Image

പ്രവാസികള്‍ക്കും വേണം സാമാന്യ നീതി -ടെലിഫോണ്‍ കോണ്‍ഫറന്‍സും ചര്‍ച്ചയും ഒക്‌ടോബര്‍ 29ന്‌

എ.സി. ജോര്‍ജ്‌ Published on 27 October, 2013
പ്രവാസികള്‍ക്കും വേണം സാമാന്യ നീതി -ടെലിഫോണ്‍ കോണ്‍ഫറന്‍സും ചര്‍ച്ചയും ഒക്‌ടോബര്‍ 29ന്‌
ഹ്യൂസ്റ്റന്‍: `ജസ്റ്റിസ്‌ ഫോര്‍ ഓള്‍'-സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 29-ാം തിയ്യതി വൈകുന്നേരം ന്യൂയോര്‍ക്ക്‌ സമയം രാത്രി 9 മണി മുതല്‍ പ്രവാസികള്‍ എറെ നാളുകളായി നേരിടുന്ന വിസാ, ഒ. സി. ഐ, പി. ഐ. ഓ, പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ തുടങ്ങിയ വിഷയങ്ങളും, ഇക്കാരൃത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലേയും ഇന്ത്യാ ഗവണ്‍മെന്റിന്റെ തന്നെയും കെടുകാര്യസ്ഥത, അനാസ്ഥ, അലംഭാവം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും, ഇതില്‍ ഇരകളാവുന്ന പ്രവാസികള്‍ക്ക്‌ സാമാന്യനീതി എങ്ങനെ ഉറപ്പാക്കാമെന്നുമുള്ള കാര്യങ്ങളെ പറ്റിയുമായിരിക്കും ടെലികോണ്‍ഫറന്‍സും ചര്‍ച്ചയും.
പ്രവാസിയുടെ ന്യായമായ ഈ വക നീറുന്ന പ്രശ്‌നങ്ങള്‍ ഇതിനോടകം പല വ്യക്തികളും സംഘടനകളും അധികാരികളുടെ സമക്ഷം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ കാര്യമായ ഒരു പുരോഗതിയും പരിഹാരവും കണ്ടെത്തിയിട്ടില്ല. ചില രംഗങ്ങള്‍ കൂടുതല്‍ വഷളായി കൊണ്ടിരിക്കുന്നു. അധികാരികളും ഗവണ്‍മെന്റ്‌ മന്ത്രാലയങ്ങളും നിരുത്തരവാദകരമായി പെരുമാറുന്നു. പരസ്‌പരം പഴിചാരി കൈകഴുകുന്നു. ഇന്ത്യന്‍
കോണ്‍സുലേറ്റുകളിലും എയര്‍പോര്‍ട്ടുകളിലും പ്രവാസികള്‍ക്ക്‌ ദുരന്തങ്ങളും പീഡനങ്ങളും മാത്രം. അവ്യക്തമായ ഫോറങ്ങള്‍ വെബ്‌സൈറ്റ്‌ നിര്‍ദേശങ്ങള്‍, കൗണ്‍സിലേറ്റ്‌ സ്റ്റാഫുകളുടെ കെടുകാര്യസ്ഥത, നിസഹകരണം, മര്യാദയില്ലാത്തതും മനുഷ്യത്വരഹിതവുമായ പെരുമാറ്റങ്ങള്‍. തരുന്ന സേവനങ്ങള്‍ പരിമിതമാണെങ്കിലും കുത്തനെ ഉയര്‍ത്തുന്ന അനാവശ്യമായ സര്‍വ്വീസ്‌ ചാര്‍ജ്ജുകള്‍, പുതിയതായി ഏര്‍പ്പെടുത്തിയ ബിഎല്‍എസ്‌ ഇന്റര്‍നാഷണല്‍ ഔട്ട്‌സോഴ്‌സിംഗ്‌ കമ്പനിയുടെ തികച്ചും നിരുത്തരവാദപരവും കാര്യക്ഷമതയില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെപ്പറ്റി അനുഭവസ്ഥര്‍ തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും.
മറ്റു ദേശീയ പ്രസ്ഥാനങ്ങളും സംഘടനകളും വ്യക്തികളുമായി സംയുക്തമായി കൈകോര്‍ത്തുതന്നെ ഈ പ്രശ്‌നങ്ങള്‍ക്ക്‌ ഒരു ശാശ്വതപരിഹാരം കാണുന്നതുവരെ എപ്രകാരം പ്രവര്‍ത്തിയ്‌ക്കാം എന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യും. പ്രവാസികള്‍ക്ക്‌ ഈ ദിശയില്‍ ന്യായമായ അവകാശങ്ങളും നീതിയും ഉറപ്പാക്കുകയാണു ലക്ഷൃം.

ഇതൊരു സമസ്ഥ അമേരിക്കന്‍ ടെലികോണ്‍ഫ്രന്‍സ്‌ ആയതിനാല്‍ നിങ്ങളുടെ സ്റ്റേറ്റില്‍ നിന്ന്‌ - നിങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ്‌ ടൈം കണക്കാക്കി ന്യൂയോര്‍ക്ക്‌ ടൈം - ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ്‌ ടൈം 9 പി.എം എന്നത്‌ എത്രയാണൊ എന്നത്‌ കണക്കാക്കി വിളിക്കുക. ടെലികോണ്‍ഫറന്‍സിലേക്ക്‌ എല്ലാവരേയും സ്വാഗതം ചെയ്യുന്നതോടൊപ്പം കോണ്‍ഫറന്‍സിലും, ചര്‍ച്ചയിലും പാലിക്കേണ്ട ഡിസിപ്ലിന്‍ സമയപരിധി തുടങ്ങിയവ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ബാധകമായിരിക്കും. അതുപോലെ ചോദ്യങ്ങള്‍ ഉന്നയിക്കാനും അവസരമുണ്ട്‌. അതിന്‌ അനുഭവസ്ഥരും പരിചയസമ്പന്നരും ഉത്തരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നതുമാണ്‌. കോണ്‍ഫറന്‍സ്‌ മോഡറേറ്ററുടെ അഭ്യര്‍ത്ഥനകളും നിര്‍ദ്ദേശങ്ങളും ഏവരും പാലിക്കാന്‍ ബാധ്യസ്ഥരാണ്‌. ഒക്‌ടോബര്‍ 29-ാം തീയതി വൈകുന്നേരം ന്യൂയോര്‍ക്ക്‌ സമയം 9 പി.എം.ന്‌.

ടെലികോണ്‍ഫറന്‍സിനായി വിളിക്കേണ്ട ടെലിഫോണ്‍ നമ്പരും, ഐഡി കോഡും താഴെ ചേര്‍ക്കുന്നു. ടെലിഫോണ്‍ നമ്പര്‍: 1-559-726-1300 ഐഡി നമ്പര്‍: 761310#

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : തോമസ്‌ കൂവള്ളൂര്‍: 1-914-409-5772, ചെറിയാന്‍ ജേക്കബ്‌: 1-847-687-9909, എ.സി. ജോര്‍ജ്‌: 1-832-703-5700, അലക്‌സ്‌ കോശി വിളനിലം: 1-201-241-5802
പ്രവാസികള്‍ക്കും വേണം സാമാന്യ നീതി -ടെലിഫോണ്‍ കോണ്‍ഫറന്‍സും ചര്‍ച്ചയും ഒക്‌ടോബര്‍ 29ന്‌
പ്രവാസികള്‍ക്കും വേണം സാമാന്യ നീതി -ടെലിഫോണ്‍ കോണ്‍ഫറന്‍സും ചര്‍ച്ചയും ഒക്‌ടോബര്‍ 29ന്‌
Join WhatsApp News
Sudhir Panikkaveetil 2013-10-27 18:01:16
മുമ്പത്തെപോലെ ഓരോ സംസ്ത്ഥാനത്തേയും കൻസുലേറ്റ് ഓഫീസുകൾ അതാത് സ്ഥലത്തെ പ്രവാസികളുടെ
ആവശ്യങ്ങൾ നിര്വ്വഹിക്കുക,
ഔട്ട്‌ സോര്ഴ്സ് പ്രവർത്തനങ്ങൾ നിറുത്തി വക്കുക.ഇത് ഭാരത സര്ക്കാരിനെ കൊണ്ട് സമ്മതിപ്പിക്കാൻ സംഘടനകൾ ഒന്നായ് നിന്ന് ശ്രമിക്കുക..എന്തിനു ഒരു പ്രവാസ മന്ത്രിയും കാര്യാലയവും
പ്രവാസികളുടെ പോക്കറ്റിൽ കയ്യിട്ട് കസേരയിൽ
ഇരുന്നുറങ്ങാൻ മാത്രം.അവരെ ഉറക്കത്തിൽ
നിന്നുണർത്തുക, അതിന് പറ്റിയില്ലെങ്കിൽ  കൈക്കൂലി കൊടുത്തും, ക്യുവിൽ നിന്നും  കഷ്ടപ്പെടുക തന്നെ മാര്ഗ്ഗം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക