Image

അയ്യപ്പസേവാ സംഘത്തിനു പുതിയ സാരഥികള്‍

ജയപ്രകാശ്‌ നായര്‍ Published on 21 October, 2011
അയ്യപ്പസേവാ സംഘത്തിനു പുതിയ സാരഥികള്‍
ന്യൂയോര്‍ക്ക്‌: ജാതിമത ഭേദമന്യേ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അയ്യപ്പസേവാ സംഘത്തിന്റെ പുതിയസാരഥികളെ തെരഞ്ഞെടുത്തു.

ഒക്ടോബര്‍ 16 ഞായറാഴ്‌ച പ്രസിഡന്റ്‌ ആര്‍.ബി. രാജന്റെ അദ്ധ്യക്ഷതയില്‍ 1611 ന്യൂഹൈഡ്‌ പാര്‍ക്ക്‌ഹാളില്‍ കൂടിയ യോഗത്തിലാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. ഗോപിനാഥക്കുറുപ്പ്‌ (പ്രസിഡന്റ്‌), അറ്റോര്‍ണി വിനോദ്‌ കെയാര്‍കെ (വൈസ്‌ പ്രസിഡന്റ്‌), സജി കരുണാകരന്‍ (സെക്രട്ടറി), രാജു നാണു (ജോയിന്റ്‌ സെക്രട്ടറി), അശോക്‌ കേശവന്‍ (ട്രഷറര്‍).

1993-ല്‍ ഇപ്പോള്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ ആര്‍.ബി. രാജന്റെ വസതിയില്‍ വെച്ച്‌ ആരംഭിച്ച അയ്യപ്പസേവാ സംഘം ഇതിനോടകം നിരവധി കര്‍മ്മപരിപാടികള്‍ ഏറ്റെടുത്തു നടത്തിയിട്ടുണ്ട്‌.

മതമൈത്രിയും നിസ്വാര്‍ത്ഥ ജനസേവനവും മാത്രം ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുകയെന്ന മഹത്‌കര്‍മ്മമാണ്‌ ഇതിന്റെ മുഖമുദ്ര. അശരണരേയും ആലംബഹീനരേയും സഹായിക്കുക, അഗതികള്‍ക്ക്‌ ആശ്രയമാകുക തുടങ്ങിയ നിഷ്‌കാമ കര്‍മ്മം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരാണ്‌ ഈ പ്രസ്ഥാനത്തിന്റെ കരുത്തും ശക്തിയും.

1994 ഏപ്രില്‍ 16-ന്‌ പത്മശ്രീ കെ.ജെ. യേശുദാസിന്റെ സംഗീതക്കച്ചേരിയോടെ
പ്രവര്‍ത്തനോത്‌ഘാടനവും ധനസമാഹരണവും ആരംഭിച്ചു. തുടര്‍ന്ന്‌ നെയ്യാറ്റിന്‍കര വാസുദേവന്‍, ശങ്കരന്‍ നമ്പൂതിരി തുടങ്ങിയ പ്രമുഖരുടെ കച്ചേരികള്‍, കഥകളി, ഭരതനാട്യം തുടങ്ങിയ വിവിധപരിപാടികള്‍ വര്‍ഷംതോറും നടത്തുകയും ഭാരതീയ കലകളെ പ്രോത്സാഹിപ്പിക്കുകയും ആര്‍ഷഭാരത സംസ്‌കാര്‍ം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

ഫ്‌ളഷിംഗിലുള്ള ഗണപതി ക്ഷേത്രത്തിലെ അയ്യപ്പസന്നിധിയില്‍ മലയാള മാസത്തിലെ എല്ലാ ആദ്യശനിയാഴ്‌ചയും മണ്ഡലകാലങ്ങളില്‍ എല്ലാ വാരാന്ത്യങ്ങളിലും അയ്യപ്പ ഭജനയും പ്രസാദവിതരണവുംഅന്നദാനവും നടത്തിവരുന്നു. ഭക്തജനങ്ങളുടെ സഹകരണത്തോടെ ക്ഷേത്രനിര്‍മ്മാണം തുടങ്ങിയ പല കര്‍മ്മപരിപാടികളും ലക്ഷ്യമിടുന്നു. ത്രൈമാസവാരികയായ `അയ്യപ്പജ്യോതി' jyothinews.com എന്ന
പേരില്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ഉടനെ ആരംഭിക്കുന്നതാണ്‌.
അയ്യപ്പസേവാ സംഘത്തിനു പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക