Image

കവി മുല്ലനേഴി അന്തരിച്ചു

Published on 22 October, 2011
കവി മുല്ലനേഴി അന്തരിച്ചു
തൃശൂര്‍: പ്രശസ്‌ത കവിയും ഗാനരചയിതാവും നടനുമായ മുല്ലനേഴി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന്‌ പുലര്‍ച്ചെയായിരുന്നു അന്ത്യം. മരണസമയത്ത്‌ മകന്‍ അരുണും ഉറ്റ സുഹൃത്തും സംവിധായകനുമായ പ്രിയനന്ദനനും മറ്റ്‌ സുഹൃത്തുക്കളും അടുത്തുണ്‌ടായിരുന്നു. ഒരാഴ്‌ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മേള ,വെള്ളം, സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം തുടങ്ങി 64 ചിത്രങ്ങള്‍ക്ക്‌ ഗാനങ്ങളെഴുതി. രഞ്‌ജിത്‌ സംവിധാനം ചെയ്‌ത ഇന്ത്യന്‍ റുപ്പിയിലാണ്‌ അവസാനമായി ഗാനമെഴുതിയത്‌.ദീര്‍ഘകാലം അധ്യാപകനായിരുന്നു

1976ല്‍ ശ്യാം സംഗീത സംവിധാനം ചെയ്‌ത ലക്ഷ്‌മി വിജയം എന്ന സിനിമയിലൂടെയാണ്‌ സിനിമ ഗാനശൃംഖലയിലേക്കു പ്രവേശിക്കുന്നത്‌. 1981ല്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ചു. 1995, 2010 വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.

കവി മുല്ലനേഴി അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക