Image

വി. യൂദാശ്ലീഹായുടെ തിരുന്നാളും മരിയന്‍ കണ്‍സേര്‍ട്ടും

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 26 October, 2013
വി. യൂദാശ്ലീഹായുടെ  തിരുന്നാളും  മരിയന്‍ കണ്‍സേര്‍ട്ടും


ഡാലസ്: അത്ഭുത പ്രവര്‍ത്തകനായ വി. യൂദാ ശ്ലീഹായുടെ തിരുന്നാളും, ജപമാല മാസാചരണ ഭാഗമായി നടത്തുന്ന  'മാഗ്‌നിഫിക്കാത്ത് '  മരിയന്‍ മ്യൂസിക്കല്‍ കണ്‍സേര്‍ട്ടും  കൊപ്പേല്‍  സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഒക്ടോബര്‍ 27 ഞായറാഴ്ച നടക്കും.

ഞായറാഴ്ച ഉച്ചകഴിഞ്ഞ്   3.30 ന്  ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും തുടര്‍ന്ന്  പ്രദക്ഷിണവും നടക്കും. വൈകുന്നേരം ആറിനു നടക്കുന്ന   'മാഗ്‌നിഫിക്കാത്ത് '  മരിയന്‍ കണ്‍സേര്‍ട്ടില്‍  സുതിഗീതങ്ങള്‍ ആലപിക്കാന്‍  അന്‍പത് ഗായകര്‍ അണിചേരും. വിശ്വാസികള്‍ ഒന്നുചേര്‍ന്നുള്ള  സ്‌നേഹവിരുന്നോടെ  പരിപാടികള്‍ സമാപിക്കും.

ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ, തിരുന്നാള്‍ പ്രസുദേന്തിയാകുന്ന ഇര്‍വിംഗ് സെന്റ്. ജൂഡ് വാര്‍ഡ് അംഗങ്ങളും തിരുന്നാളിന് നേതൃത്വം നല്‍കും.

വി. യൂദാശ്ലീഹായുടെ  തിരുന്നാളും  മരിയന്‍ കണ്‍സേര്‍ട്ടും
വി. യൂദാശ്ലീഹായുടെ  തിരുന്നാളും  മരിയന്‍ കണ്‍സേര്‍ട്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക