Image

സംയുക്ത വാര്‍ഷിക സെമിനാര്‍ ഒക്കലഹോമയില്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 28 October, 2013
സംയുക്ത വാര്‍ഷിക സെമിനാര്‍ ഒക്കലഹോമയില്‍
സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെയും സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സംയുക്ത വാര്‍ഷിക സെമിനാര്‍ ഒക്കലഹോമയില്‍

ഒക്ലഹോമ സിറ്റി: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന സതേണ്‍ റീജിയന്‍ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സംയുക്ത വാര്‍ഷിക സെമിനാര്‍ ഒക്കലഹോമ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നവംബര്‍ മാസം ഒന്‍പതാം തിയതി (ശനിയാഴ്ച) രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ നടത്തപ്പെടുന്നു.

'ഒരു മാതൃകാ ക്രിസ്ത്യന്‍ കുടുംബ ജീവിതം' എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താ വിഷയം. ഇന്നത്തെ മാറിയ ജീവിത സാഹചര്യത്തിലും, െ്രെകസ്തവ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെ ആധാരമാക്കി തിരുവചനാടിസ്ഥാനത്തില്‍ പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ ഫാ. ബിനു ജോസഫ് (വികാരി സെന്റ് മേരീസ് ചര്‍ച്ച്, ഹൂസ്റ്റണ്‍) മുഖ്യപ്രഭാഷണം നടത്തും.

വെരി. റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ (വികാരി സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍, ഡാലസ്) അധ്യക്ഷം വഹിക്കുന്ന സെമിനാറില്‍ റവ. ഫാ. കുര്യന്‍ പുതുക്കയില്‍(സെന്റ് ജോര്‍ജ് ചര്‍ച്ച് ഒക്ലഹോമ) സ്വാഗതം ആശംസിക്കും. ഏലിയാമ്മ ജോസ് ബൈബിള്‍ പാരായണം നടത്തും. ഫാ. ജോസഫ് കരമന (അങ്കമാലി ഭദ്രാസനം) ഫാ. വി. എം. തോമസ്(വികാരി സെന്റ് ഗ്രീഗോറിയോസ് മസ്‌കിറ്റ്, ഫാ. സഖറിയ വര്‍ഗീസ് എംഡി (യൂത്ത് കോര്‍ ഓഡിനേറ്റര്‍, മലങ്കര ആര്‍ച്ച് ഡയോസിസ്) എന്നിവര്‍ ആശംസകള്‍ നേരും.

വിവിധ ദേവാലയങ്ങളിലെ ഗായക സംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ ക്രിസ്ത്യന്‍ ഗാനങ്ങള്‍ സെമിനാറിന്റെ പ്രോഗ്രാമിന് കൊഴുപ്പേകും. റവ. ഡീക്കന്‍ റിച്ചി ആന്‍ഡ് ഡീക്കന്‍ എബി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ബൈബിള്‍ ക്വിസും നടത്തപ്പെടും. ഉച്ചയ്ക്കുശേഷം സാമൂഹ്യവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിനും സെന്റ് മേരീസ് വിമന്‍സ് ലീഗിനുമുളള പങ്കാളിത്വം എന്ന വിഷയത്തെ സംബന്ധിച്ചുളള ചര്‍ച്ചയും ഉണ്ടായിരിക്കും.

ഡാലസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍ എന്നിവിടങ്ങളില്‍ നിന്നായി, നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സെമിനാര്‍ വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് വേണ്ടതായ ക്രമീകരണം ചെയ്തു വരുന്നതായി സോണി ജേക്കബ് (കോ ഓര്‍ഡിനേറ്റര്‍, മെന്‍സ് ഫെലോഷിപ്പ്, അന്നമ്മ ബാബു (കോ ഓര്‍ഡിനേറ്റര്‍, വിമന്‍സ് ലീഗ്) എന്നിവര്‍ അറിയിച്ചു.

ഡോ. ലിന്റാ ഏബ്രഹാം സെക്രട്ടറി, വിമന്‍സ് ലീഗ് സെന്റ് ജോര്‍ജ് ചര്‍ച്ച് ഒക്കലഹോമ) കൃതജ്ഞത അര്‍പ്പിക്കും. വെരി. റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പാ നയിക്കുന്ന ധ്യാനത്തോടെ സെമിനാറിന് സമാപനമാകും. അമേരിക്കന്‍ അതി ഭദ്രാസന പിആര്‍ഒ ജോര്‍ജ് കറുത്തേടത്ത് അറിയിച്ചതാണിത്.
സംയുക്ത വാര്‍ഷിക സെമിനാര്‍ ഒക്കലഹോമയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക