഉന്നതനിലയിലെത്തിയ പാലാക്കാരനെ തന്നെ കിട്ടിയിരിക്കുന്നു. അതിനാലാണ്‌ മീനച്ചില്‍ താലൂക്ക്‌ അസോസിയേഷന്‍ ഉദ്‌ഘാടനം ചെയ്യാമെന്ന്‌ തീരുമാനിച്ചത്‌.

ഈ സംഘടന യാതൊരു തരത്തിലുളള പിരിവും എടുക്കുന്നതല്ലെന്ന്‌ ജോസ്‌ കാനാട്ട്‌ പറഞ്ഞു. ഭാവിയിലെ പരിപാടികള്‍ അസോസിയേഷന്‍ അംഗങ്ങള്‍ സ്‌പൊണ്‍സര്‍ ചെ യ്യുന്നതായിരിക്കും. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ മാത്രമേ സംഘടന സം ഭാവന സ്വീകരിക്കൂ.

പാലാ സ്വദേശിയും ബ്രോങ്ക്‌സ്‌ സെന്റ്‌തോമസ്‌ സീറോ മലബാര്‍ പളളി വികാരിയുമായ ഫാ. ജോസ്‌ കണ്ടത്തിക്കുടി, തോമസ്‌ മുളക്കല്‍, ജോര്‍ജ്‌ ഇടയോടി, മലയാളം പത്രം എ ക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ജേക്കബ്‌ റോയി, ഫൊക്കാന വൈസ്‌ പ്രസിഡന്റ്‌ലീലാ മാരേട്ട്‌, ചാക്കോ വെളളരിങ്ങാട്ട്‌ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
മീനച്ചില്‍ താലൂക്ക്‌ അസോസിയേഷന്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക