Image

രൂപയുടെ മൂല്യമിടിഞ്ഞു; ഡോളറിന് 50 രൂപ

Published on 21 October, 2011
രൂപയുടെ മൂല്യമിടിഞ്ഞു; ഡോളറിന് 50 രൂപ
മുംബൈ: വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം 30 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയ ഉടന്‍ 50.18 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 50.18 ഡോളര്‍ നല്‍കണം.

2009 ഏപ്രില്‍ 29ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. വ്യാഴാഴ്ച 49.80 എന്ന നിലയിലായിരുന്നു.

വ്യാഴാഴ്ച ഓഹരി വിപണിയിലുണ്ടായ ഇടിവില്‍ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിറ്റഴിച്ചതാണ് രൂപയുടെ ഡിമാന്‍ഡ് കുറയാന്‍ ഇടയാക്കിയത്. ഞായറാഴ്ച നടക്കുന്ന യൂറോ സോണ്‍ യോഗത്തില്‍ യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും രൂപയുടെ ഡിമാന്‍ഡ് കുറയ്ക്കാന്‍ ഇടയാക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക