Image

കരോള്‍ട്ടന്‍ സെന്റ് മേരീസ് പള്ളിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍

Published on 29 October, 2013
കരോള്‍ട്ടന്‍ സെന്റ് മേരീസ് പള്ളിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
കരോള്‍ട്ടന്‍ : സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മലങ്കരയുടെ പ്രഥമപ്രഖ്യാപിത പരിശുദ്ധനായ പ.പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 2, 3 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

നവംബര്‍ 2ന് (ശനി) വൈകീട്ട് 6മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് പ്രഗല്‍ഭ വാഗ്മിയും, ഭദ്രാസന വൈദീക സെക്രട്ടറിയും സീനിയര്‍ വൈദീകരിലൊരാളുമായ, വെരി.റവ.ഗീവര്‍ഗ്ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ വചന പ്രഘോഷണവും നടത്തും. അതേ തുടര്‍ന്ന് ഫാമിലിനൈറ്റ് ഭക്തസംഘടനകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യങ്ങളായ കലാപരിപാടികളോടെ നടത്തപ്പെടും.

നവംബര്‍ 3 (ഞായര്‍) 8.45ന് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വെരി.റവ. ഈപ്പന്‍ ഏഴേമാലില്‍ കോര്‍എപ്പിസ്‌ക്കോപ്പായുടെ പ്രധാന കാര്‍മ്മികത്വത്തിലും, വെരി.റവ.ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പായുടേയും, റവ.ഫാ.പോള്‍ തോട്ടക്കാട്ടിന്റേയും, സഹകാര്‍മ്മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും അര്‍പ്പിക്കും.

12.30ന് സ്‌നേഹവിരുന്നോട പെരുന്നാളിന് സമാപനമാകും. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്കായി റവ.ഫാ.പോള്‍ തോട്ടക്കാട്ട് (വികാരി), ശ്രീ.കുര്യാക്കോസ് പുന്നൂസ്(സെക്രട്ടറി), ശ്രീ.തോമസ് ജോസഫ് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.

അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. ജോര്‍ജ് കറുത്തേടത്ത് അറിയിച്ചതാണിത്.


കരോള്‍ട്ടന്‍ സെന്റ് മേരീസ് പള്ളിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍കരോള്‍ട്ടന്‍ സെന്റ് മേരീസ് പള്ളിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍കരോള്‍ട്ടന്‍ സെന്റ് മേരീസ് പള്ളിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍കരോള്‍ട്ടന്‍ സെന്റ് മേരീസ് പള്ളിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക