Image

അമേരിക്കയില്‍ 78,357 മലയാളികള്‍ മാത്രമോ? ഇതെന്തു കണക്ക് കേരള സര്‍ക്കാരെ?

Published on 30 October, 2013
അമേരിക്കയില്‍ 78,357 മലയാളികള്‍ മാത്രമോ? ഇതെന്തു കണക്ക് കേരള സര്‍ക്കാരെ?
തിരുവനന്തപുരം* വിദേശരാജ്യങ്ങളിലെ മലയാളികളുടെ എണ്ണം 16.25 ലക്ഷമാണെന്ന് സര്‍ക്കാര്‍ സര്‍വേ. പ്രവാസിമലയാളികളുടെ എണ്ണം 30 ലക്ഷമാണെന്നായിരുന്നു നേരത്തെയുള്ള അനൗദ്യോഗികകണക്കുകള്‍. നോര്‍ക്കയും ബ്യൂറോ ഓഫ് എക്കണോമിക്‌സും സംയുക്തമായാണ് പ്രവാസി മലയാളി സെന്‍സസ് നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേയുടെ ഭാഗമായി നടത്തിയ ഈ സെന്‍സസായിരിക്കും ഇനി മുതല്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയെന്ന് മന്ത്രി കെ.സി ജോസഫ് അറിയിച്ചു.

പ്രവാസി മലയാളികളില്‍ 14,26,853 പേര്‍ ജോലിയുള്ളവരാണ്. ആകെയുള്ള പ്രവാസികളില്‍ 14,26,740 പേരും (88 ശതമാനം) ഗള്‍ഫ് മേഖലയിലാണ്. കേരളത്തില്‍ ഏകദേശം 50 ലക്ഷംപേര്‍ പ്രവാസികളെ ആശ്രയിക്കുന്നവരാണ്. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുള്ള രാജ്യം യുഎഇയാണ്-5,73,289 (35 ശതമാനം). രണ്ടാംസ്ഥാനത്ത് സൗദി അറേബ്യ- 4,50,229 (28 ശതമാനം). പ്രവാസി മലയാളികള്‍ ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണ് -2,92,753 (18 ശതമാനം). ഇവരില്‍ 2.86 ലക്ഷം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. പ്രവാസികള്‍ കുറവ് ഇടുക്കിയിലാണ്-14,575 (ഒരു ശതമാനം).

യുഎസ്എയില്‍ 78,357 പേരും യുകെയില്‍ 45,264 പേരുമുണ്ട്. തൊഴില്‍ ചെയ്യുന്ന പ്രവാസി മലയാളികളില്‍ 11,13,521 (78 ശതമാനം) പേരും യുവാക്കളാണ്. 13,25,527 (93 ശതമാനം) പേര്‍ പുരുഷന്‍മാരും 99,326 (ഏഴുശതമാനം) പേര്‍ സ്ത്രീകളുമാണ്. മലയാളി വനിതകളില്‍ 58,559 (59 ശതമാനം) പേരും നഴ്‌സുമാര്‍. പത്തുവര്‍ഷത്തിനു മുകളില്‍ പ്രവാസ ജീവിതം നയിച്ചിട്ടുള്ള 3,01,980 പേരില്‍ 72,097 (24 ശതമാനം) പേരും മലപ്പുറത്തു നിന്നുള്ളവരാണ്. കേരളത്തില്‍ ഇടുക്കിയിലെ ഇടമലക്കുടി ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും പ്രവാസി മലയാളികളുണ്ട്.

88 percent of Kerala diaspora in Middle East: Survey

 Thiruvananthapuram, Oct 30 (IANS) Of the 1.63 million Kerala diaspora, 88 percent lives in the Middle East countries, according to a Kerala government survey released Wednesday.

K.C.Joseph, minister for diaspora, said it is the only complete survey on diaspora.

He said: "There are 1,625,653 NRI Keralites, of whom 1,426,853 are working, including 1,325,527 males and 99,326 females."

The maximum number of Keralites, around 573,289, live in the UAE. Also, approximately 450,229 live in the Saudi Arabia. In the US, there are 78,357 Keralites, while in Europe there are 52,887, in Canada 9,629, and in the African continent there are 6,863 Keralites.

Incidentally, it was the central government that ordered an-all India survey on the diaspora and the Kerala government joined in with a separate list of questionnaire, to find out the basic information about Kerala diaspora from every Kerala household.

More than 9,000 enumerators, supervised by 2,500 officials, called at each household in the state.

"Our brief to the officials was no question on finances should be asked. We felt that if we included such questions, then many would not have given correct information. Our only purpose was to find out the actual numbers of our people abroad," said Joseph.

The survey showed that five million people in the state are dependent on the diaspora. The Muslim-dominated Malappuram district has most number of dependents, around 292,753 people, while the hilly Idukki with 14,575 people is the district which has the least.

The tribal panchayat at Idukki-Edamalakuddi is the only place in the state which does not have a single person outside India.

Approximately 58,559 of the women from Kerala work as nurses and Kottayam district accounts for the maximum number of women who work abroad, while Kasargode has just 1,240 women who work abroad, the survey states.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക