Image

ആഷിക്ക-റിമ വിവാഹം നവംബര്‍ ഒന്നിന്; വിവാഹച്ചെലവിനുള്ള പണം കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി കൈമാറി

Published on 31 October, 2013
 ആഷിക്ക-റിമ വിവാഹം നവംബര്‍ ഒന്നിന്;  വിവാഹച്ചെലവിനുള്ള പണം കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി കൈമാറി
കൊച്ചി: നടനും സംവിധായകനുമായ ആഷിക് അബുവും നടി റിമ കല്ലിങ്കലും വിവാഹച്ചെലവിനായി കരുതിയിരുന്ന പണം കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി കൈമാറി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും പത്ത് ലക്ഷം രൂപ രോഗികള്‍ക്കായി നല്‍കി മാതൃകയായത്. ആശുപത്രി സൂപ്രണ്ട് ഡോ. പി.ജി ആനിക്ക് ഇരുവരും ചേര്‍ന്ന് തുകയുടെ ചെക് കൈമാറി.

പി. രാജീവ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ തുടങ്ങിയവരും ചടങ്ങില്‍ എത്തിയിരുന്നു. ആശുപത്രിയിലെ ജീവനക്കാരും നിരവധി കാന്‍സര്‍ രോഗികളും അവരുടെ ബന്ധുക്കളും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങില്‍ വെച്ചു തന്നെ കേക്കുമുറിച്ച് സന്തോഷം പങ്കിട്ട ശേഷമാണ് ഇരുവരും മടങ്ങിയത്. പ്രണയത്തിലായിരുന്ന ആഷികും റിമയും ആഘോഷങ്ങള്‍ ഒഴിവാക്കി ആ പണം കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കേരളപ്പിറവി ദിനമായ വെള്ളിയാഴ്ച കാക്കനാട് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ് ആഷിക്കും റിമയും വിവാഹിതരാകുക. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തുന്ന വിവാഹത്തിനു ശേഷം കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്കൊപ്പമായിരിക്കും ഇരുവരും ഭക്ഷണം കഴിക്കുക.

ഇത്തരമൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്‌ടെന്നും തങ്ങളുടെ പ്രവര്‍ത്തി ഒരാള്‍ക്കെങ്കിലും പ്രചോദനമാകുകയാണെങ്കില്‍ ഇതിലും സന്തോഷം തോന്നുമെന്നും ചടങ്ങിനു ശേഷം ആഷിക് അബു പറഞ്ഞു. പി. രാജീവ് എംപി ഇരുവര്‍ക്കും ഉപഹാരമായി പുസ്തകം കൈമാറി.

 ആഷിക്ക-റിമ വിവാഹം നവംബര്‍ ഒന്നിന്;  വിവാഹച്ചെലവിനുള്ള പണം കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി കൈമാറി
Join WhatsApp News
Mathew Thomas 2013-10-31 14:09:25
Good job. Hope someone else also follow your path. May God bless you both abundantly.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക