Image

ബ്രദര്‍ ഡാമിയന്‍ ന്യൂയോര്‍ക്കില്‍ പ്രസംഗിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 21 October, 2011
ബ്രദര്‍ ഡാമിയന്‍ ന്യൂയോര്‍ക്കില്‍ പ്രസംഗിക്കുന്നു
ന്യൂയോര്‍ക്ക്‌: കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചായ ബ്ലെസിംഗ്‌ സെന്റര്‍ (ദി മാസ്റ്റേഴ്‌സ്‌ മിനിസ്‌ട്രി, കൊച്ചി) സ്ഥാപക പാസ്റ്ററും, ശുശ്രൂഷകനുമായ ബ്ര. ഡാമിയന്‍ ന്യൂയോര്‍ക്കില്‍ ഒക്‌ടോബര്‍ 22-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ ക്രമീകരിച്ചിരിക്കുന്ന `An Evening with Jesus' പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ദൈവ വചനം പ്രസംഗിക്കുകയും രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നു. (Ebenezer Full Gospal Assembly Church, 136 Sunset Road, Blauvelt, Newyork- 10913).

ഹൂസ്റ്റണ്‍, ഫിലാഡല്‍ഫിയ എന്നീ പട്ടണങ്ങളില്‍ നടന്ന അനുഗ്രഹിക്കപ്പെട്ട മീറ്റിംഗുകള്‍ക്ക്‌ ശേഷമാണ്‌ ബ്ര. ഡാമിയന്‍ ന്യൂയോര്‍ക്കില്‍ എത്തുന്നത്‌.

സൂര്യാ ടിവിയിലെ അദ്ദേഹത്തിന്റെ `ബ്ലെസിംഗ്‌ ടുഡേ' എന്ന പ്രോഗ്രാമിന്‌ ലോകമെമ്പാടും ലക്ഷകണക്കിന്‌ പ്രേഷകരുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.themasterministries.org ഫോണ്‍: 845 729 7544, 845 558 9471.
ബ്രദര്‍ ഡാമിയന്‍ ന്യൂയോര്‍ക്കില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക