Image

അയര്‍ലന്‍ഡില്‍ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്‌തു

ജയ്‌സണ്‍ കിഴക്കയില്‍ Published on 21 October, 2011
അയര്‍ലന്‍ഡില്‍ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്‌തു
ഡബ്‌ളിന്‍: അയര്‍ലന്‍ഡില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്‌തു. ഡബ്‌ളിന്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഗ്രീനില്‍ ഐറിഷ്‌ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഈമോന്‍ ഗില്‍മോറും ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി പ്രീണിത്‌കൗറും ചേര്‍ന്നാണ്‌ അനാച്ഛാദനം ചെയ്‌തത്‌. ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ ഇരുവരെയും ത്രിവര്‍ണ ഷാള്‍ അണിയിച്ചു.

എമി സെബാസ്റ്റ്യന്‍, അഡ്വ വിജു ഇടക്കാട്ടുകുടി,ഷിബു തോമസ്‌,ജോജി എബ്രഹാം,വിനോയ്‌ പനച്ചിക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അയര്‍ലന്‍ഡില്‍ വിസിറ്റിംഗ്‌ വീസയുടെ കാലാവധി ആറു മാസമാക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന്‌ ഈമോന്‍ ഗില്‍മോര്‍ വ്യക്തമാക്കി.
അയര്‍ലന്‍ഡില്‍ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക