Image

ഗുജറാത്തില്‍ നേരിയ ഭൂചലനം; ആളപായമില്ല

Published on 21 October, 2011
ഗുജറാത്തില്‍ നേരിയ ഭൂചലനം; ആളപായമില്ല
അഹമ്മദാബാദ് : ഗുജറാത്തിലെ ജുനഗധ് ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്.

വനസ്ഥിലിക്കുസമീപം സസന്‍ഗീറിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.

25 സെക്കന്‍ഡുകളോളം നീണ്ടുനിന്ന ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍നിന്നും പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. 2001 ജനുവരി 26നുണ്ടായ ഭൂചലനത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളിലും പരിഭ്രാന്തി പടര്‍ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക