Image

സംവിധായകന്‍ ആര്‍. ശരത് ന്യൂജഴ്‌സി ഫിലിം ഫെസ്റ്റിവലില്‍

ജോസ് പിന്റോ സ്റ്റീഫന്‍ Published on 21 October, 2011
സംവിധായകന്‍ ആര്‍. ശരത് ന്യൂജഴ്‌സി ഫിലിം ഫെസ്റ്റിവലില്‍
ന്യൂജഴ്‌സി: മലയാള സിനിമാ സംവിധായകന്‍ ആര്‍ .ശരത് ന്യൂജഴ്‌സിയില്‍ 21, 22, 23 തീയതികളില്‍ നടക്കുന്ന ന്യൂജഴ്‌സി ഇന്‍ഡിപെന്‍ഡന്റ് സൗത്ത് ഏഷ്യന്‍ സിനി ഫെസ്റ്റിവലില്‍ പങ്കെടുക്കും. ആര്‍. ശരത് കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ച് അണിയിച്ചൊരുക്കിയ 'ദ് ഡിസയര്‍ എന്ന ചിത്രം ഫെസ്റ്റിവലില്‍ മല്‍സര ഇനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് അദ്ദേഹം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.

ശില്‍പ ഷെട്ടി, ഷിയ യൂ (ചൈനീസ് താരം), ജയപ്രദ, അനുപം ഖേര്‍ , സച്ചിന്‍ ഖെഡേക്ക
ര്‍ ‍, ശീതന്‍ മേനോന്‍, നകുല്‍ വൈദ് എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

നൃത്തം, സംഗീതം, കല, സംസ്‌കാരം, മാനസിക ഭാവങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഇന്ത്യയിലും വിദേശത്തുമായി ഇംഗ്ലിഷില്‍ നിര്‍മിച്ചിരിക്കുന്ന ഒരു ചിത്രമാണ് 'ദ് ഡിസയര്‍.

പ്രദര്‍ശനത്തെ തുടര്‍ന്ന് സംവിധായകന്‍ ആര്‍. ശരത്തുമായി ചോദ്യോത്തര സംവാദത്തിനുള്ള അവസരമുണ്ടായിരിക്കും. ഈ അവസരം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.

ഒരു പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതമാരംഭിച്ച് ഡോക്യുമെന്ററിയിലൂടെ സിനിമാ രംഗത്തേക്ക് പ്രവേശിച്ച ആര്‍. ശരത്തിന്റെ ചിത്രങ്ങള്‍ക്ക് നിരവധി സംസ്ഥാന - ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ന്യൂജഴ്‌സിയില്‍ എഡിസണ്‍ ടൗണിലെ ബിഗ് സിനിമാസ് (1655 Oak Tree Road, Edison, N.J 08820) ആണ് പ്രദര്‍ശനവേദി. ശനിയാഴ്ച രാത്രി 9.15ന് ദ് ഡിസയര്‍ പ്രദര്‍ശിപ്പിക്കും. മറ്റൊരു മലയാളിയായ അഞ്ജലി മേനോന്റെ രണ്ടു ചിത്രങ്ങളും മേളയിലുണ്ട്. ഈ ചിത്രങ്ങളും ശനിയാഴ്ചയാണ് പ്രദര്‍ശിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പാസ് വാങ്ങാനും
www.njisacf.org സന്ദര്‍ശിക്കുക.

സംവിധായകന്‍ ആര്‍. ശരത് ന്യൂജഴ്‌സി ഫിലിം ഫെസ്റ്റിവലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക