Image

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം കുടുബസെമിനാര്‍ നടത്തി

ജോര്‍ജ് ജോണ്‍ Published on 21 October, 2011
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം കുടുബസെമിനാര്‍ നടത്തി

ഫ്രാങ്ക്ഫര്‍ട്ട് : കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ഈ വര്‍ഷത്തെ കുടുബ സെമിനാര്‍ ഹ്യൂബിംങ്ങനിലെ ഫമീലിയന്‍ ഫേറിയന്‍ ഡോര്‍ഫില്‍ വച്ച് ഒക്‌ടോബര്‍ 14 മുതല്‍ 16 വരെ നടത്തി. വെള്ളിയാഴ്ച്ച വൈകുന്നേരം ഒത്തുകൂടിയവരെ സമാജം
പ്രസിഡന്റ് മാത്യു കൂട്ടക്കര സ്വാഗതം ചെയ്തു. തുടര്‍ന്ന് പരസ്പരം പരിചയപ്പെടുത്തിയുള്ള ഒത്തുചേരലിന് ശേഷം കടംകഥകള്‍ , സിനിമാറ്റിക് ഗാനങ്ങള്‍, ഫലിതം എന്നിവയോടെ ആദ്യ ദിവസ സായാഹ്നം ആനന്ദപ്രദമാക്കി. രണ്ടാം ദിവസം ശനിയാഴ്ച്ച ഫാ.തോമസ് കട്ടത്തറ, ഡോ. സെബാസ്റ്റിയന്‍ മുണ്ടിയാനപ്പുറം, ആന്റെണി തേവര്‍പാടം,സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവര്‍ 'മതങ്ങള്‍ക്ക് സമൂഹത്തിലും, രാഷ്ട്രീയത്തിലുമുള്ള സ്വാധീനം' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. ഉച്ചകഴിഞ്ഞ് ഡോ.മങ്ക പെരുന്നേപ്പറമ്പില്‍ ആരോഗ്യകരമായ ജീവിതം, യോഗാ എന്നിവയെക്കുറിച്ച് വിഷ്വല്‍ മീഡിയായുടെ സഹായത്തില്‍ വിവരിച്ചു. പിന്നീട് വനത്തിലൂടെ നടത്തം, ജോഗിംഗ് എന്നിവ ജോര്‍ജ് ജോസഫ് ചൂരപ്പൊയ്കയുടെ നേത്യുത്വത്തില്‍ നടത്തി. വൈകുന്നേരം സൈമണ്‍ കൈപ്പള്ളിമണ്ണിലിന്റെ നേത്യുത്വത്തില്‍ വിഭവ സമ്യുദ്ധവും, രുചികരവുമായ ബാര്‍ബെക്യു പാര്‍ട്ടി നടത്തി. തോമസ് കുളത്തില്‍ ഈ ബാര്‍ബെക്യു പാര്‍ട്ടി നടത്താന്‍ പ്രധാന സഹായി ആയിരുന്നു.

വൈകിട്ട് മാത്യു കൂട്ടക്കര പ്രൊഫ. മധുസൂദന്‍ എഴുതിയ നാരാണത്ത്
ഭ്രാന്തന്‍ എന്ന കവിതാ പാരായണത്തോടെ സാഹിത്യ ചര്‍ച്ച നയിച്ചു. തുടര്‍ന്ന് കലാസായാഹ്നം ആരംഭിച്ചു. കലാ സായാഹ്നത്തില്‍ വിന്‍സ് - വിനി തിനംപറമ്പില്‍ ‍, നിഷ അരുണ്‍ ‍, ജോബിന്‍ ‍-ജെയ്‌സണ്‍ പാലക്കാട്ട് എന്നിവര്‍ അവതരിപ്പിച്ച പാന്‍ന്റോമി (ആഗ്യങ്ങള്‍ കണ്ട് ഉത്തരം പറയുക) എന്ന മനോഹര പ്രോഗ്രാം എല്ലാരും ആസ്വദിച്ചു. തുടര്‍ന്ന് മനോഹരന്‍ ചങ്ങനാത്ത്, ആന്റെണി എടത്തിരുത്തിക്കാരന്‍, ആന്റെണി തേവര്‍പാടം, ജോസ് തിനംപറമ്പില്‍, ജെന്‍സി - മൈക്കിള്‍ പാലക്കാട്ട്, ഫാ. തോമസ് കട്ടത്തറ എന്നിവര്‍ വിവിധ സിനിമാറ്റിക് ഗാനങ്ങള്‍ -നിങ്ങള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ എന്നിവ ആലപിച്ചു. ഗ്രേസി പള്ളിവാതുക്കല്‍ ക്വിസ് പ്രോഗ്രാമും, ജെന്‍സി പാലക്കാട്ട്, ഡോ. സെബാസ്റ്റിയന്‍ മുണ്ടിയാനപ്പുറം, മനോഹരന്‍ ചങ്ങനാത്ത്, ഫാ.സോജന്‍ മണിയബ്രായില്‍ എന്നിവര്‍ ഫലിതങ്ങളും അവതരിപ്പിച്ചു. ഈ കലാ സായാഹ്നം ബിജു നായര്‍ , ജോസ് തിനംപറമ്പില്‍ എന്നിവര്‍ നയിച്ചു. ജോസ് - വിന്‍സ് -വിനി തിനംപറമ്പില്‍ എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും പശ്ചാത്തല സംഗീതം നല്‍കി.

ഞായറാഴ്ച്ച രാവിലെ ഫാ.തോമസ് കട്ടത്തറയും, ഫാ.സോജന്‍ മണിയബ്രായിലും ആഘോഷമായ സമൂഹബലി അര്‍പ്പിച്ചു. ഫാ.സോജന്‍ മണിയബ്രായില്‍, പ്രഭാ മോഹന്‍ എന്നിവര്‍ 'ബ്രിഡ്ജിംഗ് ജനറേഷന്‍ ഗ്യാപ്പ്' എന്നീ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് പങ്കെടുത്തവര്‍ സെമിനാറിനെ വിലയിരുത്തി. വിജ്‌നാപ്രദവും, ഉല്ലാസഭരിതവുമായ സെമിനാര്‍ ആയിരുന്നവെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സേവ്യര്‍ പള്ളിവാതുക്കല്‍ സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു. ഈ വര്‍ഷത്തെ സെമിനാര്‍ സംഘടാനത്തില്‍ കൂടുതല്‍ അദ്ധ്വാനിച്ച ജോയിച്ചന്‍ പുത്തന്‍പറമ്പില്‍, സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവര്‍ക്ക്
പ്രസിഡന്റ് മാത്യു കൂട്ടക്കര പ്രത്യേകം നന്ദി രേഖപ്പെടുത്തി. സെമിനാര്‍ വേളയില്‍ മാത്യു കൂട്ടക്കര ജന്മദിനാഘോഷവും നടത്തി.
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം കുടുബസെമിനാര്‍ നടത്തിഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം കുടുബസെമിനാര്‍ നടത്തിഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം കുടുബസെമിനാര്‍ നടത്തിഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം കുടുബസെമിനാര്‍ നടത്തിഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം കുടുബസെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക