Image

പിള്ളയുടെ ഫോണ്‍വിളി അന്വേഷിക്കണമെന്ന് കോടതി

Published on 21 October, 2011
പിള്ളയുടെ ഫോണ്‍വിളി അന്വേഷിക്കണമെന്ന് കോടതി
തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ജയിലില്‍ വെച്ച് നടത്തിയ ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

സൈബര്‍സെല്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. പിള്ളയുടെ ഫോണില്‍ നിന്നു പോയതും വന്നതുമായ എല്ലാ കോളുകളെക്കുറിച്ചും പരിശോധിക്കണം. ഈ മാസം 31 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക