Image

മാധ്യമ ലോകത്തിന്‌ പിന്തുണയുമായി അക്ഷര സ്‌നേഹികള്‍

ജോര്‍ജ്‌ തുമ്പയില്‍ Published on 22 October, 2011
മാധ്യമ ലോകത്തിന്‌ പിന്തുണയുമായി അക്ഷര സ്‌നേഹികള്‍
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദകൂടിവരവിന്‌ സ്‌നേഹമസൃണമായ പിന്തുണയുമായി സ്‌പോണ്‍സര്‍മാരുടെ വന്‍നിര. വ്യത്യസ്‌തങ്ങളായ മേഖലകളില്‍ വ്യക്തിത്വം സ്ഥാപിച്ച സാമൂഹ്യ-സാംസ്‌കാരിക നായകരും, സംഘടനകളും ഉദാരമനസ്‌കതയുടെ കിളിവാതിലുകള്‍ തുറന്നപ്പോള്‍ തെളിയുന്നത്‌ അക്ഷരസ്‌നേഹ വായ്‌പുകള്‍.

മലയാണ്മയോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തുന്ന സ്‌പോണ്‍സര്‍മാരുടെ അകമഴിഞ്ഞ സഹകരണത്തിന്‌ നന്ദി പ്രകാശിപ്പിക്കുവാന്‍ തനിക്ക്‌ വാക്കുകളില്ലെന്ന്‌ പ്രസിഡന്റ്‌ റെജി ജോര്‍ജ്‌ പറഞ്ഞു. എല്ലാ മേഖലകളില്‍ നിന്നും പ്രതീക്ഷയ്‌ക്കുമപ്പുറം സഹകരണമാണ്‌ എത്തുന്നത്‌. കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരുടേയും ആത്മാര്‍ത്ഥമായ പരിശ്രമം ഈ വിജയത്തിന്‌ പിന്നിലുണ്ട്‌. ചാപ്‌റ്ററുകള്‍ നടത്തുന്ന ധനസമാഹരണ യജ്ഞങ്ങള്‍ക്കും പ്രസിഡന്റ്‌ നന്ദി രേഖപ്പെടുത്തി.

എഴുത്തിനോടും വായനയോടും താത്‌പര്യമുള്ള എല്ലാവരേയും ഉള്‍പ്പെടുത്തണമെന്ന ആഗ്രഹമുള്ളതുകൊണ്ട്‌ തികച്ചും സൗജന്യമായണ്‌ കോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുന്നതെന്ന്‌ ജനറല്‍ സെക്രട്ടറി ശിവന്‍ മുഹമ്മ പറഞ്ഞു. അതുകൊണ്ടുതന്നെയാണ്‌ ഈ സമ്മേളനത്തില്‍ സ്‌പോണ്‍സര്‍മാരുടെ പ്രസക്തി കൂടുന്നത്‌.

അഭൂതപൂര്‍വ്വമായ ഒരു കാഴ്‌ചയായാണ്‌ കോണ്‍ഫറന്‍സ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ ജോസഫ്‌ വിശേഷിപ്പിച്ചത്‌. മറ്റൊരു സംഘടനകളോടും കാണിക്കാത്ത മമതയാണ്‌ സ്‌പോണ്‍സര്‍മാര്‍ ഇന്ത്യാ പ്രസ്‌ ക്ലബിനോട്‌ കാണിക്കുന്നത്‌. ഇത്‌ ശ്ശാഘനീയമാണ്‌.

മാധ്യമരംഗം വളര്‍ത്തിയെടുത്ത വിശ്വാസ്യതയുടെ ഒരു പ്രതിഫലനമാണിതെന്നാണ്‌ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ മധു രാജന്‍ കൊട്ടാരക്കര പറഞ്ഞത്‌.

നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. കൃഷ്‌ണ കിഷോര്‍, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സുനില്‍ ട്രൈസ്റ്റാര്‍, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ ട്രഷറര്‍ സജി ഏബ്രഹാം, ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഫാ. ഷേബാലി തുടങ്ങിയ കോണ്‍ഫറന്‍സിന്റെ പ്രമുഖ സാരഥികളും സ്‌പോണ്‍സര്‍മാരുടെ സഹകരണത്തിന്‌ നന്ദി പറഞ്ഞു.

ദിവസങ്ങള്‍ക്കകം സോമര്‍സെറ്റിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഉത്സവ രാവ്‌ ഒരുങ്ങുമ്പോള്‍ സാമ്പത്തിക പിന്തുണയുമായി എത്തുന്നവര്‍ ഇനി പറയുന്നവാണ്‌:

ഇവന്റ്‌ സ്‌പോണ്‍സര്‍: ബോം ടിവി.

ഏബ്രഹാം ഫിലിപ്പ്‌ സി.പി.എ (ന്യൂയോര്‍ക്ക്‌), അനിയന്‍ ജോര്‍ജ്‌ (ന്യൂജേഴ്‌സി), ബേബി ഊരാളില്‍ (ന്യൂയോര്‍ക്ക്‌), ബിജു കിഴക്കേക്കുറ്റ്‌ (ഷിക്കാഗോ), ദിലീപ്‌ വര്‍ഗീസ്‌ (ന്യൂജേഴ്‌സി), ഫൊക്കാന, ജോര്‍ജ്‌ മാത്യു (ഫിലാഡല്‍ഫിയ), ഗ്ലോബ്‌ കാസ്റ്റ്‌/ഏഷ്യാനെറ്റ്‌, ഡോ. ഫ്രീമു വര്‍ഗീസ്‌ (ടെക്‌സാസ്‌), ഡോ. കെ.സി. ജോസഫ്‌ (ഡിട്രോയിറ്റ്‌), ഡോ. നരേന്ദ്രപ്രസാദ്‌ (ഡിട്രോയിറ്റ്‌), ഡോ. ഷോണ്‍ ഡേവിസ്‌ (ന്യൂജേഴ്‌സി), ജോര്‍ജ്‌ നെടിയകാലായില്‍ (ഷിക്കാഗോ), ജേക്കബ്‌ വയലില്‍ (ഷിക്കാഗോ), ജെയിന്‍ ജേക്കബ്‌ സി.പി.എ (ന്യൂയോര്‍ക്ക്‌), ജോണ്‍ ആകശാല (ന്യൂയോര്‍ക്ക്‌), ജോണ്‍ ഐസക്ക്‌ (ന്യൂയോര്‍ക്ക്‌), ജോണ്‍ ടൈറ്റസ്‌ (സിയാറ്റില്‍), ജോസ്‌ പ്ലാക്കാട്ട്‌ (ഡാളസ്‌), ഡോ. കൃഷ്‌ണകിഷോര്‍ (ന്യൂജേഴ്‌സി), മലയാളം ടെലിവിഷന്‍/ബി.വി.ജെ.എസ്‌ കമ്യൂണിക്കേഷന്‍സ്‌, മണിലാല്‍ മത്തായി (ഫിലാഡല്‍ഫിയ), രാജു ഫിലിപ്പ്‌ (ന്യൂയോര്‍ക്ക്‌), രാജു സക്കറിയ (ന്യൂയോര്‍ക്ക്‌), രാജു എം. വര്‍ഗീസ്‌ (ന്യൂജേഴ്‌സി), റോയി എണ്ണശ്ശേരില്‍ (ന്യൂയോര്‍ക്ക്‌), തമ്പി ആന്റണി (കാലിഫോര്‍ണിയ), തോമസ്‌ കോശി (ന്യൂയോര്‍ക്ക്‌), തോമസ്‌ ടി. ഉമ്മന്‍ (ന്യൂയോര്‍ക്ക്‌), വര്‍ക്കി ഏബ്രഹാം (ന്യൂയോര്‍ക്ക്‌), വിന്‍സെന്റ്‌ ബോസ്‌ (കാലിഫോര്‍ണിയ), വിനോദ്‌ ഏബ്രഹാം സി.പി.എ (ന്യൂയോര്‍ക്ക്‌).
മാധ്യമ ലോകത്തിന്‌ പിന്തുണയുമായി അക്ഷര സ്‌നേഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക