Image

ഷിക്കാഗോ സെന്റ് മേരീസില്‍ ജപമാല സമാപനവും മെഴുകുതിരി പ്രദക്ഷിണവും ഭക്തി സാന്ദ്രമായി

സാജു കണ്ണമ്പള്ളി Published on 28 October, 2013
ഷിക്കാഗോ സെന്റ് മേരീസില്‍ ജപമാല സമാപനവും മെഴുകുതിരി പ്രദക്ഷിണവും  ഭക്തി സാന്ദ്രമായി
ഷിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കത്തോലിക് ഇടവകയില്‍ പത്ത് ദിവസം നീണ്ട് നിന്ന ജപമാല കൊന്തപത്തിന്റെ സമാപനവും മെഴുകുതിരി പ്രദക്ഷിണവും ഭക്തി സാന്ദ്രമായി സമാപിച്ചു. പരിശുദ്ധ മാതാവിനോടുള്ള ഭക്തിനിര്‍ഭരമായ ജപമാല 9 ദിവസം വിവിധ വിശ്വസികള്‍ ഏറ്റെടുത്തു നടത്തുകയും അവസാനദിനം ഇടവകാ അംഗങ്ങള്‍ മെഴുകുതിരിയേന്തി ദേവാലയത്തിന് മുന്‍വശമുള്ള മാതിന്റെ ഗ്രോട്ടോയില്‍ പ്രത്യോക പ്രാര്‍ത്ഥനയോട് സമാപനം കുറിക്കുകയുമുണ്ടായി. വികാരി ഫാ എബ്രഹാം മുത്തേലത്ത് സമാപനദിവസത്തില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ബിജു മുടക്കോടി ജപമാല ദിനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിശുദ്ധ മാതാവിനോടുള്ള ഭക്തിയുടെ നിറവില്‍ വിശ്വസികള്‍ 9 ദിവസവും പ്രസുദേന്തിമാരായും സ്‌നേഹവിരുന്നു നല്‍കുയും പങ്കാളിത്തവും സഹകരണവും നല്‍കിയവര്‍ക്ക് വികാരി ഫാ എബ്രഹാം മുത്തേലത്ത് പ്രത്യേകം നന്ദി അിറയിച്ചു.

ജിജൊ കാക്കാട്ടില്‍, തോമസ് ഐക്കരപ്പറമ്പില്‍, ബിജു കണ്ണക്കാം പറമ്പില്‍, റ്റോമി ഇടത്തില്‍, ജോയിസ് മറ്റത്തികുന്നേല്‍, സി. സേവ്യര്‍, ജോണികുട്ടി പിള്ളവീട്ടില്‍ തുടങ്ങിയവര്‍ ജപമാല ദിനങ്ങളിലെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.


ഷിക്കാഗോ സെന്റ് മേരീസില്‍ ജപമാല സമാപനവും മെഴുകുതിരി പ്രദക്ഷിണവും  ഭക്തി സാന്ദ്രമായിഷിക്കാഗോ സെന്റ് മേരീസില്‍ ജപമാല സമാപനവും മെഴുകുതിരി പ്രദക്ഷിണവും  ഭക്തി സാന്ദ്രമായിഷിക്കാഗോ സെന്റ് മേരീസില്‍ ജപമാല സമാപനവും മെഴുകുതിരി പ്രദക്ഷിണവും  ഭക്തി സാന്ദ്രമായിഷിക്കാഗോ സെന്റ് മേരീസില്‍ ജപമാല സമാപനവും മെഴുകുതിരി പ്രദക്ഷിണവും  ഭക്തി സാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക