Image

സ്വകാര്യമേഖലയിലെ അഴിമതി തടയാന്‍ നിയമം: പ്രധാനമന്ത്രി

Published on 21 October, 2011
സ്വകാര്യമേഖലയിലെ അഴിമതി തടയാന്‍ നിയമം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്വകാര്യമേഖലയിലെ അഴിമതിയും കൈക്കൂലിയും ക്രിമിനല്‍ കുറ്റത്തില്‍പ്പെടുത്തുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു. സി.ബി.ഐയുടെ ദൈ്വവാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി തടയാന്‍ ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെന്നും സഭയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാവശ്യമായ നിയമ ഭേദഗതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. യു.എന്നിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദേശികളായ ഉദ്യോഗസ്ഥരുടെ അഴിമതിയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിലെ അഴിമതിയും കൂടി ഉള്‍പ്പെടുത്തി ആ നിയമത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക