Image

അനുഭവങ്ങളുടെ ഏടുകളില്‍ നിന്ന്‌-3 (ജി. പുത്തന്‍കുരിശ്‌)

Published on 26 October, 2013
അനുഭവങ്ങളുടെ ഏടുകളില്‍ നിന്ന്‌-3 (ജി. പുത്തന്‍കുരിശ്‌)
സൂര്യകിരണങ്ങളേറ്റ്‌ ചുട്ടു പഴുത്തു നില്‌ക്കുന്നു `പുന്ത്യ നോര്‍ത്തെ' എന്ന മാര്‍ത്തോമ സഭയുടെ മെക്‌സിക്കോയിലെ മിഷന്‍ ഫീല്‍ഡ്‌. കടലില്‍ നിന്ന്‌ ഇടക്കിടക്ക്‌ അടിക്കുന്ന ശീതള കാറ്റ്‌ ചൂടിന്റ കാഠിന്യത്തെ തെല്ലു കുറക്കുന്നു. ഏതു കാലവസ്ഥയേയും അതിജീവിക്കാന്‍ കരുത്തുള്ളവരാണ്‌ന്ന്‌ തോന്നിപോകും അവിടെ സോക്കര്‍ കളിക്കുന്ന അര്‍ദ്ധ നഗ്‌ന്ദരായ കുട്ടികളെ കണ്ടാല്‍. എണ്ണത്തിലേറെയുള്ള ശുനകന്മാരും, തുള്ളിചാടി നടക്കുന്ന ആട്ടിന്‍ കുട്ടികളും അവയുടെ ഇടയിലൂടെ ചിക്കി ചികയുന്ന കോഴിയും കുഞ്ഞുങ്ങളും എല്ലാം ഓര്‍മ്മകളെ കേരളത്തിന്റെ തേഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്ന ഗ്രാമ പ്രദേശങ്ങളിലേക്ക്‌ കൂട്ടികൊണ്ടുപോയി. പണ്ടെങ്ങോ പഠിച്ചു മറന്ന കവിതാ ശകലം ചുണ്ടിലൂറി.

`പൂങ്കോഴിതന്‍ പുഷ്‌ക്കല കണ്‌ഠനാദം
കേട്ടിട്ടുണര്‍ന്നു കൃഷിവലന്‍ നൂനം
സോത്സാഹമായി കാലികളെ തെളിക്കുമവന്റെ
താരസ്വരമൊണ്ടു കേള്‍പ്പു'

ആ സ്വരം ഇന്നു കേള്‍പ്പാനില്ല ഗൃഹാതുര ചിന്തകളില്‍ നിന്നുമുണര്‍ത്തിയത്‌ അടുത്തു നില്‌ക്കുന്ന കുഞ്ഞുങ്ങളുടെ തോണ്ടി വിളികളും പ്രതീക്ഷയോടെയുള്ളനോട്ടവുമാണ്‌ നിഷ്‌ക്കളതയുടെ ഒളികള്‍ മിന്നിമറയുന്ന മിഴികള്‍.

മത്സ്യം പിടിച്ചുകൊണ്ടു വന്ന്‌ മാടമ്പിക്ക്‌ നല്‍കി അതില്‍ നിന്ന്‌ കിട്ടുന്ന തുച്ഛമായ വരുമാന
മാണ്‌ ആ തുരുത്തിലെ മനുഷ്യരുടെ ജീവിതമാര്‍ഗ്ഗം. കിട്ടുന്നത്‌ കഴിക്കുകയോ കിട്ടിയില്ലങ്കില്‍ പരാതിയില്ലാതെ എവിടെയെങ്കിലും ചുരുണ്ടു കൂടി കിടന്ന്‌ ഉറങ്ങുകയൊ ചെയ്യാം. ആരോഗ്യവും അനാരോഗ്യവും നിര്‍ണ്ണയിക്കാന്‍ ഈ തുരിത്തിലാര്‍?

`അറമാനോ മരിയാദ' സഹോദരാ തല ചുറ്റുന്നു
`നെസിസത്തോ മെഡിസിനാ?' -മരുന്ന്‌ വേണം.

എന്ത്‌ ചെയ്യണം എന്നറിയാതെ പരദേശി കുഴങ്ങി. `ആരോട്‌ പറയാന്‍' ആത്‌മാവിന്റ ഗദ്‌ഗദം.
ദൈവമേ ഒരു പോര്‍ട്ട്‌ബിള്‍ ബ്ല്‌ഡ്‌ പ്രഷര്‍ മിഷ്യന്‍ ഉണ്ടായിരുന്നെങ്കില്‍ ഇവരുടെ രക്‌ത സമ്മര്‍ദ്ധം ഒക്കെ ഒന്നു പരിശോധിക്കാമായിരുന്നു. തലയ്‌ക്കു മീതെ നീലാകാശം താഴെ മണ്‍തുരുത്തും താനും. കുറെ സമയം കൂടി അവിടെ ചിലവഴിച്ചതിനു ശേഷം ഒരായിരം ചിന്തകളുമായി മടക്കയാത്ര ആരംഭിച്ചു. ബ്ല്‌ഡ്‌ പ്രഷര്‍ മിഷ്യന്‍ കിട്ടിയതുകൊണ്ടു മാത്രമായില്ലല്ലോ മരുന്നും വേണം. അതെവിടെ നിന്നു കിട്ടും ഞാനും കര്‍ത്താവുമായുള്ള സംഭാഷണം തുടര്‍ന്നുകൊണ്ടെയിരുന്നു

ഇടക്ക്‌ എതിരെ വരുന്ന വാഹനങ്ങള്‍ ചിന്തകളില്‍ നിന്ന്‌ പരദേശിയെ ഉണര്‍ത്തി. സഹധര്‍മ്മിണിയോട്‌ പറയാം. പരിചയക്കാരായ മെഡിക്കല്‍ റെപ്രസെന്റേറ്റിവ്‌സ്‌ ആരെങ്കിലും വിചാരിച്ചാല്‍ സഹായിക്കാന്‍ കഴിയുമായിരിക്കും. ഏകദേശം രണ്ടരമണിക്കൂര്‍ യാത്രക്കു ശേഷം വീട്ടിലെത്തിയപ്പോള്‍ ഭാര്യ ജോലി കഴിഞ്ഞ്‌ വീട്ടിലെത്തി്‌യിരുന്നു. മുറ്റത്തെ മരകൊമ്പില്‍ പക്ഷികളുടെ കലപിലാ സമ്മേളനം. ഭക്ഷണം കഴിഞ്ഞ്‌ സഹോദരങ്ങളെ ഒക്കെ വിളിച്ച്‌ ക്ഷേമം അന്വേഷിച്ച്‌, സാവകാശം, ഉറക്കത്തിന്റെ കൈകളിലേക്ക്‌ വഴുതി വീണു.

പിറ്റെ ദിവസം സെല്‍ഫോണ്‍ റിങ്ങ്‌ ചെയ്യതപ്പോള്‍ അസാധരണമായി ഒന്നും തോന്നിയില്ല. എങ്കിലും പരിചയമില്ലത്ത നമ്പര്‍ എടുത്തപ്പോള്‍ അപരിചതമായ, അമേരിക്കന്‍ ഉച്ചാരണത്തോടെ തന്റെ പേരു വിളിക്കുന്നതാണ്‌ കേട്ടത്‌. കൂടുതല്‍ സംസാരിച്ചപ്പോള്‍ താന്‍ മെക്‌സിക്കോയിലെ മിഷന്‍ ഫീല്‍ഡില്‍ പണ്ടു വന്നിട്ടുണ്ടന്നും, അതിനുശേഷം അനുഭവിച്ച സന്തോഷവും നന്മയും വാക്കുകള്‍ക്കതീതമാണന്നും, തന്റെ സുഹൃത്തുക്കളോടൊപ്പം വീണ്ടും വരാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു. `ബില്ലിവെയിന്‍.' ക്രിസ്‌ത്യന്‍ മ്യൂസിക്ക്‌ ആര്‍ട്ടിസ്റ്റായ ഇദ്ദേഹം വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ താന്‍ പോന്ന മാര്‍ഗ്ഗങ്ങളിലേക്ക തിരിഞ്ഞു നോക്കുകയാണ്‌. എന്താണ്‌ മിഷന്‍ ഫീല്‍ഡിലേക്കായി നിങ്ങള്‍ക്ക്‌ വേണ്ടത്‌? ഞങ്ങള്‍ വരുന്നതിന്‌ മുന്‍മ്പ്‌ നിങ്ങളുടെ ഭാര്യയുടെ പേരില്‍ ഇവിടെ നിന്നും വേണ്ടതെന്തന്നു വച്ചാല്‍ അയക്കാം. പറഞ്ഞോളു! അവശ്യം പറഞ്ഞു. പോര്‍ട്ട്‌ബിള്‍ ബ്ല്‌ഡ്‌ പ്രഷര്‍ മിഷ്യനും കുറെ മരുന്നും. ഓക്കെ.

ദിവസങ്ങള്‍ക്കുശേഷം വീട്ടില്‍ എത്തിച്ച ബോക്‌സ്‌ തുറന്നപ്പോള്‍ `കണ്ണുകള്‍ കണ്ടിട്ടില്ലാത്ത' അദ്‌ഭുതങ്ങളുടെ വിസ്‌മയ കാഴ്‌ച. നാല്‌ പോര്‍ട്ട്‌ബിള്‍ ബ്ല്‌ഡ്‌ പ്രഷര്‍ മിഷ്യനും നാലായിരം പൗണ്ട്‌ മരുന്നും!!! പിന്നീട്‌ ബില്ലി വെയിനിന്റെ നേതൃത്വത്തില്‍, ഡോക്‌ടര്‍മാറടക്കം പതിനഞ്ചംഗ സംഘം പുന്ത്യനോര്‍ത്തയിലും ഫാന്റസി ഐലന്‍ഡിലും ദ്യവ്യ സ്‌നേഹത്തിന്റേയീം കാരുണ്യത്തിന്റേയും ശുശ്രൂഷ ചെയ്യുന്നതു കണ്ടപ്പോള്‍ അറിയാതെ പാടിപോയി `എന്റെ മഹത്വം കാണുക നീ'.
അനുഭവങ്ങളുടെ ഏടുകളില്‍ നിന്ന്‌-3 (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക