Image

പോലീസുകാരന്റെ വേഷത്തില്‍ മോഷണം: യുവാവ്‌ അറസ്റ്റല്‍

Published on 21 October, 2011
പോലീസുകാരന്റെ വേഷത്തില്‍ മോഷണം: യുവാവ്‌ അറസ്റ്റല്‍
ഷാര്‍ജ: സുരക്ഷാ ഉദ്യോഗസ്‌ഥന്റെ വേഷംകെട്ടി മോഷണം പതിവാക്കിയ യുവാവിനെ ഷാര്‍ജ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇയാളുടെ അക്രമം കാരണം ഒരാള്‍ കെട്ടിടത്തില്‍നിന്നു വീണു മരിക്കാനിടയായിട്ടുണ്ടെന്നും പൊലീസ്‌ പറഞ്ഞു. എമിറേറ്റിലെ വിവിധ മേഖലകളില്‍ ജനങ്ങളുടെ പണവും വിലപിടിപ്പുള്ള വസ്‌തുക്കളും കൈക്കലാക്കി കടന്നുകളയുന്നവരെക്കുറിച്ചു പൊലീസ്‌ സ്‌റ്റേഷനുകളിലേക്കു പരാതികളുടെ പ്രവാഹമായിരുന്നു. സിഐഡി ഉദ്യോഗസ്‌ഥനെന്നു തെറ്റിദ്ധരിപ്പിച്ചാണു പ്രതി മലയാളികളടക്കമുള്ളവരുടെ പണവും പഴ്‌സും തട്ടിയെടുത്തിരുന്നത്‌. പലരെയും മര്‍ദിച്ചവശരാക്കി വിലപിടിപ്പുള്ള വസ്‌തുക്കള്‍ കൈക്കലാക്കി ഇയാള്‍ കടന്നിരുന്നു.?
തട്ടിപ്പിന്‌ ഇരയായ പലരും പൊലീസ്‌ സ്‌റ്റേഷനിലെത്തി പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്‌ വെളിപ്പെടുത്തി. ഷാര്‍ജയില്‍ വ്യാജ സിഐഡിമാരുടെ ആക്രമണത്തില്‍ മലയാളികളടക്കം ഒട്ടേറെ പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ കുറ്റിയാടി സ്വദേശിയായ ഒരു വാച്ച്‌മാന്‍ നാട്ടിലേക്കു മടങ്ങേണ്ട അവസ്‌ഥയുമുണ്ടായി. മലയാളികളടക്കം വ്യാജ സിഐഡി ആക്രമണത്തിനിരയായവരില്‍ പലരും ഇയാളെ തിരിച്ചറിഞ്ഞതായാണു സൂചന.

വ്യാജ നമ്പര്‍ പ്ലേറ്റുള്ള വാഹനം ഉപയോഗിച്ചാണ്‌ ഏതു ദേശക്കാരനെന്നു തിരിച്ചറിയുന്ന രേഖയൊന്നും കൈവശമില്ലാത്ത പ്രതി പിടിച്ചുപറിയും പണാപഹരണവും നടത്തിയിരുന്നത്‌. പലരുടെയും പാര്‍പ്പിടങ്ങളില്‍ സിഐഡിയെന്നു വെളിപ്പെടുത്തി പണം തട്ടി തടിതപ്പിയിട്ടുണ്ട്‌. കഴിഞ്ഞമാസം അല്‍നഹദ്‌യിലെ ഒരു ഫ念3390;റ്റില്‍ നിന്നു നൈജീരിയന്‍ വംശജനായ യുവാവ്‌ വീണുമരിക്കാന്‍ കാരണം ഇപ്പോള്‍ അറസ്‌റ്റിലായ ആളാണെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞു.

ചില കേസില്‍ പ്രതിയായിരുന്ന നൈജീരിയക്കാരന്റെ ഫ്‌ളാറ്റില്‍ ഇയാള്‍ സിഐഡിയാണെന്ന്‌ അവകാശപ്പെട്ട്‌ അതിക്രമിച്ചു കയറിയിരുന്നു. പ്രതിയെ കണ്ടുപേടിച്ച നൈജീരിയന്‍ പൗരന്‍  ജനല്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണു കെട്ടിടത്തില്‍ നിന്നു വീണ്‌ തല്‍ക്ഷണം മരിച്ചത്‌. പൊലീസ്‌ കസ്‌റ്റഡിയിലുള്ള ഇയാളുടെ പക്കല്‍നിന്നും ഒട്ടേറെപ്പേരുടെ ലേബര്‍കാര്‍ഡും ഡ്രൈവിങ്‌ ലൈസന്‍സും കണ്ടെടുത്തു. നിരപരാധികളുടെ പഴ്‌സ്‌ പിടിച്ചുപറിച്ചപ്പോള്‍ ലഭിച്ചവയാണ്‌ രേഖകളെന്ന്‌ പൊലീസ്‌ സൂചിപ്പിച്ചു.

അറബിയും ഉറുദുവും സ്‌ഫുടമായി സംസാരിക്കുന്ന ഇയാള്‍ ഒറ്റയ്‌ക്കു സഞ്ചരിക്കുന്നവരെയാണ്‌ ആക്രമിച്ചിരുന്നത്‌. പ്രതിയെ കൂടുതല്‍ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷനു കൈമാറി. പണവും പഴ്‌സും ആവശ്യപ്പെടുക സുരക്ഷാ ഉദ്യോഗസ്‌ഥരുടെ രീതിയല്ലാത്തതിനാല്‍ വ്യാജ സിഐഡിമാരെ സൂക്ഷിക്കണമെന്ന്‌ അധികൃതര്‍ ജനങ്ങളെ ഓര്‍മിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക