Image

ഡോ. യൂയാക്കിം മാര്‍ കുറിലോസ് ഡാളസില്‍ പ്രസംഗിയ്ക്കുന്നു.

ജീമോന്‍ റാന്നി Published on 24 October, 2013
ഡോ. യൂയാക്കിം മാര്‍ കുറിലോസ് ഡാളസില്‍ പ്രസംഗിയ്ക്കുന്നു.
ഡാളസ് : ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ഡാളസില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന മുന്‍ അദ്ധ്യക്ഷന്‍ ഡോ. യൂയാക്കിം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പാ ഒക്‌ടോബര്‍ 25ന്(വെള്ളി) ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ പ്രസംഗിയ്ക്കും.

സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്‍വെന്‍ഷന്‍ അഭിവന്ദ്യ തിരുമേനി ഉദ്ഘാടനം ചെയ്യും.

26, 27(ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകന്‍ സുബി പള്ളിക്കല്‍ തിരുവചന ശുശ്രൂ, നടത്തും. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ വൈകുന്നേരം 6.30 ന് ആരംഭിയ്ക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബാന മദ്ധ്യ തിരുവചന ശുശ്രൂ, നടത്തപ്പെടും.

കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ ഏവരും കടന്നുവന്ന് അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് ഇടവക വികാരി റവ.ഒ.സി. കുര്യന്‍ യുവജനസഖ്യം സെക്രട്ടറി വിനോദ് ചെറിയാന്‍, ഭദ്രാസന യുവജനസഖ്യം ട്രഷറര്‍ ബാബു പി. സൈമണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


ഡോ. യൂയാക്കിം മാര്‍ കുറിലോസ് ഡാളസില്‍ പ്രസംഗിയ്ക്കുന്നു.
ഡോ. യൂയാക്കിം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക