Image

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മാതൃകയായി സുനി ജോസഫ്‌

ലിയോ മാത്യു Published on 21 October, 2011
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മാതൃകയായി സുനി ജോസഫ്‌
ലണ്ടന്‍: യുകെയിലെ മലയാളികള്‍ അധികം കടന്നു ചെല്ലാന്‍ തുടങ്ങിയിട്ടില്ലാത്ത ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ തന്റെ സജീവസാന്നിധ്യത്തിലൂടെ മലയാളികള്‍ക്ക്‌ മാത്രമല്ല, മുഴുവന്‍ സമൂഹത്തിനു തന്നെ മാതൃകയായിരിക്കുകയാണ്‌ വോക്കിങ്ങില്‍ നിന്നുള്ള സുനി ജോസഫ്‌. സറേ ആന്‍ഡ്‌ ബോര്‍ഡേഴ്‌സ്‌ പാര്‍ട്‌ണര്‍ഷിപ്‌ എന്‍എച്ച്‌എസ്‌ ട്രസ്‌റ്റ്‌ എന്ന ചാരിറ്റിയില്‍ അംഗമായ സുനി മാനസികാരോഗ്യ ബോധവത്‌കരണവുമായി ബന്ധപ്പെട്ട്‌ പ്രസ്‌തുത ചാരിറ്റിയുടെ ധനസമാഹരണത്തിനായി അഞ്ചു കിലോമീറ്റര്‍ ദൂരം നടക്കുകയും അതിലുപരിയായി പങ്കെടുത്ത അന്‍പതോളം പേരില്‍ 656 പൗണ്ട്‌ സമാഹരിക്കുകയും ചെയ്‌തതിലൂടെ വോക്കിങ്‌ സമൂഹത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റി.

വെസ്‌റ്റ്‌ ബൈഫ്‌ളീറ്റ്‌ ഡയാലിസിസ്‌ സെന്ററിന്റെ ആക്‌ടിങ്‌ ക്ലിനിക്‌ മാനേജരും വോക്കിങ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രവര്‍ത്തകയും മൂന്നുകുട്ടികളുടെ മാതാവുമാണ്‌ സുനി. തന്നെ സ്‌പോണ്‍സര്‍ ചെയ്‌ത എല്ലാവരെയും പ്രത്യേകിച്ച്‌ വോക്കിങ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ഡയാലിസിസ്‌ സെന്ററിലെ സ്‌റ്റാഫ്‌, ഉപഭോക്‌താക്കള്‍ എന്നിവരോടുള്ള നന്ദി സുനി അറിയിച്ചു. വോക്കിങ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷനു വേണ്ടി പ്രസിഡന്റ്‌ സുനോജ്‌ ജേക്കബ്‌ സുനിയെ അഭിനന്ദിച്ചു. ഇനിയും ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഡബ്ല്യുഎംസിയുടെ പൂര്‍ണ സഹകരണം വാഗ്‌ദാനവും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക