Image

പാര്‍ത്ഥസാരഥി (കവിത: ചെറിയാന്‍ കെ ചെറിയാന്‍)

Published on 27 October, 2013
പാര്‍ത്ഥസാരഥി (കവിത: ചെറിയാന്‍ കെ ചെറിയാന്‍)
നിര്‍ത്തുക, നിര്‍ത്തൂ ചപലത, ദൂരോ-
ത്തരതുംഗാദ്രിപരമ്പര വിട്ടീദ്‌-
ബീദ്ധമനസ്‌കനൊരാളീശിരാര്‍ന്നീ വ-
രുന്നൂ, നിര്‍ത്തീക, നിര്‍ത്തൂ ചപലത !

താണുവണങ്ങീടീന്നൂ ഭീഷ്‌മര്‍, ദ്രോണര്‍,
അജയ്യപരാക്രമി ദിനകരസൂനീ നമിപ്പൂ
കീണ്ഡലശോഭിതവദനം;
ദീര്യോധനനുഴറീന്നൂ;
വേപഥുവാര്‍ന്നന്ധന്‍ ധൃതരാഷ്ര്‌ടരൊ-
രായസശില്‍പം പീണരുന്നൂ; ചാ-
രുതതന്നീടീതീണി നീളെയഴിന്നീ
തളര്‍ന്നു വിമോഹിതനായ്‌ നില്‍പ്പൂ
ദുശ്‌ശാസനന്‍;
എരിപൊരിയുന്നിതരക്കില്ലത്തിനക-
ത്തവരോധനമോഹം.
കൊട്ടിയടഞ്ഞൂ മഞ്ഞവ്യാളവിനാശകകണ്‌ഠം;
സര്‍ഗേ്‌ഗാന്മീഖനവശക്തി വിമീക്തമീണര്‍ന്നീ
വളര്‍ന്നു തീടിപ്പിതു സിരകളിലുടലിലശേഷം !

നിര്‍ത്തുക നിര്‍ത്തൂ ചപലത;
ദൂരോത്തരതീംഗാദ്രിപരമ്പര വിട്ടീദ്‌-
ബുദ്ധമനസ്‌കനൊരാളുശിരാര്‍ന്നു വരുന്നൂ;
നിര്‍ത്തുക നിര്‍ത്തൂ ചപലത!

ഏതു ദൃഢോന്നതനിശ്ചയമാമചല-
ത്തിലുണര്‍ന്നാണേ,തൊരു നൂതന
ബോധിമരത്തണലീന്നെഴീനേറ്റാ-
ണങ്ങിവിടെഴീനള്ളീന്നതീ? ചൊല്ലുക!
ചിന്തകള്‍ ചെന്തീപ്പൊരികള്‍ കൊതിക്കേ,
മതിയിലെ ഭജനത്തംബുരുവിന്‍ ചെറു-
കമ്പികള്‍ ഭത്സനനിനദമീതിര്‍ക്കേ,
കരളു പിടഞ്ഞഭിവാഞ്‌ഛ ത്രസിക്കേ,
അന്തഃകരണമഹാശൈലങ്ങളി-
ലോര്‍മ്മകള്‍ തന്‍ ജപമാലയീമായ്‌ ഞാ-
നെന്നും തേടിയിരുന്നൂ വൃന്ദാവന-
വൃന്ദാരക, നിന്‍ ചേവടികള്‍.
നില്‍ക്കീന്നൂ ഞാനിന്നിഹ വിസ്‌മയ-
ഭരിതകൃതജ്ഞതയോടേ, ദിശകളില്‍
മെത്തീന്നുണ്ടീദ്‌ഗളിതം മര്‍ത്യ-
പീരോഗതി തന്‍ ജൃംഭണജയഘോഷം.
ചര്‍ക്കയൊടൊപ്പം തിരിയീന്നൂ തൊഴി-
ലാലകളില്‍ പെരുചക്രങ്ങള്‍, പുതീ-
ഗര്‍ഭിതസേതീക്കള്‍ തന്നീത്സം-
ഗങ്ങളില്‍ വൈദ്യുതചലനം, ഭ്രമണം.
ചുറ്റിക ചേങ്ങല കൊട്ടുന്നൂ;
പ്രാചിയിലീലയൂതും കാറ്റില്‍ തെളിവൂ
പൊട്ടിപ്പൊലിയും നക്ഷത്രത്തീ-
ക്കനല്‍ നടുവില്‍ പൊന്നിന്‍ തുടുശകലം.
അങ്ങിന്നെഴുനള്ളുന്നതു ഭാരത-
മധുരവിഭാവനയൂടെ, വികാര-
സ്‌പന്ദങ്ങളിലെളുമനഘവിചിന്തനയൂടെ,
അനാകുലമുരളികയേന്തി !
ഓരോ കാല്‍ വെപ്പിലുമെന്‍ കരളില്‍
പൂവാകും പുളകങ്ങളസംഖ്യ-
മവര്‍ണ്യനിറം സുഖഗന്ധമിയന്നവ
ഒന്നായ്‌ പൊട്ടിവിരിഞ്ഞീടുന്നു
മുരളിക പൊഴിയും കേവലരാഗ-
സമുദ്രതരംഗതലത്തില്‍ നിമഗ്നം
മറയുകയാം മമ ഭീതികളൊത്തീ
ജുഗുപ്‌സാഹന്തകള്‍, വിഘ്‌നഭയങ്ങള്‍.
പോരുക, ഹൃദയകവാടമിതീദ്‌ഘാ-
ടിതമായ്‌, സാരഥിയാം വൃന്ദാരക,
തോളിലെടീക്കീവനിനിമേല്‍ പീതിയൊരു
ഗാണ്‌ഢീവം, പുതുതാമാവേശം.

എന്തീ പറഞ്ഞു സുഭദ്രേ, നിന്‍ പ്രിയ-
സോദരനണയുവതെന്നോ, മാമക-
ചിന്തയിലവികലമൊരു പുതുതേരു
തെളിക്കാന്‍, പുതിയൊരു ദൂതറിയിക്കാന്‍?
മായികമാമനുഭൂതികള്‍ തന്‍ മൃത-
നാഡി മിടിക്കീമെനിക്കു വളര്‍ത്താന്‍
ഏകുക നീ പീതീമോഹമൊടര്‍ഭക-
വീരനൊരഭിമന്യീവിനെ, മനോഹരി !
പാര്‍ത്ഥസാരഥി (കവിത: ചെറിയാന്‍ കെ ചെറിയാന്‍)
Join WhatsApp News
Thomas Chacko 2013-10-28 09:22:53
കവിത എഴുതുന്നവർക്കും, വായിക്കുന്നവക്കും, ആസ്വദിക്കുന്നവർക്കും  ഈ  കവിത ഒരു ദൃഷ്ട്ടാന്തമാകട്ടെ.  ആ തൂലികയിൽനിന്നും ഇതുപോലുള്ള അനേകം കവിതകൾ വിരിയട്ടെ. അത് അമേരിക്കൻ  മലയാളികൾക്ക്  തുണയും പ്രചോദനവുമാകട്ടെ! 
വിദ്യാധരൻ 2013-10-28 11:43:52
ഒരു പൂന്തോട്ടത്തിലൂടെ രണ്ടു വ്യക്തികൾ കടന്നു പോയി. അതിൽ ഒരുവൻ വിചാരിച്ചു "നല്ല പൂന്തോട്ടം ഇന്ന് രാത്രിയിൽ ഇവിടെ വന്നിരുന്നു വിശ്രമിക്കണം. എന്നാൽ രണ്ടാമെൻ വിചാരിച്ചു ഇതുകൊള്ളാമല്ലോ ഇന്ന് രാത്രിയിൽ വന്നു നല്ല ചെടികൽ മോഷ്ടിക്കുകയും ഫലങ്ങൾ പറിക്കുകയും ചെയ്യണം എന്ന്. രണ്ടു വ്യക്തികൾക്ക് ഒരു സ്ഥലത്തെക്കുറിച്ച് തോന്നിയ ചിന്തകളാണ് ഇത്. മേൽപറഞ്ഞതുപോലെ ഈ കവിതയുടെ പശ്ചാത്തലം അറിയാന്നവരും അറിയാത്തവരും ആസ്വതിക്കുന്ന വിധം വിത്യസ്തമാണ്. ഒന്നുകിൽ ആസ്വാദനം എഴുതുന്നവർ നല്ലത് ചീത്ത എന്നൊക്കെ എഴുതുകയാണെങ്കിൽ അതിനു അല്പ്പം മാന്യത ഉണ്ട്. അല്ലാതെ ഈ കവിത മാതൃകയാക്കി അമേരിക്കയിലെ കവികൾ കവിത എഴുതണം എന്ന് പറയുമ്പോൾ, അത് കവിയ സുഖിപ്പിക്കാനാണെന്ന് കവിയോടൊപ്പം ചില വായനക്കര്ക്കെങ്കിലും തിരിച്ചറിയാൻ കഴിയും അല്ലാതെ പൂച്ച പാലുകുടിച്ചിട്ടു ആരും കണ്ടില്ലാ എന്ന വിചാരം നല്ലതല്ല. ഇതാരെയും സഹായിക്കാനും പോകുന്നില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക