Image

മുകേഷ്‌ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്ന്‌ സരിത

Published on 26 October, 2013
മുകേഷ്‌ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്ന്‌ സരിത
ചെന്നൈ: നടന്‍ മുകേഷ്‌ നിയമപരമായി തന്നില്‍ നിന്ന്‌ വിവാഹമോചനം നേടിയിട്ടില്ലെന്ന്‌ ആദ്യ ഭാര്യ സരിത വെളിപ്പെടുത്തി. അതിനാല്‍  രണ്‌ടാം വിവാഹത്തിന്‌ നിയമപരമായി സാധുതയില്ല. നിയമപരമല്ലാത്ത വിവാഹത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സരിത പറഞ്ഞു.

താനിപ്പോഴും മുകേഷിന്റെ ഭാര്യയാണെന്നും അതിനാല്‍ ദേവികയുമായുളള വിവാഹത്തിന്‌ നിയമസാധുതയില്ലെന്നുമാണ്‌ സരിതയുടെ പരാതിയില്‍ പറയുന്നു.

25 വര്‍ഷം മുന്‍പ്‌ വിവാഹിതരായ മുകേഷും സരിതയും 2003 മുതല്‍ അകന്നാണ്‌ താമസിക്കുന്നത്‌. ഇരുവരും ചെന്നൈ കുടുംബകോടതിയില്‍ വിവാഹ മോചന കേസും നല്‍കിയിരുന്നു. സ്‌ത്രീധനമാവശ്യപ്പെട്ട്‌ മുകേഷ്‌ പീഡിപ്പിച്ചതിനാലാണ്‌ വിവാഹമോചനം ആവശ്യപ്പെടുന്നതെന്നാണ്‌ സരിത കോടതിയെ അറിയിച്ചത്‌.

കഴിഞ്ഞ ദിവസമാണ്‌ പ്രമുഖ നര്‍ത്തകി മേതില്‍ ദേവികയെ മുകേഷ്‌ രജിസ്റ്റര്‍ വിവാഹം കഴിച്ചത്‌.
മുകേഷ്‌ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്ന്‌ സരിത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക