Image

പോലീസുകാരെ ആക്രമിച്ച സംഭവം: ടിവി രാജേഷ്‌ കുറ്റക്കാരനെന്ന്‌ റിപ്പോര്‍ട്ട്‌

Published on 21 October, 2011
പോലീസുകാരെ ആക്രമിച്ച സംഭവം: ടിവി രാജേഷ്‌ കുറ്റക്കാരനെന്ന്‌ റിപ്പോര്‍ട്ട്‌
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വെച്ച്‌ പോലീസ്‌ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ചെയ്യുകയും പോലീസുകാരിയെ അപമാനിക്കുകയും ചെയ്‌ത സംഭവത്തില്‍ ടിവി രാജേഷ്‌ എംഎല്‍എ കുറ്റക്കാരനെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിജിപിയാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌.

എംഎല്‍.എയും അദ്ദേഹത്തോടൊപ്പം യാത്രചെയ്‌തിരുന്ന അഡ്വ. എസ്‌.എസ്‌.ബിനു, സജാദ്‌ എന്നിവരും ചേര്‍ന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പിക്കുകയായിരുന്നു.

എന്നാല്‍ തന്നെ തടഞ്ഞുനിര്‍ത്തി ഹൈവേ പൊലീസ്‌ അപമാനിക്കുകയായിരുന്നുവെന്നാണ്‌ രാജേഷ്‌ പറഞ്ഞത്‌. കാര്‍ നിര്‍ത്തിയതിനുശേഷം പോലീസുകാരോട്‌ നിയമസഭാ സാമാജികനാണെന്ന്‌ വ്യക്തമാക്കിയിട്ടും പോലീസുകാര്‍ യാത്ര തുടരാന്‍ അനുവദിച്ചില്ലെന്നും രാജേഷ്‌ സംഭവത്തിനുശേഷം പറഞ്ഞിരുന്നു. സംഭവത്തില്‍ രാജേഷിനെതിരേ ഒന്നാം പ്രതിയാക്കി പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക