Image

സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍

Published on 28 October, 2013
സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍

ന്യൂയോര്‍ക്ക് : വടക്കേ അമേരിക്കയിലെ പ്രഥമ മലങ്കര -സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയമായ സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ്  പള്ളിയുടെ 38-ാമത് വാര്‍ഷികവും ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി നവംബര്‍ 2,3 (ശനി, ഞായര്‍) തിയതികളിലായി നടത്തപ്പെടുന്നു.

 ശനിയാഴ്ച വൈകുന്നേരം  6.30 -ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും . ഞായറാഴ്ച രാവിലെ 9 -ന് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് ഇടവക മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന ഇടവകാംഗമായ ശ്രീ. മാത്യു ഔസേപ്പും കുടുംബവുമാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ പ്രസുഭേന്തി.

ഇടവകയുടെ വാര്‍ഷികത്തിലും പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളിലും പങ്കു ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കാര്യത്തില്‍ നിന്നുമറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

റവ.ഫാ.രാജന്‍ പീറ്റര്‍(വികാരി) 718-761-5267

ഈപ്പന്‍ മാളിയേക്കന്‍ (സെക്രട്ടറി) 917-514-0549

ഫിലിപ്പോസ് കാവുങ്കല്‍ (551) 497-3267

നെഫിന്‍ ജോണ്‍ (201) 238-9571

എല്‍ദോസ് വര്‍ഗീസ് (917) 687-7980

എല്‍ദോ സാജു (917) 448-7411(പ്രസുഭേന്തി)

ഈപ്പന്‍ മാളിയേക്കല്‍ (സെക്രട്ടറി) അറിയിക്കുന്നതാണിത്



സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക