Image

ഡീസല്‍ വിലവര്‍ധന അനിവാര്യമെന്ന്‌ സി. രംഗരാജന്‍

Published on 21 October, 2011
ഡീസല്‍ വിലവര്‍ധന അനിവാര്യമെന്ന്‌ സി. രംഗരാജന്‍
ന്യൂദല്‍ഹി: ഡീസല്‍ വിലവര്‍ധന അനിവാര്യമെന്ന്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്‌ സി. രംഗരാജന്‍ വെളിപ്പെടുത്തി. രാജ്യം നേരിടുന്ന ധനക്കമ്മി കുറച്ചു കൊണ്ടുവരാന്‍ വര്‍ധന അനിവാര്യമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വ്യാഴാഴ്‌ച സാമ്പത്തിക എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍ വ്യക്തമാക്കി.

രാജ്യം ഭക്ഷ്യവില വര്‍ധന രണ്ടക്കം കടന്നത്‌ ആശങ്കയുളവാക്കുന്നു. ഒക്ടോബര്‍ എട്ടിന്‌ അവസാനിച്ച ആഴ്‌ചയില്‍ 10.65 ശതമാനമായി ഭക്ഷ്യവില ഉയര്‍ന്നിരിക്കുകയാണ്‌. അതിനാല്‍ ഡീസല്‍ വിലവര്‍ധന ഒഴിവാക്കാനിവില്ലെന്നും രംഗരാജന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക