Image

കുര്യാക്കോസിന്റെ ഗൃഹാതുരത്വം (കഥ: ജോണ്‍ ഇളമത)

Published on 24 October, 2013
കുര്യാക്കോസിന്റെ ഗൃഹാതുരത്വം (കഥ: ജോണ്‍ ഇളമത)
വയസുകാലത്ത്‌, എന്നുപറഞ്ഞാല്‍ പെന്‍ഷന്‍പറ്റി കഴിഞ്ഞപ്പോള്‍, കുര്യാക്കോസിനൊരു മോഹം, നാട്ടിപോയി അടിച്ചുപെളിച്ചൊന്നു ജീവക്കാന്‍ എണ്ണയും,കരിയും പിടിച്ച ജോലിയായിരുന്നു, പെന്‍ഷന്‍പറ്റും വരെ. കാര്യം പറഞ്ഞാ നാട്ടീന്ന്‌്‌, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങു പാസായി വന്നതാ സായിപ്പിനുണ്ടോ, വല്ല വിവരവും! വീണ്ടും പഠിച്ച്‌ പരീക്ഷ എഴുതണം പോലും അതുവളരെ ബുദ്ധിമുട്ടുള്ള ഏര്‍പ്പാടാ. തത്തുല്ല്യമായ ഏതെങ്കിലുമന്വേഷിച്ചു നടന്നിട്ടോ, കിട്ടിയത്‌ ഒരോട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍! അതുകൊണ്ടങ്ങുചാരിതാര്‍ത്ഥ്യമടഞ്ഞു.

ഭാര്യ മോളക്കുട്ടിയെ കല്യാണം കഴിച്ചാണ്‌ അമേരിക്കെലെത്തിയത്‌. അക്കാലത്തവളു പറഞ്ഞത്‌, റെജിസ്‌റ്റേഡ്‌ നേഴ്‌സാന്നാ, ഇവിടെവന്നപ്പഴല്ലേ ,സംഗതീടെ ഗുട്ടന്‍സ്‌ മനസിലായത്‌. ആശുപത്രീ തന്നാ ജോലി. പക്ഷ, ഹൗസ്‌കീപ്പിങ്‌ എന്ന ഓമനപേരുള്ള നെലംതൊട! കാര്യം അവള്‍, അവടെ ജന്മനിട്ടി നേഴ്‌സിങു പഠിച്ചതാ. കൊഴിയാമ്പാറയൊള്ള, ഒരുപ്രൈവറ്റ്‌ ഹോസ്‌പിറ്റലില്‍! സൂചികണ്ടാലവളുവിറക്കും. രക്‌തംകണ്ടാല്‍ ബോധകെടും അപ്പോ ചോദിേേച്ചക്കാം,എങ്ങനെ നേഴ്‌സിങ്‌ കിട്ടീന്ന്‌്‌. അതൊരു ചോദ്യമാ അന്നത്തെക്കാലത്ത്‌, അറുപത്തഞ്ചില്‍, ഒരുവര്‍ഷം,കൊഴയാമ്പറ പ്രാക്‌ടീസുചെയത്‌, അവിടത്തെ ഡോക്‌ട്ടര്‍ക്ക്‌, ഒരയ്യായിരംഎണ്ണി, കയ്യികൊടുത്തപ്പം ,കൊഴിയാമ്പാറ ഹോസ്‌പിറ്റലിന്‍െറ സീലുവെച്ച്‌്‌,ഒരുസര്‍ട്ടിഫിക്കേറ്റ്‌, എഴുതികയ്യി കൊടുത്തു, ദീനദയാലുവായിരുന്ന, ഡോക്‌ടര്‍ സായിപ്പിനെ പറ്റിക്കാമ്പറ്റ്വോ! അവരുകണ്ടുപിടിച്ചു, അങ്ങനെ ഒരു നേഴസിങ്‌്‌ സ്‌കൂളീന്ന്‌ ആറെന്നായ നാത്തൂനാണ്‌, സ്‌പോണ്‍ചെയ്‌ത്‌, ഈക്രൂരകൃത്യത്തിന്‌, പ്രേരിപ്പിച്ചത്‌ ഒടുവി, അതേ ഹോസ്‌പിററ്റലില്‍, യൂണിഫോം ഒന്നുമാറ്റി സ്‌ഥാനാരോഹണം ചെയ്യേണ്ടി വന്നു.

കല്യാണം കഴിഞ്ഞില്ലേ, ഇനികയ്യി കിട്ടിയതിനെവച്ചു കാശോണ്ടാക്കാമെന്നുകരുതി ഒന്നുമില്ലേലും, ഒരു ഡോളറുമാറിയാ, കൈനിറയെ രൂപാകിട്ടുമല്ലോ.

ഇതൊരുമുഖവുര ഇനിയഥാര്‍ത്ത കഥതുടങ്ങാം പിശുക്കിജീവിച്ച്‌, ശരിക്ക,്‌ തി ന്നാതയും, കുടിക്കാതെയും, ഉടുക്കാതെയും, കുറേ കാശുണ്ടാക്കി മക്കളെപഠിപ്പിച്ചു, ഒട്ടും മലയാളം ചേരുവ കലരാത്ത ആംഗലയ സംസക്കാരത്തില്‍ അവര്‍ വളര്‍ന്നു, പഠിച്ചു വലുതായി. എന്നാല്‍ അവര്‍ ദ്രാവിഡ ഭാഷയെ വെറുത്തു ദ്രാവിഡരെ വെറുത്തു മോള്‍ വെളുമ്പനെ കെട്ടി! മോന്‍ കറുമ്പിയെ കെട്ടി! ആര്‍ക്കെന്തു പ്രയോജനം? അവരുടെ മുദ്രാവാക്യം, `സ്വന്തം കാര്യം, സിന്ദാബാ' അതുകൊണ്ട്‌, കുര്യാക്കോസ്‌, ഒരുതീരുമാനത്തിലെത്തി. സമ്പാദി;റ;തുകൊണ്ട്‌, നാട്ടി പോയി അടിപൊളിയായി ജീവിക്കുക. അല്ലെങ്കി തന്നെ ഇവിടുത്തെ നേഴ്‌സിങ്‌ ഹോമിനെ പറ്റിപറഞ്ഞാല്‍, ഡയിപ്പറുകെട്ടും, കട്ടിലില്‍ കെട്ടിയിടും, എന്നൊക്കയാ, മലയാളി നേഴ്‌സുമാരടെ വര്‍ണ്ണന അതൊക്കെ കേക്കുമ്പം തന്നെ കുര്യക്കോസിനു ഹാലിളകും! ഒരു സുഖമരണം പോലുമിവിടെ അസാദ്ധ്യം! തീരുമാനം, മോളിക്കുട്ടിക്ക്‌, അത്ര സ്വാഗതമായി തോന്നിയില്ല, എന്തൊക്കെ പറഞ്ഞാലും, പുരുഷമേധാവിത്വവും, പീഢനവുമുള്ള ജന്മനാട്ടില്‍, സ്‌ത്രീ, എത്ര സൗകര്യത്തി ജീവിച്ചാലും, `അബല' തന്നെ. എന്നോര്‍ത്ത്‌! പക്ഷേ, `ഭാരത സ്‌ത്രീകള്‍ തന്‍ ഭാവശുദ്ധി', എന്തൊക്കെയായാലും, `യഥാ ഭര്‍ത്താ, തഥാ ഭാര്യ' എന്നല്ലേ അക്കാര്യം മാനിപ്പുലേറ്റ്‌ ചെയ്‌ത്‌, ഭാര്യയെ മയക്കാനും,മലയാളി ഭര്‍ത്താക്കന്മാര്‍ക്ക്‌ കഴിവ്‌ വേറേ കുര്യാക്കേസ്‌, നാട്ടിക്കേ്‌, പ്ലെയിന്‍കയറി. `കാറ്റില്‍കാര്‍ട്ട്‌' എന്ന എക്കോണമിയില്‍ കാലും മടക്കി പത്തിരുപതു മണിക്കൂര്‍ തുടര്‍ച്ച യാത്ര ചെയ്‌താലെ നാട്ടലിത്തെൂ.

ഒരുപൊരുന്ന കേഴിയേ പോലെ, കൈയ്യും,കാലുംനീരുവെച്ച്‌ നാട്ടിലെത്തും. ങാ!, മൂന്നാലുയാത്ര കൊണ്ട്‌ വീടു പണികഴിഞ്ഞ്‌, നാട്ടിസുഖമായി ശിഷ്‌ടകാലം കഴിയാമല്ലോ! നാട്ടിപോയി, സഹമുറിയനായ ഒരുസിവല്‍എന്‍ജിനിയറെകൊണ്ട്‌, സ്‌ക്കെച്ചും പ്ലാനും വരപ്പിച്ചു. അഞ്ചു ബെഡ്‌റൂം, ബാത്തറ്റാച്ച്‌ഡ്‌, പിന്നെഅകത്ത്‌ ഒരുനീന്തല്‍കുളം ഒരു കോടി പറഞ്ഞ്‌, പണിതൊടങ്ങിയതാ, രണ്ടിനുമേലായി. ഇടത്തരക്കാരായ രണ്ടുസഹോദരന്മാരുടെ നടുവില്‍, മുപ്പത്‌സെന്‍റിലാണ്‌ ,ഈ രമ്യഹര്‍മ്മ്യമുയര്‍ന്നത്‌! അസൂയ, പരദൂഷണം, വിദ്വേഷം, എന്നീ ഗുണങ്ങള്‍ സഹോദരഭാര്യമാരില്‍ നിന്ന്‌ ഘനീഭവിച്ച്‌, അവരുടെഭര്‍ത്താക്കന്മാരിലേക്കെഴുകി! അത്‌ നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍, ഒരുസോഷ്യലിസ്‌റ്റ്‌ വ്യവസ്‌തിതിയിലേക്ക്‌ മാറി. നാട്ടുകാര്‍ അതു സഹോദരിലേക്ക്‌, ബൂസ്‌റ്റ്‌ ചെയ്‌തു `സമത്വം' ഒരപ്പന്‍െറ മക്കളല്ലേ ഇരുപുറത്തുമുള്ള സഹോദരര്‍ക്കും, അത്തരം രണ്ട,്‌ വീടുകള്‍പണിതുകൊടുക്കുക കുര്യാക്കോസ്‌ ആ വാദമുഖത്തെ കാറ്റില്‍പറത്തി, `ഞാം, വണ്ടിക്കടീ കെടന്ന്‌, കരീം,പൊകേം കൊണ്ടൊണ്ടാക്കിയ കാശാ, അവളു വൃത്തികെട്ടആശുപത്രി തൊടച്ചും!, സമത്വം, അതുപള്ളീ പറഞ്ഞാമതി' അങ്ങനെ ആദ്യത്തെ യുദ്ധം ഏതാണ്ട്‌, ഒതുങ്ങവേ, മറ്റൊരു വലാ വയനാട്ടീന്ന്‌ ,നീര്‍ക്കോലി പോലിരിക്കുന്നഏക അമ്മാവനും, താടകപോലെ തടിച്ചിയായ അമ്മായിയും, കൂടി ഒരെഴുന്നള്ളത്ത്‌ അത്ര ഉദ്ദേശ ശുദ്ധിയോടെയായിരിക്കില്ല ആവരവെന്ന്‌, കുര്യാക്കോസ്‌ ഊഹിച്ചു അമ്മക്ക്‌, ആറു സഹോദരിമാരും,അവരില്‍ഏറ്റവുംഇളയഏകനുമാണീ,കുഞ്ഞാച2ന്‍കാര്‍?ോന്‍. ഏതാണ്ട്‌,കുര്യാക്കോസിനേക്കാള്‍ മൂന്നാലു വയസ്‌ മൂത്തത്‌! കുഞ്ഞാച്ചനമ്മാച്ചന്‍. വയനാട്ടില്‍ നസ്രാണികള്‍ക്കിടയില്‍, ആദ്യം വാറ്റുകണ്ടുപിടിച്ചതദ്ദേഹമാണന്ന്‌ പറഞ്ഞു നടക്കും, കൂടാതെ കഞ്ചാവ്‌ കൃഷിയുടെ ശാസ്‌ത്രീയ വശത്തെപ്പറ്റിയും!

വിലകൂടിയമദ്യമെല്ലാം ബഡ്‌റൂമില്‍ അലമാരിയില്‍, കുര്യാക്കോസ്‌ നേരത്തെ പൂട്ടിവച്ചു. വിലകൂടിയ ലേബലുള്ള മൂന്നാലുകുപ്പികളില്‍, താണതരം, വിസ്‌ക്കിനിറച്ച്‌ വിസിറ്റിങ്ങ്‌ റൂമില്‍ വച്ചിട്ടുണ്ട്‌, നാട്ടിലെ പട്ടയടിയന്മാര്‍ക്ക്‌ ഈ വിദ്യ പ്രയോഗിച്ചില്ലെങ്കില്‍, നാട്ടുനടപ്പിന്‌ പറ്റത്തല്ലന്ന്‌,കുര്യാക്കോസിനുനന്നായി അറിയാം. കുഞ്ഞാച്ചനമ്മാച്ചന്‍ വന്നപാടെ, ഒരു കുപ്പി എടുത്ത്‌, രണ്ടുമൂന്ന്‌്‌ ലാര്‍ജ്‌ പെരുക്കി, എന്നിട്ടൊരു കീര്‍വാണം `എന്തോന്ന്‌്‌, ഫോറിനാടാ കുര്യാക്കോസേ ഇത്‌, തലക്കുപിടിക്കണേ, വയനാട്ടീ ഞാം വാറ്റുന്നപട്ട തന്നെഅടിക്കണം' അടുത്ത പടിചോദ്യം `എവിടാ, കക്കൂസ്‌, ടോയലറ്റ്‌ ചൂണ്ടികാട്ടി, കുര്യാക്കോസ്‌ കിച്ചണിലേക്കുപോയി. അവിടെമോളിക്കുട്ടിയുടെ ചാരെ അമ്മായി കാണുമെന്ന നിഗമനത്തില്‍ മോളിക്കുട്ടിയോട്‌ അമ്മായി പറഞ്ഞു കാണും ആഗമനോദ്ദേശം. അമ്മായിയെ കാണാനില്ല. മോളിക്കുട്ടി പറഞ്ഞു `അമ്മായികുളിമുറീകുളിക്കാം കേറിയേക്കുകാ'.

കുര്യാക്കോസ്‌, തിരികെ വരുമ്പോള്‍, കുഞ്ഞാച്ചനമ്മാച്ചന്‍, വിസിറ്റിങ്‌ റൂമിനപ്പുറമു ള്ളനീന്തല്‍ കുളത്തിന്‍െറ പടിയില്‍നിന്ന്‌്‌,വൃത്തികെട്ട കാല്‍ ചവുട്ടിതിരുമ്മികഴുകുന്നു. കുര്യാക്കോസ്‌ അന്തംവിട്ടു. `കാലും,മേലുംകഴുകിയേച്ചാ സിമ്മിങ്‌ പൂളിലെറങ്ങേണ്ടത്‌' അതുപറയാന്‍ നാവെടുക്കുംമുമ്പ്‌, കുഞ്ഞാച്ചനമ്മാച്ചന്‍െറ പ്രസ്‌താവന ` നീ ഇവിടൊരു കൊളം കെട്ടിയതു നന്നായി. എന്നെപോലെ, പ്രത്യേകിച്ച്‌ വയനാട്ടി താമിക്കുന്നവര്‍ക്ക്‌, പേപ്പറുകൊണ്ട്‌ തൊടച്ചു ശീലമില്ല. അപ്പോ കുഞ്ഞാച്ചയന്‍ അതി കടവെറങ്ങി, അല്ലേ? കുര്യാക്കോസിന്‍െറ ശബ്‌ദം താണു കരച്ചിലിന്‍െറ വക്കില്‍ എത്തി.

അതിനിടെ നനഞ്ഞ തലതോര്‍ത്താതെ അമ്മായി, പകുതി ഉടുത്ത്‌ ഉത്‌സവത്തീന്ന്‌ ആന പെണങ്ങിവരുന്ന പോലൊരുവരവും, കിതച്ചുകൊണ്ട്‌, ഒരലര്‍ച്ചയും `ഞാം കുളിക്കാം കേറീട്ട്‌ വെള്ളംതിരിച്ചിട്ട്‌, കോഴിപൂവനെ പൂടപേകാന്‍ മുക്കുന്ന ചൂടുവെള്ളമാ മേത്തോട്ടുവീണത്‌ അതു കഴിഞ്ഞ്‌ കുളിമുറീടെ ആ നശിച്ച പൂട്ടുതൊറക്കാന്‍ പറ്റാത്തതുകൊണ്ട്‌, കതക്‌ ഞാം ചവുട്ടി പൊളിച്ചു കുര്യാക്കോസ്‌ പ്രജ്‌ഞയറ്റവനേ പോലെ നിലത്തു കുത്തിയിരുന്നു
കുര്യാക്കോസിന്റെ ഗൃഹാതുരത്വം (കഥ: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക