Image

വരാപ്പുഴ പീഡനം: സീരിയല്‍ താരങ്ങളും പീഡിപ്പിക്കപ്പെട്ടെന്ന്‌ പോലീസ്‌

Published on 21 October, 2011
വരാപ്പുഴ പീഡനം: സീരിയല്‍ താരങ്ങളും പീഡിപ്പിക്കപ്പെട്ടെന്ന്‌ പോലീസ്‌
കൊച്ചി: വരാപ്പുഴയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇടനിലക്കാരി രാധാലക്ഷ്‌മി സീരിയല്‍ താരങ്ങളെയും സിനിമയിലെ പല ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും പ്രമുഖര്‍ക്ക്‌ കാഴ്‌ച വച്ചതായി പൊലീസിന്‌ വിവരം ലഭിച്ചു.വരാപ്പുഴ പെണ്‍കുട്ടിയെ തിരുവനന്തപുരത്തും അടൂരിലും കൊണ്ടുപോയാണ്‌ പലര്‍ക്കും കൈമാറിയത്‌. ഇതിന്‌ വന്‍തുകയാണ്‌ ഇടപാടുകാരില്‍ നിന്ന്‌ വാങ്ങിയതെന്നും ഇവര്‍ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌.

പിടിയിലായ ശോഭ ജോണിന്റെ അടുത്തസൃഹൃത്തു കൂടിയായ തിരുവനന്തപുരം പോത്തന്‍കോട്‌ സ്വദേശി രാധാലക്ഷ്‌മിക്ക്‌ സിനിമസീരിയല്‍ രംഗവുമായി അടുത്ത ബന്ധമാണുള്ളത്‌. എക്‌സ്‌ട്രാ നടീനടന്‍മാരെ എത്തിച്ചുകൊടുക്കുന്ന ജോലിയാണ്‌ രാധാലക്ഷ്‌മിയുടേത്‌. ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരില്‍ ചിലരെ ഉള്‍പ്പെടുത്തിയാണ്‌ പെണ്‍വാണിഭം നടത്തിയിരുന്നത്‌. കേസ്‌ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ്‌ വെളിപ്പെടുത്തിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക