Image

ഈശ്വരാ രക്ഷിക്കുമോ! മലയാളനാടിനെ? എസ്.കെ. നിരപ്പത്ത്

Published on 28 October, 2013
ഈശ്വരാ രക്ഷിക്കുമോ! മലയാളനാടിനെ? എസ്.കെ. നിരപ്പത്ത്
ഈശ്വരന്‍ കനിഞ്ഞു നല്കി
മലയാളമെന്നൊരു കൊച്ചു നാട്
ഭാരതത്തിന് വേറിട്ട സൗന്ദര്യം നല്കി
അറബിക്കടലിന്‍ തീരത്ത് വസ്സിച്ചിടുന്നു

മഹാബലി മുതല്‍ ഭരിച്ചിടുന്ന കേരളം
ചീറിപ്പായുന്ന ജനനായകര്
കൊതിപ്പിച്ചിടുന്നവര്‍ സ്വന്തം നാടിനെ
നശിപ്പിച്ചു നരകത്തിനു തുല്യം

അണ്ടന്‍അടകൊടന്മ്മാര് ഭരിക്കുന്ന
കേരളമെന്ന് ചൊല്ലുന്നു ചിലര്‍
വോട്ടുചോദിച്ചുനക്കുന്ന നേതാക്കള്‍
ജനത്തിനെ വാക്കുകൊണ്ട് ത്രസ്സിപ്പിച്ചിടുന്നു

വടിപോലിരിക്കും വെള്ളവസ്ത്രം ധരിച്ചിടുന്ന
ഭരണാധികാരികള്‍ക്കാട്ടിക്കൂട്ടുന്ന
വയ്യാവേലികള്‍ കോപ്പ്രായങ്ങള്‍
സഹിക്കുന്നു കേരള ജനത

അന്നത്തിനായി തെണ്ടുന്നു തെലുങ്കനെ
കറിക്കൂട്ടിനായിതമിഴനെ
മധുരത്തിനായി മറാട്ടിയെ
ഉപ്പിനായി ഉത്തരേന്ത്യയെ

കേരളത്തില്‍ യാത്ര ചെയ്താല്‍
കുണ്ടും കുഴിയുമായ പാതകള്‍
ഫലമോ! കിട്ടുന്നു നടുവേദന
തിരുമുകാര്‍ പെരുകുന്നു നാട്ടില്‍

മഴക്കാലമായാല്‍ പെരുകുന്ന
കൊതികിന്റെ കുത്തുകൊണ്ട്
പടരുന്ന പനിരോഗങ്ങളാലെ
വിറളിച്ചു മരിക്കുന്നൊരുപറ്റം

കുടിവെള്ളമില്ലാത്ത വേനലും
വിളക്കുകത്തിക്കാനാവാത്ത സന്ദ്ധ്യയും
മലപോലെ കൂട്ടുന്ന ചപ്പുചവറാലെ
മണംകൊണ്ട് ദുരിദത്തിലായനാട്

കൊത്തിവലിച്ചിട്ടു കുന്നിനെ
പച്ചവിരിപ്പിച്ച പാടങ്ങളില്‍
സമനില തെറ്റിച്ചുകൊണ്ട്
പൊക്കിയുര്‍ത്തി സൗധങ്ങള്‍
ദൈവത്തിന്റെ സ്വന്തം നാടിനെ
വിഴുങ്ങുന്നു പണഗ്രഹണികള്‍

സ്ത്രീപീഡനം ശിശുപീഡനം
കൊല കൊള്ളിവെപ്പുകള്‍
തരികിട തട്ടിപ്പുകള്‍ പെരുകുന്നു
മഹാബലിയുടെ നാട്ടിലിന്ന്

ദിനംതോറും ഹര്‍ത്താലുകള്‍
അടച്ചിടുന്നു കേരളത്തിനെ
പുറത്തിറങ്ങാന്‍ വയ്യാത്ത ജനത്തിനെ
തളച്ചിടുന്നു അലസ്സരാക്കി

ഭരണചക്രം പെരുവഴിയിലൂടെ
സഞ്ചരിക്കുന്ന കേരളത്തില്‍ എതിരിടുന്ന
ഭരണമോഹികള്‍ എറിയുന്ന കല്ലുകൊണ്ട്
ചൊരിയുന്ന രക്തം സ്വാന്തനം നല്‍കുമോ?

ഈശ്വരാ രക്ഷിക്കുമോ! മലയാളനാടിനെ!
ഈ കപടരാഷ്ടീയക്കാരില്‍നിന്ന്!!!!!!!!!!!

എസ്.കെ. നിരപ്പത്ത്
Join WhatsApp News
Sabu Abraham 2013-10-28 09:50:43
വളരെ നന്നായിട്ടുണ്ട് ഏതൊക്കെ കണ്ടാൽ ആണ് നമ്മുടെ നേതാക്കൾ നന്നാവുക എന്നറിയില്ലല്ലോ വീണ്ടും വീണ്ടും എഴുതുക പ്രിയ കവിയെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക