Image

യൂയാക്കീം മാര്‍ കുറിലോസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് സന്ദര്‍ശിച്ചു.

പി.പി.ചെറിയാന്‍ Published on 30 October, 2013
യൂയാക്കീം മാര്‍ കുറിലോസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് സന്ദര്‍ശിച്ചു.
പ്ലാനൊ : അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന നോര്‍ത്ത് അമരിക്കാ-യൂറോപ്പ് മുന്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. യൂയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പാ സെഹിയോന്‍ മാര്‍ത്തോമാ ഇടവക സന്ദര്‍ശിച്ചു.

ഒക്‌ടോബര്‍ 26 ശനിയാഴ്ച ദേവാലയത്തില്‍ എത്തിചേര്‍ന്ന തിരുമേനിയെ ഇടവക വികാരി റവ.സജി തോമസ്, റനി നൈനാന്‍, സന്തോഷ് ലൂക്കോസ്, മനോജ്, ജേക്കബ് വര്‍ഗീസ്, മാത്യൂ എബ്രഹാം, ചെറിയാന്‍ വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സെഹിയോന്‍ ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതും, അടിസ്ഥാന ശിലയിട്ടതും അഭിവന്ദ്യ തിരുമേനിയായിരുന്നു. ഇടവകയുടെ ആത്മീയവും, ഭൗതികവുമായ വളര്‍ച്ചയില്‍ ഇടവക ജനങ്ങളും ചുമതലക്കാരും വഹിച്ച പങ്കിനെ തിരുമേനി പ്രത്യേകം അഭിനന്ദിച്ചു. പ്രാര്‍ത്ഥനക്കും, ആശീര്‍വാദത്തിനും ശേഷം യൂയാക്കീം തിരുമേനി ഫിലാഡല്‍ഫിയയിലേക്ക് തിരിച്ചു. തിരക്കുപിടിച്ച പരിപാടികള്‍ക്കിടയിലും ദേവാലയം സന്ദര്‍ശിക്കുവാന്‍ തിരുമേനി പ്രകടിപ്പിച്ച താല്പര്യത്തിന് ഇടവക വികാരിയും, കമ്മിറ്റി അംഗങ്ങളും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

യൂയാക്കീം മാര്‍ കുറിലോസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് സന്ദര്‍ശിച്ചു.യൂയാക്കീം മാര്‍ കുറിലോസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് സന്ദര്‍ശിച്ചു.യൂയാക്കീം മാര്‍ കുറിലോസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് സന്ദര്‍ശിച്ചു.യൂയാക്കീം മാര്‍ കുറിലോസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക